twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ച് ദിവസം കൊണ്ട് വരച്ച് നേടിയത് 70,000 രൂപ, തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി താരപുത്രി

    |

    മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്.
    ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് രാജ്യം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്. സാമ്പത്തിക സഹായവും ഭക്ഷണമെത്തിക്കാനും വലിപ്പം ചെറുപ്പം നോക്കാതെ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ്.

    farakhan

     ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല സാറേ... പരാതിയുമായി ഷറഫുദ്ദീൻ ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല സാറേ... പരാതിയുമായി ഷറഫുദ്ദീൻ

    ബോളിവുഡ് സംവിധായക ഫറാഖാന്റെ മകളും കൊവിഡ് പ്രതിരോധന പ്രവർത്തനത്തിൽ തന്നാൽ കഴിയുന്ന സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. തെരുവ് മൃഗങ്ങളേയും ഭവന രഹിതരേയും സഹായിക്കാനായി ചിത്രം വരയിലൂടെ 70,000 രൂപയാണ് ഈ പന്ത്രണ്ട് വയസ്സുകാരി സമാഹരിച്ചിരിക്കുന്നത്. 7 ദിവസം കൊണ്ടാണ് താരപുത്രി ഇത്രയും പണം സമാഹരിച്ചത്. ഫറാ ഖാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

     ഈ സാഹചര്യത്തിലും ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി, സൂപ്പർ താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ ഈ സാഹചര്യത്തിലും ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി, സൂപ്പർ താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

    എന്റെ പന്ത്രണ്ട് വയസുകാരിയായ മകൾ 5 ദിവസം 70000 രൂപ സമാഹരിച്ചിരുന്നു. മൃഗങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ആളുകള്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം നല്‍കാനായി 70,000 രൂപ അന്യ സമാഹരിച്ചുത് അവള്‍ വരച്ച സ്‌കെച്ചുകള്‍ ഓര്‍ഡര്‍ ചെയ്ത എല്ലാ ദയയുള്ള ആളുകള്‍ക്കും നന്ദി എന്നാണ് ഫറ ചിത്രം വരക്കുന്ന വീഡിയോക്കൊപ്പം കുറിച്ചത്. താര പുത്രിയ്ക്ക് ആശംസയും സാനിയ മിര്‍സ, സോയ അക്തര്‍, റിയ കപൂര്‍, ഷമിത ഷെട്ടി, താഹിറ കശ്യപ് എന്നീ താരങ്ങളടക്കമുള്ളവര്‍ അന്യക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

     അടുപ്പ് പുകയുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ ദിനങ്ങൾ, ബാല്യകാലത്തെ കുറിച്ച് നടി മറീന അടുപ്പ് പുകയുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ ദിനങ്ങൾ, ബാല്യകാലത്തെ കുറിച്ച് നടി മറീന

    ജനങ്ങൾക്ക് സഹായ ഹസ്തവുമായി ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക സഹായത്തിലുപരി മറ്റ് സഹായങ്ങൾ വാഗ്ദാനം ചെയ്ത താരങ്ങൾ കൂടെ തന്നെയുണ്ട്. ചെറരി പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ ഭക്ഷണം എത്തിച്ചു നൽകുക, കൊവിഡ് സ്ഥിരീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും താമസിക്കാനായി ഓഫീസും മറ്റും വിട്ടു നൽകിയുള്ള സഹായങ്ങളാണ് താരങ്ങൾ നൽകിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന നൽകുന്നതിനോടൊപ്പം സംസ്ഥാന സർക്കാരുകൾക്കും സഹായ ഹസ്തവുമായി താരങ്ങൾ എത്തിയിട്ടുണ്ട്.

    Read more about: farah khan
    English summary
    Farah Khan's Daughter Raise 70,000 To Feed Stray Animals Covid 19|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X