Just In
- 44 min ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 1 hr ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 1 hr ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 2 hrs ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
Don't Miss!
- News
സോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെ
- Finance
വെറും 859 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ഗോ എയർ
- Sports
IPL 2021: പ്രതിഫലത്തില്‍ ധോണിക്കും രോഹിതിനും മുകളില്‍ പാറ്റ് കമ്മിന്‍സ്- കണക്കുകളിതാ
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശില്‍പ്പ ഷെട്ടിയും രവീണയും വേണ്ടെന്ന് വെച്ചു! ഒടുവില്‍ മലൈക അറോറയ്ക്ക് ഭാഗ്യമായ 'ഛയ്യ ഛയ്യ' പാട്ട്
ബോളിവുഡ് സുന്ദരിയായ മലൈക അറോറ കേരളത്തിനും പ്രിയപ്പെട്ട താരമാണ്. മലയാളി കൂടിയായ നടി അര്ജുന് കപൂറുമായിട്ടുള്ള റിലേഷന്‍ഷിപ്പിന്റെ പേരിലാണ് അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞത്. ഷാരുഖ് ഖാന് നായകനായിട്ടെത്തിയ ഹിറ്റ് ചിത്രം ദില്‍സേ യിലെ 'ഛയ്യാ ഛയ്യാ' എന്ന പാട്ട് രംഗത്തില്‍ അഭിനയിച്ച് കൊണ്ടായിരുന്നു മലൈക കരിയര്‍ തുടങ്ങുന്നത്.
അക്കാലത്ത് ബോളിവുഡിലെ ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളിലൊന്നായിരുന്നു ഈ പാട്ട്. ഇതില്‍ അഭിനയിക്കാന്‍ വേണ്ടി ശില്പ ഷെട്ടി, രവീണ തണ്ടന്‍ പോലെ മുന്‍നിര നായികമാരെ സമീപിച്ചിരുന്നെങ്കിലും ഇവരൊന്നും സമ്മതിച്ചിരുന്നില്ലെന്ന് പറയുകയാണ് കൊറിയോഗ്രാഫറും സംവിധായകയുമായ ഫറ ഖാന്.
ഒടുവില്‍ മലൈകയ്ക്ക് അവസരം കൊടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും പാട്ട് ഹിറ്റായതോടെ മലൈകയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. തീവണ്ടിയ്ക്ക് മുകളില്‍ നിന്നും ഷാരുഖ് ഖാനും മലൈക അറോറയും തമ്മിലുള്ള ഡാന്‍സ് ആയിരുന്നു പാട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഒരു നടനെതിരെ നടപടി എടുത്ത ശേഷമുണ്ടായ പ്രതികാര വിലക്കിന്റെ കഥ! വെളിപ്പെടുത്തലുമായി വിനയന്
എആര്‍ റഹ്മാന്റെ സംഗീതത്തില്‍ സുഖ്വീന്ദര് സിങും സ്വപ്ന അവസ്തിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരുന്നത്. ഏറെ പണിപ്പെട്ടാണ് താന്‍ ഛയ്യാ ഛയ്യായ്ക്ക് വേണ്ടി നൃത്തം ചെയ്തതെന്ന് മലൈക നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.