വിവാഹം കഴിഞ്ഞിട്ട് ആഴ്ചകള്‍; സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ പേര് മാറ്റി താരപത്‌നി

ആഴ്ചകള്‍ക്ക് മുന്‍പ് ബോളിവുഡ് ഏറ്റവുമധികം ആഘോഷമാക്കിയ താരവിവാഹമാണ് ഫര്‍ഹാന്‍ അക്തറിന്റെയും ഷിബാനി ദണ്ഡേക്കറിന്റെയും. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ഫെബ്രുവരി പത്തൊന്‍പതിന് നടന്ന താരവിവാഹത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിലെ ബയോ യില്‍ മിസിസ് അക്തര്‍ എന്ന പേര് ഷിബാനി ചേര്‍ത്തിരുന്നു. എന്നാല്‍ വീണ്ടും അത് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലെ ബയോയില്‍ ഷിബാനി ദണ്ഡേക്കര്‍ അക്തര്‍ എന്ന പേരാണ് നടി കൊടുത്തിരുന്നത്. ഇതിന് താഴെ തന്നെ പരിചയപ്പെടുത്തി കൊണ്ട് പ്രൊഡ്യൂസര്‍, പ്രസന്റര്‍, നടി, ഗായിക, മിസിസ് അക്തര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും എഴുതിയിരുന്നു. ഇതോടെ അക്തറിന്റെ ഭാര്യയായിരിക്കുന്നതിലെ അഭിമാനം നടി സൂചിപ്പിക്കുന്നതാണെന്നും ആരാധകര്‍ കരുതി. എന്നാല്‍ അധികം വൈകും മുന്‍പ് ശിബാനി ആ പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഏറ്റവും അവസാനം കൊടുത്ത മിസിസ് അക്തര്‍ എന്ന പേര് മാത്രമാണ് ഷിബാനി ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ താരങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നം പെട്ടെന്ന് ഉണ്ടായോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

 farhan-shibs

ഫെബ്രുവരി പത്തൊന്‍പതിനാണ് ഷിബാനിയും ഫര്‍ഹാനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തറിന്റെ ഫാം ഹൗസില്‍ വെച്ച് നടത്തിയ ഒരു സ്വകാര്യ ചടങ്ങില്‍ നിന്നുമായിരുന്നു താരവിവാഹം. അതേ സമയം ഷിബാനി ഗര്‍ഭിണിയാണ് എന്ന തരത്തിലും ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഫര്‍ഹാന്റെ കൂടെയുള്ള പുതിയ ചിത്രവും അതിന് നല്‍കിയ കണ്ടതോടെയാണ് പല ഊഹാപോഹങ്ങളിലൂടെയും വാര്‍ത്ത വന്നത്. ഇനിയും കാത്തിരിക്കാന്‍ ആവില്ല, മാര്‍ച്ച് 24 വരെ ആവേശഭരിതമായ നിമിഷത്തിലാണ് എന്നിങ്ങനെ ഷബാന അസ്മിയെ അടക്കം മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് ഷിബാനി പറഞ്ഞത്. താരത്തിൻ്റെ പുതിയ പ്രൊജക്ടിനെ പറ്റിയുള്ള എഴുത്തായിരുന്നു ഇതെങ്കിലും തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.

ഇതോടെ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരണം ഉണ്ടായി. നിരന്തരം ഇതേ വാര്‍ത്ത തന്നെ വന്നതോടെ അതില്‍ വിശദീകരണം നല്‍കി കൊണ്ട് ഷിബാനി തന്നെ രംഗത്ത് വന്നു. തന്റെ വയറ് കാണിച്ച് കൊണ്ടുള്ള സെല്‍ഫി ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി ഷിബാനി നല്‍കിയത്. ഇതിന് ക്യാപ്ഷനായി 'ഞാനൊരു സ്ത്രീയാണ്. ഞാന്‍ ഗര്‍ഭിണിയൊന്നുമല്ലെന്നും' പറഞ്ഞു. ഇതോടെയാണ് വാര്‍ത്തകള്‍ ഒന്ന് നിന്നത്. എങ്കിലും നവതാരദമ്പതിമാരെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

 farhan-shibs

ഹിന്ദി എഴുത്തുകാരന്‍ ജവേദ് അക്തറിന്റെ മകനാണ് ഫര്‍ഹാന്‍ അക്തര്‍. എഴുത്തുകാരിയായ ഹണി ഇറാനിയിലുള്ള മകനാണ്. ഹണിയുമായി വേര്‍പിരിഞ്ഞ ശേഷം ബോളിവുഡ് നടി ഷബാന അസ്മിയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഇപ്പോള്‍ ഷബാനി അടക്കമുള്ളവര്‍ പുതിയ മരുമകളെ വീട്ടിലേക്ക് സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഒരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ഹിന്ദി സിനിമയിലെ നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, പിന്നണി ഗായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ ഒട്ടനവധി റോളുകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് ഫര്‍ഹാന്‍ അക്തര്‍. 2018 മുതലാണ് ഷിബാനിയുമായി നടന്‍ പ്രണയത്തിലാവുന്നത്. ഒടുവില്‍ ഈ വര്‍ഷം താരങ്ങള്‍ വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ വിവാഹിതനായ ഫര്‍ഹാന് ആ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. 2017 ലാണ് നടന്‍ ആദ്യ ബന്ധം വേര്‍പിരിയുന്നത്. പതിനേഴ് വർഷത്തോളം നീണ്ട ദാന്പത്യ ജീവിതമായിരുന്നു ഫർഹാൻ അവസാനിപ്പിച്ചത്. എന്തായാലും ഷിബാനിയുടെ കൂടെ നല്ലൊരു ജീവിതം ആശംസിക്കുകയാണ് പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം.

More from Filmibeat

Read more about: farhan akhtar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X