കാമുകൻ്റെ വീട്ടിൽ നിന്നും താരപുത്രിയെ വലിച്ചിഴച്ച് കൊണ്ട് വന്ന് സൂപ്പർതാരം; ശ്രദ്ധ കപൂറിൻ്റെ പ്രണയകഥയിങ്ങനെ

ബോളിവുഡ് നടന്‍ ശക്തി കപൂറിന്റെ മകളും നടിയുമായ ശ്രദ്ധ കപൂറിന്റെ ജന്മദിനമായിരുന്നു മാര്‍ച്ച് മൂന്ന്. ഇത്തവണ മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ച നടിയെ തേടി നിരവധി ആശംസകളാണ് വന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ ശ്രദ്ധയെ കുറിച്ചുള്ള അനേകം എഴുത്തുകളും ആശംസാ വാചകങ്ങളുമൊക്കെ നിറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ പേരില്‍ വന്ന ഗോസിപ്പുകളെ കുറിച്ചും ചില പ്രണയകഥകളുമൊക്കെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്.

നിലവില്‍ റോഹന്‍ ശ്രേഷ്ഠ എന്ന ആളുമായി ശ്രദ്ധ പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാവുമെന്നും അതിനുള്ള മുന്നൊരുക്കത്തിലാണ് തുടങ്ങി അനേകം റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ബോളിവുഡിലെ പ്രമുഖരടക്കമുള്ള താരങ്ങളുമായി നടി പ്രണയിച്ചിരുന്ന കഥകളാണ് ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം...

ആദിത്യ കപൂറുമായി പ്രണയത്തിലായി

നടന്‍ ആദിത്യ റോയിയുടെ പേരിനൊപ്പം ശ്രദ്ധ കപൂറിന്റെ പേരുകള്‍ ചേര്‍ത്ത് വെച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും നായിക-നായകന്മാരായി അഭിനയിച്ച ആഷിഖി 2 എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ താരങ്ങള്‍ പ്രണയത്തിലായി എന്നായിരുന്നു അഭ്യൂഹം. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ഡിന്നര്‍ കഴിക്കാന്‍ പുറത്ത് പോയതൊക്കെ വൈറലായി. അങ്ങനെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. പിന്നീട് എന്തുകൊണ്ടാണ് വേര്‍പിരിഞ്ഞതെന്ന് വ്യക്തമല്ല. രണ്ടാളുടെയും പശ്ചാത്തലം വ്യത്യസ്തമായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സൂചനയുണ്ട്.

മാതാപിതാക്കൾ കാരണം നടി ആ പ്രണയം ഉപേക്ഷിച്ചു

എന്നാല്‍ ശ്രദ്ധയുടെ മാതാപിതാക്കള്‍ ഒരിക്കലും ആദിത്യയെ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നാണ് മറ്റൊരു കാരണം. കരിയര്‍ തുടങ്ങിയ ഉടനെ തന്നെ മകളൊരു പ്രണയത്തിലേക്ക് പോവുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. ആഷിഖി 2 വിന് ശേഷം ആദിത്യയും ശ്രദ്ധയും ഓക്കെ ജാനു എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. വ്യക്തിപരമായ പിണക്കങ്ങളൊന്നും ഇരുവര്‍ക്കുമില്ലെന്നാണ് അറിയുന്നത്.

സ്കൂളിൽ പഠിക്കുന്ന കാലത്തും ശ്രദ്ധയ്ക്ക് പ്രണയമുണ്ടായിരുന്നു

ആദിത്യയ്ക്കും ഏറെ മുന്‍പ് വന്‍രാജ് സവേരിയും ശ്രദ്ധയും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹൈ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ് ഇരുവരും. അക്കാലത്ത് അഞ്ച് വര്‍ഷത്തോളം ശ്രദ്ധ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് നടി വിദേശത്തേക്ക് പഠിക്കാന്‍ പോയതോടെയാണ് ഈ പ്രണയം അവസാനിക്കുന്നത്. പഠനത്തിന് ശേഷം സിനിമയില്‍ എത്തിയതോടെ മറ്റ് പ്രണയബന്ധങ്ങളിലേക്കും ശ്രദ്ധ കടന്നു.

Recommended Video

ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
ഫർഹാന്‍ അക്തറുമായിട്ടും ശ്രദ്ധ പ്രണയിച്ചിരുന്നു

റോക്ക് ഓണ്‍ 2 എന്ന സിനിമയിലെ സഹനടനായ ഫര്‍ഹാന്‍ അക്തറുമായിട്ടും ശ്രദ്ധ പ്രണയിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി തന്നെ ആ ബന്ധം അവസാനിപ്പിച്ചതായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫര്‍ഹാന്റെ വീട്ടില്‍ പോയ നടിയെ അവിടെ നിന്നും പിതാവ് ശക്തി കപൂര്‍ വലിച്ചിഴച്ച് കൊണ്ട് വന്നതായിട്ടും വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ഏറെ നാളുകള്‍ ഓണ്‍ലൈനില്‍ വാര്‍ത്തയായി പ്രചരിക്കുകയും ചെയ്തു. ശക്തി കപൂറും ശ്രദ്ധയുടെ ആന്റിയായ പത്മിനി കോലാപുരെയും അപ്രതീക്ഷിതമായി അക്തറിന്റെ വീട്ടിലെത്തിയപ്പോള്‍ ശ്രദ്ധ അവിടെ ഉണ്ടായിരുന്നു. മകളെ അവിടെ കണ്ടതോടെ ഇരുവരും ഫ്‌ളാറ്റില്‍ നിന്നും കൂട്ടി പുറത്തേക്ക് കൊണ്ട് പോയെന്നാണ് അന്ന് വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. അവിടെ ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് ഒന്നും മിണ്ടാതെ നടി അവിടെ നിന്ന് പോവുകയായിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അസംബന്ധമാണെന്ന് ശക്തിയും മകളും ഒരുപോലെ വ്യക്തമാക്കിയിട്ടുണ്ട്.

Read more about: shraddha kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X