വിവാഹം കഴിഞ്ഞിട്ട് 24 മണിക്കൂറായല്ലേ ഉള്ളൂ, തെറാപിസ്റ്റ് ഞങ്ങളെ കണ്ട് അമ്പരന്നു; തുറന്ന് പറഞ്ഞ് താരപത്നി

ബോളിവു‍ഡിൽ മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്ന താരമാണ് ഫർഹാൻ അക്തർ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ഫർഹാസ് ശ്രദ്ധിക്കപ്പെടാൻ സാധിച്ചു. ഫർഹാൻ അക്തറിന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. രണ്ട് വിവാഹങ്ങളാണ് താരത്തിന്റെ ജീവിതത്തിൽ നടന്നത്. ഹെയർ സ്റ്റെെലിസ്റ്റ് അധുനയെയാണ് ഫർഹാൻ ആദ്യം വിവാഹം ചെയ്തത്. 2000 ലായിരുന്നു വിവാഹം. രണ്ട് പെൺമക്കളും ഇവർക്ക് പിറന്നു. എന്നാൽ 16 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഫർഹാനും അധുനയും വേർപിരിഞ്ഞു.

പിന്നീട് ശിബാനി ധണ്ടെക്കറുമായി ഫർഹാൻ അടുത്തു. കുറച്ച് വർഷത്തെ ഡേറ്റിം​ഗിന് ശേഷം ഇവർ വിവാഹിതരായി. ആഘോഷപൂർവമാണ് വിവാഹം നടന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഫർഹാനൊപ്പമുള്ള തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ശിബാനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കപ്പിൾ തെറാപ്പിക്ക് തന്റെ വിവാഹ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് ശിബാനി പറയുന്നു.

Farhan Akhtar  Shibani Dandekar


വിവാഹം നിശ്ചയിച്ച ശേഷവും വിവാഹ കഴിഞ്ഞയു‌ടനെയും താനും ഫർഹാനും തെറാപ്പി സെഷന് പോയിട്ടുണ്ടെന്ന് ശിബാനി വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് ആറ് മാസത്തോളം തെറാപ്പിക്ക് പോയി. ഒരാൾ മറ്റൊരാളെ ഇതിന് വേണ്ടി നിർബന്ധിച്ചിട്ടില്ല. മികച്ച തീരുമാനായാണ് രണ്ട് പേർക്കും തോന്നിയതെന്നും ശിബാനി പറയുന്നു.

വിവാഹം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ കപ്പിൾ തെറാപ്പിക്ക് പോയതിനെക്കുറിച്ചും ശിബാനി സംസാരിച്ചു. തിങ്കളാഴ്ചയാണ് വിവാഹം നടന്നത്. അടുത്ത അപ്പോയ്ന്റ്മെന്റ് ബുധനാഴ്ചയായിരുന്നു. ഞങ്ങളെ കണ്ട് തെറാപിസ്റ്റ് അമ്പരപ്പോടെ നിങ്ങളെന്താണ് ഇവിടെ 24 മണിക്കൂർ മുമ്പല്ലേ വിവാഹം ചെയ്തതെന്ന് ചോദിച്ചെന്നും ശിബാനി ഓർത്തു.

Farhan Akhtar  Shibani Dandekar

ജിമ്മിൽ പോകുന്നത് പോലെ തെറാപ്പിക്ക് പോകുന്നതും തനിക്ക് പ്രധാനമാണെന്ന് ശിബാനി പറയുന്നു. ചില സെഷനുകളിൽ പരസ്പരം ഒന്നും സംസാരിക്കാനില്ലാതെ പരസ്പരം നോക്കിയിരുന്നിട്ടുണ്ട്. എന്നാൽ ചില സെഷനുകളിൽ പതിവിൽ കൂടുതൽ സമയം എടുക്കാറുമുണ്ട്. ഞങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകുമ്പോൾ‌ ബുധനാഴ്ച തെറാപ്പി സെഷനുണ്ടെങ്കിൽ അവിടെ ഇക്കാര്യം ചർച്ച ചെയ്യാൻ വേണ്ടി കാത്തിരിക്കും.

ചിലപ്പോൾ തനിക്ക് അപ്പോൾ തന്നെ വഴക്കിനെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നും. എന്നാൽ ബുധനാഴ്ച വരെ കാത്തിരിക്കാമെന്ന് ഫർഹാൻ തന്നോട് പറയുമെന്നും ശിബാനി വ്യക്തമാക്കി. വിവാഹ ജീവിതത്തെക്കുറിച്ച് നേരത്തെ ഫർഹാൻ അക്തറും സംസാരിച്ചിട്ടുണ്ട്. വിവാഹ ശേഷം മാറ്റമൊന്നും വന്നിട്ടില്ല. വിവാഹത്തിന് മുമ്പ് കുറേ വർഷങ്ങൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. വിവാഹത്തോടെ അത് മറ്റൊരു ഘട്ടത്തിലേക്ക് കടന്നെന്നും ഫർ‌ഹാൻ അക്തർ പറഞ്ഞു.

മാനസികാരോ​ഗ്യത്തിന് വലിയ പ്രാധാന്യം ഇന്ന് ബോളിവുഡിലുണ്ട്. ജീവിതത്തിലെ സങ്കീർണതകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ പലരും തെറാപ്പിസ്റ്റിനെ സമീപിപ്പിക്കുന്നു. വിദ്യ ബാലൻ, ആലിയ ഭട്ട് ഉൾപ്പെടെയുള്ളവർ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും ​ഗാന രചയിതാവുമാണ് ജാവേദ് അക്തറുടെ മകനാണ് ഫർഹാൻ അക്തർ. ഹണി ഇറാനി എന്നാണ് അമ്മയുടെ പേര്. പ്രമുഖ സംവിധായിക സോയ അക്തർ സഹോദരിയാണ്. ജാവേദ് അക്തറുടെ മുൻ ഭാര്യ ഹണി ഇറാനിയിൽ പിറന്ന മക്കളാണ് ഇരുവരും. മാതാപിതാക്കളുടെ വേർപിരിയൽ തന്റെ കുട്ടിക്കാലത്തെ ബാധിച്ചിരുന്നെന്ന് ഫർഹാൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

More from Filmibeat

Read more about: farhan akhtar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X