കങ്കണയ്ക്ക് ട്വീറ്റ് പണി കൊടുത്തു, നടിക്കെതിരെ ക്രിമിനൽ കേസ്...

വിവാദ പരാമർശങ്ങളിലൂടെയാണ് നടി കങ്കണ റാണവത്ത് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ശിവസേന -കങ്കണ പോര് ഒരു വശത്ത് മുറുകുമ്പോൾ കർഷകർക്കെതിരെ വിവാദ പരാമർശമായി നടി രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ നടക്കുന്ന സമരത്തിനെതിരെയായിരുന്നു നടിയുടെ രൂക്ഷ വിമർശനം . ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.. സെപ്റ്റംബർ 21 നാണ് കങ്കണയുടെ വിവാദ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

 Kangana Ranaut

സിഎഎയെ കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്ന ആളുകൾ തന്നെയാണ് ഇപ്പോൾ കർഷക ബില്ലിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവർ രാജ്യത്ത് ഭീകരത സൃഷ്ടിക്കുന്നു. ഇവർ തീവ്രവാദികളാണ്.- എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്, കർഷക ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങൾ ഉയരുമ്പോഴായിരുന്നു നടിയുടെ ഇത്തരത്തിലുള്ള ട്വീറ്റ്. കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

വിവാദ ട്വീറ്റിനെ തുടർന്ന് നടിക്കെതിരെ കർണാടക കോടതി ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. കർണാടക തുംകൂർ ജെഎംഎഫ്സി കോടതിയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 44, 108, 153, 153 എ, 504 എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

Recommended Video

സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam

ബില്ലിനെതിരെ സമരം നടത്തുന്ന കര്‍ഷകരെ തിവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റ് വേദിനിപ്പിക്കുന്നുണ്ടെന്നും താനും കര്‍ഷകനാണെന്നും രമേഷ് നായിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പോലീസ് പരാതി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് രമേഷ് നായിക് പറഞ്ഞിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് കങ്കണ റണാവത്ത് ചെയ്തതെന്നും രമേഷ് നായിക്ക് കോടതിയെ അറിയിച്ചിരുന്നു.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X