ലോക്ഡൗണ്‍ കഴിയുമ്പോഴെക്കും അതൊക്കെ ഞാന്‍ മറന്ന് പോകും! മേക്കപ്പിനെ കുറിച്ച് പറഞ്ഞ് നടി മലൈക അറോറ

ബോളിവുഡ് താരങ്ങളായ മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒന്നിച്ചാണ് താമസമെങ്കിലും വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെയാണ് ഇരുവരും പരസ്പരമുള്ള ബന്ധം എത്രത്തോളമാണെന്ന് വ്യക്തമാക്കിയത്.

ഇപ്പോഴിതാ രസകരമായൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് മലൈക. 'ക്വാറന്റൈന്‍ കഴിഞ്ഞതിന് ശേഷം എങ്ങനെ മേക്കപ്പ് ചെയ്യാമെന്ന് ഓര്‍ത്തെടുക്കുന്ന ഞാന്‍' എന്ന ക്യാപ്ഷനിട്ട് കൊണ്ടായിരുന്നു ചിത്രവുമായി എത്തിയത്. മുടി പോലും ചീകി കെട്ടാതെ വിരുപമായ രൂപത്തിലുള്ള ഒരു രൂപമായിരുന്നു മലൈക പങ്കുവെച്ച ചിത്രത്തിലുള്ളത്.

malaika

ലോക്ഡൗണില്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു മലൈക. മകനൊപ്പമുള്ള രസകരമായ നിമിഷങ്ങളും നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ക്വാറന്റൈന്‍ അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോഴും മലൈക ഒരു പോസ്റ്റ് ഇട്ടിരുന്നു. തന്റെ മാതാപിതാക്കളെയും സഹോദരിയെയും എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന കാര്യം കൂടി നടി സൂചിപ്പിച്ചിരുന്നു.

ഫിറ്റനെസിന് ഏറെ പ്രധാന്യം നല്‍കാറുള്ള മലൈക ലോക്ഡൗണില്‍ ഒരു നിമിഷം പോലും കളഞ്ഞിരുന്നില്ല. എല്ലാ ദിവസവും കൃത്യമായി യോഗ ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര യോഗ ദിനത്തില്‍ അതിന്റെ പ്രധാന്യത്തെ കുറിച്ച് സൂചിപ്പിച്ച നീണ്ടൊരു പോസ്റ്റും നടി പുറത്ത് വിട്ടിരുന്നു. ഇതെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

 malaika-arora

മോഡലിങ് രംഗത്ത് നിന്നുമായിരുന്നു മലൈക സിനിമയിലേക്ക് എത്തുന്നത്. ഷാരുഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദില്‍ സേ യിലെ 'ഛയ്യ ഛയ്യ' എന്ന ഗാനരംഗത്ത് അഭിനയിച്ചതോടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ശേഷം ബോളിവുഡിലെ പ്രമുഖ നടിയും മോഡലുമായി തിളങ്ങി. ഇതിനിടെ സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായി വിവാഹിതയായി.

1998 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും അര്‍ഹാന്‍ എന്നൊരു മകനുണ്ട്. പത്തൊന്‍പത് വര്‍ഷത്തോളം ദമ്പതികളായി ജീവിച്ചെങ്കിലും 2017 ല്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം അര്‍ബാസ് മറ്റൊരു ബന്ധത്തിലായി. അതുപോലെ മലൈക താരപുത്രന്‍ അര്‍ജുന്‍ കപൂറുമായി ഡേറ്റിംഗിലാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X