പികുവിന്റെ പുതിയ പോസ്റ്ററെത്തി
പികുവിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അമിതാഭ് ബച്ചന്റയും ദീപിക പദുക്കോണിന്റെയും അച്ഛന്‍മകള്‍ ബന്ധം വ്യക്തമാക്കുന്ന പികുവിലെ പുതിയ പോസ്റ്റര്‍ . ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നു
ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകളായാണ് ദീപിക അഭിനയിക്കുന്നത്.അത്ഭുത ഭാവത്തിലിരിക്കുന്ന ബച്ചന്റെ തോളില്‍ കയ്യിട്ടിരിക്കുന്ന ദീപികയാണ് പോസ്റ്ററിന്റെ ആകര്‍ഷണം.

പികുവില്‍ തികച്ചും വ്യത്യസ്തനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ബിഗ് ബിയും ദീപികയും തമ്മില്‍ വഴക്കിടുന്ന രംഗങ്ങളാണ് ടീസറില്‍. ചിത്രത്തിന്റ പുതിയ പോസ്റ്ററിനെ കുറിച്ച് ബിഗ്ബി ട്വീറ്റും ചെയ്തിട്ടുണ്ട്.
ഷൂജിത് സര്‍ക്കാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൗഷുമി ചാറ്റര്‍ജി, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.കൊല്‍ക്കത്ത പശ്ചാത്തലമായുള്ള റോഡ് ട്രിപ് മൂവിയാണ് ചിത്രം. മെയ് 8ന് ചിത്രം തിയറ്ററുകളില്‍ എത്തും


Click it and Unblock the Notifications