ഈ നടിമാര്‍ തമ്മില്‍ പ്രണയത്തിലാണോ? ഫാത്തിമ സനയും സാനിയ മല്‍ഹേത്രയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടി
2016 ല്‍ ആമിര്‍ ഖാന്‍ നായകനായി അഭിനയിച്ച് ബോക്‌സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു ദംഗല്‍. ചിത്രത്തിലഭിനയിച്ച നടിമാരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടക്കാലത്ത് ദംഗല്‍ നായികമാര്‍ പലതരം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ അത്തരമൊരു പ്രശ്‌നത്തില്‍ മറുപടിയുമായി എത്തിയിരിക്കുകാണ് ഫാത്തിമ സന ഷെയ്ക്ക്.
ദംഗലില്‍ ഫാത്തിമയ്‌ക്കൊപ്പം അഭിനയിച്ച സന്യ മല്‍ഹോത്രയുമായി പ്രണയത്തിലാണ് എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഇത് കേട്ട് ഞങ്ങള്‍ വെറുതേ അങ്ങ് ചിരിക്കുകയായിരുന്നു. കാരണം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ചിലര്‍ അതിനെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയായിരുന്നു. സന്യയില്‍ നിന്നും എന്തൊക്കെ കാര്യങ്ങള്‍ പഠിച്ചു എന്ന ചോദ്യത്തിനും നടി ഉത്തരം പറഞ്ഞു.

സന്യയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. അതിലൊരു കാര്യം എല്ലാ സാധാനങ്ങളും സാനിയ നല്ല വൃത്തിയായി സൂക്ഷിക്കുമെന്നതാണ്. അവളുടെ നേര്‍ എതിര്‍ സ്വഭാവമാണ് എനിക്ക്. ചില സമയങ്ങളില്‍ ഞാന്‍ എന്നെ തന്നെ പിടിച്ച് നിര്‍ത്താന്‍ പഠിച്ചു. ഒപ്പം ജോലിയില്‍ സാനിയ കാണിക്കുന്ന ആത്മാര്‍പ്പണവും ഞാന്‍ പഠിച്ചവെന്നും ഫാത്തിമ പറയുന്നു.
വളര്‍ന്ന് വന്ന സാഹചര്യത്തെ കുറിച്ചും ഫാത്തിമയുടെ മതത്തെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരുന്നു. മതേതര ഇന്ത്യയ്ക്ക് അനുയോജ്യമായൊരു പോസ്റ്ററിലെ പെണ്‍കുട്ടിയായിട്ടാണ് എനിക്ക് തോന്നുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭംഗി എന്ന് പറയുന്നത് എല്ലാവരും വൈവിധ്യരാണെന്നതും എല്ലാവരും അവരവരായി ജീവിക്കുന്നു എന്നതുമാണ്. നമ്മള്‍ നമ്മുടെ മതത്തെ തന്നെ പിന്തുടര്‍ന്ന് വരുന്നതിനൊപ്പം മറ്റുള്ളവരെ കൂടി അംഗീകരിക്കണമെന്നും നടി വ്യക്തമാക്കി.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഷാരുഖ് ഖാന്റെ പേരായിരുന്നു ഫാത്തിമ പറഞ്ഞത്. മുംബൈയിലെ തെരുവുകളില്‍ ഷാരുഖ് ഖാന്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ താന്‍ ഒത്തിരിയധികം ഇഷ്ടപ്പെടുന്നു. ഈഫല്‍ ടവറിന് മുകളില്‍ നിന്നും ഒരാള്‍ തന്റെ ഭാര്യയെ പ്രൊപ്പോസ് ചെയ്യുന്നൊരു പെര്‍ഫെക്ട് സീന്‍ ഉണ്ടെങ്കില്‍ അത് ഞാനും ഷാരുഖ് ഖാനുമായിരിക്കും. ഒരു ചാറ്റ് ഷോ യ്ക്കിടെയായിരുന്നു നടി മനസ് തുറന്നത്.


Click it and Unblock the Notifications