റമദാൻ മാസത്തിൽ നോമ്പില്ല!! കുട്ടി ഉടുപ്പിട്ട ദംഗൽ നായികയ്ക്ക് നേരെ വിമശനം, മറുപടിയുമായി നടി
ദംഗൽ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന ഷെയ്ക്ക്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാാനിലെ നടിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മകച്ച പ്രേക്ഷക പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയരുകയാണ്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

ഫ്ളോറിഡയിൽ അവധി ആഘോഷിക്കുന്ന താരം ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പുണ്യ റമദാൻ മാസത്തിൽ വ്രതം നോക്കുന്നില്ലേ എന്ന് ചോദിച്ചാരുന്നു താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. കൂടാതെ നടിയുടെ വസ്ത്രധാരണത്തിനെതിരേയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
എന്നാൽ സനയെ പിന്തുണച്ച് ഒരു കൂട്ടർ രംഗത്തെത്തിയിട്ടുണ്ട്. നടിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുതെന്നും വ്രതം എടുക്കുന്നതും മറ്റും അവരുടെ കാര്യങ്ങളാണ്. ഇതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഇവർ പറയുന്നു. എന്നാൽ വിമർശകരുടെ വായടപ്പിച്ച് നടി രംഗത്തെത്തിയിട്ടുണ്ട്. ഇത് വലിയ പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ ഓൺലൈനിൽ വരേണ്ടെന്നും തന്നെ അൺഫോളോ ചെയ്യാമെന്നും ഫാത്തിമ പറയുന്നുണ്ട്.


Click it and Unblock the Notifications











