സൂപ്പര്‍സ്റ്റാറിൻ്റെ ദാമ്പത്യം തകർത്തത് ഈ നടിയാണോ? ആമിർ ഖാനുമായി വിവാഹിതയാവുമോ? നടി ഫാത്തിമ സന പറയുന്നു

ബോളിവുഡിന്റെ ചരിത്രത്തില്‍ വലിയ വിസ്മയമാവാന്‍ പോവുന്ന നടിയാണ് ഫാത്തിമ സന ഷെയിക്ക്. സുരജ് പേ മംഗല്‍ ഭാരി, ബൂട്ട് പോലീസ്, ദംഗല്‍ തുടങ്ങി നിരവധി സിനിമകളിലൂടെ മികവുറ്റ പ്രകടനം ഫാത്തിമ കാഴ്ച വെച്ച് കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനും ഫാത്തിമയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളില്‍ നടി കുടുങ്ങി കിടക്കുകയാണ്. ദംഗല്‍ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളുടെ വേഷത്തിലാണ് ഫാത്തിമ അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം മറ്റ് ചിത്രങ്ങളിലും താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു.

ഇതോടെ രണ്ടാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറി. അടുത്തിടെ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ ഫാത്തിമയുടെ പേരിലായി വാര്‍ത്തകള്‍ മുഴുവന്‍. ആമിറുമായി നടിയ്ക്കുള്ള ബന്ധമാണ് ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നത്തിന് കാരണമെന്നും വൈകാതെ ഫാത്തിമയും ആമിര്‍ ഖാനും വിവാഹിതരായേക്കും എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാലിപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഫാത്തിമ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

താരങ്ങൾക്കിടയിലെ പ്രണയം ചർച്ചയായതിങ്ങനെ

ആമിര്‍ ഖാനെ നായകനാക്കി നിധിഷ് തിവാരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ദംഗല്‍. ഗുസ്തി ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ ഗീത ഫോഗട്ട് എന്ന കഥാപാത്രത്തിലൂടെ ഫാത്തിമ തിളങ്ങി. നടി ആദ്യമായി അഭിനയിക്കുന്ന കേന്ദ്രകഥാപാത്രവും ഈ സിനിമയിലേ ആയിരുന്നു. ദംഗല്‍ ശ്രദ്ധിക്കപ്പെട്ടതോടെ വളരെ വേഗം ബോളിവുഡ് സിനിമയില്‍ സജീവ സാന്നിധ്യമാവാന്‍ ഫാത്തിമയ്ക്ക് സാധിച്ചു. പിന്നീട് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയിലൂടെ ആമിര്‍ ഖാനൊപ്പം രണ്ടാമതും ഫാത്തിമ അഭിനയിച്ചു. ഈ സിനിമയിലൂടെ ഒരുമിച്ചതോടെയാണ് താരങ്ങള്‍ക്കിടയില്‍ എന്തോ ഒരു ബന്ധമില്ലേ എന്ന സംശയങ്ങള്‍ ചര്‍ച്ചയായി തുടങ്ങിയത്.

ദംഗൽ നായികയുമായി പ്രണയത്തിലായി

ഇത്തരം വാര്‍ത്തകള്‍ നേരത്തെ തന്നെ ബാധിച്ചിരുന്നു. എനിക്കൊത്തിരി സങ്കടം വരികയും ചെയ്തു. കാരണം ഇത്രയും വലിയൊരു തലത്തില്‍ നിന്നുള്ള കാര്യങ്ങള്‍ താന്‍ കൈകാര്യം ചെയ്തിരുന്നില്ല. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം അപരിചിതര്‍ എന്നെ കുറിച്ച് കാര്യങ്ങള്‍ നിരന്തരം എഴുതി കൊണ്ടേ ഇരുന്നു. അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് പോലും അവര്‍ക്കറിയില്ല. ഇത് വായിക്കുന്ന ആളുകള്‍ ഞാന്‍ ഒരു നല്ല ആളല്ലെന്നാണ് കരുതുന്നത്. അങ്ങനെയുള്ള എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ നേരിട്ട് എന്നോട് ചോദിക്കൂ, അതിനുള്ള ഉത്തരം ഞാന്‍ തന്നെ തരാം.

ഗോസിപ്പുകൾക്ക് മറുപടി പറഞ്ഞ് ഫാത്തിമ സന

ആളുകള്‍ തെറ്റായ കാര്യങ്ങള്‍ ധരിക്കാതെ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നതിനാല്‍ ഇതെന്നെ അസ്വസ്ഥനാക്കുന്നുണ്ട്. പക്ഷെ അത് അവഗണിക്കാനും ഞാന്‍ പഠിച്ചു. എന്നിട്ടും ഇതൊക്കെ എന്നെ ബാധിച്ച ചില ദിവസങ്ങളുണ്ടെന്നും ഫാത്തിമ പറയുന്നു. നിലവില്‍ സംവിധായികയും എഴുത്തുകാരിയുമായ കിരണ്‍ റാവുവുമായിട്ടുള്ള പതിനഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ആമിര്‍ ഖാന്‍ അവസാനിപ്പിച്ചത്. ഇതെല്ലാം ചെന്ന് നില്‍ക്കുന്നത് ഫാത്തിമയുമായി മൂന്നാമതും വിവാഹം കഴിക്കാന്‍ ആണെന്ന വാര്‍ത്തകളിലേക്ക് ആയിരുന്നു.

Recommended Video

മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ
സിനിമകളുടെ തിരക്കിലാണ് താരങ്ങൾ

അദ്വൈത് ചന്ദന്‍ ഒരുക്കുന്ന ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ആമിറിപ്പോള്‍. നാഗ ചൈതന്യയും കരീന കപൂറും മോണ സിംഗും കേന്ദ്ര കഥാപാത്രങ്ങളായിട്ടെത്തുന്ന ചിത്രമാണിത്. ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും അതിഥി വേഷത്തിലും സിനിമയില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. അങ്ങനെ എങ്കില്‍ മൂന്ന് കിംഗ് ഖാന്മമാര്‍ ഒരുമിക്കുന്ന സിനിമയായി ഇത് വാഴ്ത്തപ്പെടുകയും ചെയ്യും. നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗമായി ഒരുക്കുന്ന ചിത്രമാണ് ഫാത്തിമയുടേതായി ഉടന്‍ വരാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X