ഇന്ത്യയിലെ ഏറ്റവും വലിയ സുന്ദരന്‍ ആരാണെന്നോ?
ഇന്ത്യയിലെ ഏറ്റവും വലിയ സുന്ദരന്‍ ആരാണെന്ന് അറിയണ്ടേ? ഈ വര്‍ഷത്തെ സുന്ദരന്‍ എന്ന പദവി തേടിയെത്തിയിരിക്കുന്നത് പാക്കിസ്ഥാന്‍ നടന്‍ ഫവാദ് ഖാനെയാണ്. വോഗ് ബ്യൂട്ടി അവാര്‍ഡിലാണ് ഫവാദ് ഖാനെ തേടി ഈ അവാര്‍ഡ് എത്തിയിരിക്കുന്നത്.
ലുക്ക് കൊണ്ടും വശ്യത കൊണ്ടും അനേകം ഇന്ത്യന്‍ യുവതികളുടെ ഹൃദയത്തിലേക്ക് പ്രവേശിച്ച ഫവാദ് ഖാന് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി ഈ പുരസ്‌ക്കാരം മാറിയിരിക്കുകയാണ്.

അനുഷ്‌ക ശര്‍മ്മയെയാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സുന്ദരിയായി തെരഞ്ഞെടുത്തത്. എന്നാല്‍ പ്രായം ഏശാത്ത സുന്ദരി എന്ന പദവി റാണി മുഖര്‍ജിയെയും തേടിയെത്തി. അതോടൊപ്പം ബോളിവുഡിലെ യവന സുന്ദരന്‍ എന്ന പദവി ഹൃദിക് റോഷനും ലഭിച്ചു.
പാക് സിനിമയില്‍ നിന്നും ഇന്ത്യയിലെത്തിയ ഫവാദ് ഖാന്‍ സോനം കപൂറിന്റെ നായകനായി എത്തിയ ഖൂബ്‌സൂരത്തിലൂടെയാണ് ബോളിവുഡില്‍ തരംഗമായത്. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയിലെ ഏറ്റവും സുന്ദര മുഖങ്ങളെയും നാമങ്ങളെയും കണ്ടെത്താനുള്ള ആറാം എഡീഷന്‍ പരിപ്പാടിയാണ് വോഗ് നടത്തിയത്.


Click it and Unblock the Notifications











