'തടഞ്ഞ് നിർത്തി കവിളിൽ അമർത്തി ചുംബിച്ച് ആരാധിക, ക്ഷമ കൈവിടാതെ ഷാരൂഖ് ഖാൻ'; പ്രതിഷേധിച്ച് ആരാധകർ!

ബി ടൗൺ കിങ് ഷാരൂഖ് ഖാനോടുള്ള ലക്ഷകണക്കിന് ആരാധകരുടെ സ്നേഹത്തിന് അതിരുകളില്ല. എല്ലാ വർഷവും നൂറുകണക്കിന് ആരാധകർ നടന്റെ ജന്മദിനത്തിലും ഈദിനും താരത്തെ കാണാൻ അദ്ദേഹത്തിന്റെ മുംബൈയിലെ ബംഗ്ലാവായ മന്നത്തിന് പുറത്ത് ഒത്തുകൂടാറുണ്ട്. കഴിഞ്ഞ ദിവസവും അങ്ങനെയൊന്ന് നടന്നിരുന്നു.

ആരാധകരുടേയും താരത്തിന്റേയും ആ ഒത്തുകൂടലിൽ ഒരു ​ഗിന്നസ് റെക്കോഡും പിറന്നു. തന്നെ കാണാനെത്തിയവർക്ക് മുന്നിൽ പഠാനിലെ ഝൂമേ ജോ പഠാൻ എന്ന ​ഗാനത്തിലെ ചുവടുകൾക്കൊപ്പം തന്റെ പ്രശസ്തമായ പോസ് ഷാരൂഖ് കാഴ്ചവെച്ചിരുന്നു.

ഇതുകണ്ട് മറുപടിയായി ആരാധകർ നൽകിയത് ഷാരൂഖിന്റെ സ്വതസിദ്ധമായ ആ പോസിന്റെ പുനരാവിഷ്കാരമാണ്. മുന്നൂറോളം പേരാണ് ഒരേസമയം ഈ പോസ് ഷാരൂഖ് ഖാന്റെ മുന്നിൽ അവതരിപ്പിച്ചത്.

ഒരു താരത്തിന്റെ പോസ് ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം ചെയ്തതുകൊണ്ട് ഷാരൂഖ് ആരാധകർക്ക് ​ഗിന്നസ് നേട്ടവുമുണ്ടായി. ഷാരൂഖിനെ നേരിട്ട് കാണുക, സെൽഫി പകർത്തുക എന്നതൊക്കെ ഏതൊരു സിനിമാ മോഹിയുടേയും ആ​​ഗ്രഹമാണ്. പലരും കിട്ടുന്ന അവസരങ്ങളിൽ അതിന് വേണ്ടി ശ്രമിക്കാറുമുണ്ട്.

Shah Rukh Khan

അടുത്തിടെ ഒരു ആരാധകൻ ഷാരൂഖ് ഖാൻ ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ ഒരു വീഡിയോ പുറത്തുവിട്ടു. വീഡിയോയിൽ ആരാധകർ അദ്ദേഹത്തെ വളഞ്ഞപ്പോൾ നടൻ വേദിയിൽ നിന്ന് പുറത്തേക്ക് പോകുന്നത് കാണാം. കറുത്ത നിറത്തിലുള്ള പാന്റും സ്യൂട്ടുമായിരുന്നു ഷാരൂഖിന്റെ വേഷം.

ആരാധകരെ നോക്കി പുഞ്ചിരി പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഒരു ആരാധകൻ കെട്ടിപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. ഒട്ടും മടികൂടാതെ ആരാധകനെ ഷാരൂഖും ചേർത്ത് പിടിച്ചു. ശേഷമാണ് അപ്രതീക്ഷിതമായി ചുറ്റും കൂടിയിരുന്ന ആളുകളിൽ നിന്നും ഒരു യുവതി ഷാരൂഖിന് അടുത്തേക്ക് എത്തി തടഞ്ഞ് നിർത്തി കവിളിൽ അമർത്തി ചുംബിച്ചത്.

നടന്റെ അനുവാദം പോലും ചോദിച്ചിരുന്നില്ല. പക്ഷെ ഷാരൂഖ് ക്ഷമ കൈവിടാതെ ആരാധികയോട് മാന്യമായി പെരുമാറുകയും പുഞ്ചിരിക്കുകയും ചെയ്തു. ഷാരൂഖിനെ ചുംബിച്ച സന്തോഷം ഒപ്പം വന്നവരോട് ആഹ്ലാദത്തോടെ യുവതി പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ ഷാരൂഖിനെ പരസ്യമായി ചുംബിക്കുന്ന യുവതിയുടെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. യുവതി നടനോട് ചെയ്തത് ലജ്ജാകരമായ പ്രവൃത്തിയാണെന്നാണ് കമന്റുകൾ ഏറെയും വന്നത്.

ഒരാളുടെ പേഴ്സണൽ സ്പേസിന് പോലും വില കൊടുക്കാതെയുള്ള പെരുമാറ്റം മോശമായിപ്പോയിയെന്നും ആരാധകർ കുറിച്ചു. പൊതുവെ സ്ത്രീകൾക്ക് വളരെ അധികം ബ​ഹുമാനം നൽകുന്ന നടനാണ് ഷാരൂഖ്.

shah rukh khan

ക്ഷമ നശിച്ച് കഴിയുമ്പോൾ ഇടയ്ക്കൊക്കെ ആരാധകരുടെ സ്നേഹം പ്രകടനത്തിന് മുമ്പിൽ രോഷം പ്രകടിപ്പിക്കാറുമുണ്ട് നടൻ. ഈ വർഷം തുടക്കത്തിൽ ഷാരൂഖ് ഖാൻ തന്റെ വരാനിരിക്കുന്ന സിനിമയുടെ ഗാനം ചിത്രീകരിച്ച് തിരികെ മുംബൈ വിമാനത്താവളത്തിൽ വന്നപ്പോൾ മാധ്യമങ്ങൾ അദ്ദേഹ​ത്തെ വളഞ്ഞു.

ഷാരൂഖ് വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കവെ അദ്ദേഹത്തിന്റെ ആരാധകരിലൊരാൾ നടനെ സമീപിക്കുകയും സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ദേഷ്യം വന്ന ഷാരൂഖ് സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ തള്ളിമാറ്റിയ ശേഷം നടന്ന് പോയി. ആരാധകനോട് നടൻ കാണിച്ച പരുഷമായ പെരുമാറ്റത്തെ ഒരു വിഭാഗം ആളുകൾ അന്ന് വിമർശിച്ചിരുന്നു.

More from Filmibeat

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X