തന്റെ ഇഷ്ടനടനെ വീടിന് മുന്നില്‍ കാത്തുനിന്ന് ആരാധികയുടെ പ്രണയാഭ്യര്‍ത്ഥന! വീഡിയോ
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ യുവതാരമാണ് കാര്‍ത്തിക്ക് ആര്യന്‍. നടന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. കഴിഞ്ഞ ദിവസം കാര്‍ത്തിക്കിന്റെ വീടിന് മുന്നില്‍ കാത്തുനിന്നുകൊണ്ടുളള ആരാധികയുടെ പ്രണയാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ആരാധകരെ കാണുന്നതിനായി വീടിന് പുറത്തേക്കെത്തിയ താരത്തെ കണ്ടപ്പോള്‍ പെട്ടെന്ന് മുട്ടില്‍ നിന്നുകൊണ്ടാണ് പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

താരത്തിനെ ഒരു നോക്ക് കാണാനായി എത്തിയ ആരാധിക പെട്ടെന്ന് കാര്‍ത്തിക്കിനെ കണ്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്നതും പിന്നീട് മുട്ട് കുത്തി പ്രൊപ്പോസ് ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതിന്റെ വീഡിയോ കൂട്ടത്തിലുളളവരില്‍ ഒരാള്‍ യൂടൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ തരംഗമായത്.
മുന്‍പും ആരാധകര്‍ക്കൊപ്പമുളള കാര്‍ത്തിക്ക് ആര്യന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ലുക്കാചുപ്പി എന്ന റൊമാന്റിക്ക് കോമഡി ചിത്രമാണ് കാര്‍ത്തിക്ക് ആര്യന്റെതായി ഒടുവില്‍ തിയ്യേറ്റുകളിലേക്ക് എത്തിയിരുന്നത്. പത്‌നി പത്‌നി ഓര്‍ വോ, ഇത്യാംസ് അലി ചിത്രം തുടങ്ങിയവയാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍.


Click it and Unblock the Notifications