കരീനയും സെയ്‌ഫും തമ്മിലടിയ്‌ക്കാന്‍ തുടങ്ങിയോ?
ഈയിടെയായി കരീനയെക്കുറിച്ചും സെയ്‌ഫിനെക്കുറിച്ചും എന്തെങ്കിലും ഒന്നു പറയാതെ ബോളിവുഡിന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.
കരീനയോട് പ്രണയമാണെന്ന് സെയ്‌ഫ് തുറന്നുപറയുന്നതിന് മുമ്പേയും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍മാത്രമേയുള്ളു വാര്‍ത്തകളില്‍. കരീനയൊടൊപ്പം കൂടിയതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നാണ് സെയ്‌ഫ് പറഞ്ഞതെങ്കിലും ഇരുവര്‍ക്കുമിടയില്‍ ഇപ്പോള്‍ത്തന്നെ അപസ്വരങ്ങള്‍ പൊങ്ങിത്തുടങ്ങിയിട്ടുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
ഈയിടെ നടന്ന ഒരു സൗഹൃദ വിരുന്നില്‍ ഇരുവരുടെയും അഭിപ്രായവ്യത്യാസം എല്ലാ സമീകളും ലംഘിച്ച് പുറത്തുചാടിയെന്നും വാര്‍ത്തകളുണ്ട്. സംവിധായകനായ ഫെറാന്‍ അക്തര്‍ നടത്തിയ വിരുന്നിലാണ് സംഭവം നടന്നത്.
തന്റെ അടുത്ത സുഹൃത്തുക്കളെയെല്ലാം ഫെറാന്‍ വിരുന്നിന് വിളിച്ചിരുന്നു, കൂട്ടത്തില്‍ സെയ്‌ഫിനും കരീനയ്‌ക്കും ക്ഷണമുണ്ടായിരുന്നു. ഇരുവരും പാര്‍ട്ടിയ്‌ക്കെത്തുകയും ചെയ്‌തു. വെള്ളിയാഴ്‌ച രാത്രിയായിരുന്നു വിരുന്ന്. വിരുന്ന് പൊടിപൊടിയ്‌ക്കുന്നതിനിടെ കരീനയും സെയ്‌ഫും തമ്മില്‍ എന്തോ കാര്യത്തെച്ചൊല്ലി തര്‍ക്കം നടക്കുന്നു. തര്‍ക്കിച്ച് തര്‍ക്കിച്ച് കരീനയോട് സെയ്‌ഫ് ഉച്ചത്തില്‍ ഷട്ട് അപ്പ് പറഞ്ഞു.
എല്ലാവരും കേള്‍ക്കെയായിരുന്നു സെയ്‌ഫിന്റെ ഉത്തരവ്. വായടയെ്‌ക്കന്ന സെയ്‌ഫിന്റെ ഡയലോഗ് മാത്രമേ എല്ലാവരും കേട്ടുള്ളു കാര്യം ഇത്രത്തോളമെത്തിയത് എന്ത് വിഷയത്തെച്ചൊല്ലിയാണെന്നത് ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം പാര്‍ട്ടി തീരുന്നത് വരെ കരീന വളരെ ദുഖിതയായിരുന്നും അതിനിടെ കരഞ്ഞുവെന്നുമൊക്കയാണ് മറ്റു വിരുന്നുകാര്‍ പറയുന്നത്.
ഇത്തരം കാര്യങ്ങളൊക്കെ കാമുകീ കാമുകന്‍മാര്‍ക്കിടയില്‍ സാധാരണമാണെങ്കിലും പ്രണയം പ്രഖ്യാപിച്ച് അതിന്റെ ചൂടാറുംമുമ്പേ വഴക്കിട്ടത് കരീനയും സെയ്‌ഫും മാത്രമായിരിക്കുമെന്നാണ് ബോളിവുഡ് പറയുന്നത്. എന്നാല്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ആരോ മനപ്പൂര്‍വ്വം അപമാനിയ്‌ക്കാന്‍ പറയുന്നതാണെന്നാണ് ഇരുവരും ഇപ്പോള്‍ പറയുന്നത്.


Click it and Unblock the Notifications











