»   » ''ചിത്രത്തില്‍ ഞാനും ഷാറൂഖും മതിയെന്നു പറഞ്ഞു'' പ്രശസ്ത നടി !!

''ചിത്രത്തില്‍ ഞാനും ഷാറൂഖും മതിയെന്നു പറഞ്ഞു'' പ്രശസ്ത നടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏറ്റവും  കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് കങ്കണ റണാവത്. അഭിനയത്തില്‍ തന്റേതായ വഴി വെട്ടിതെളിച്ച നടി കൂടിയാണ് കങ്കണ. അഭിനയം തുടങ്ങി പത്തു വര്‍ഷത്തിനുളളില്‍ ദേശീയ അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡുമുള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ കങ്കണയെ തേടിയെത്തി.

ഗാംഗ്‌സ്റ്റര്‍ എന്ന ചിത്രത്തിലെ കങ്കണയുടെ അഭിനയം വളരേയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡും ഈ ചിത്രത്തില്‍ കങ്കണയ്ക്കു ലഭിച്ചു. കങ്കണയുടെ അടുത്ത ചിതത്തിലെ നായകന്‍ ഷാറൂഖ് ഖാന്‍ ആണ്...കങ്കണ പുതിയ ചിത്രവിശേഷങ്ങള്‍ പറയുന്നു...

കങ്കണ റണാവത്

ഹിമാചല്‍ പ്രദേശിലെ ഒരു ചെറിയ നഗരത്തില്‍ നിന്ന് ബോളിവുഡിലെത്തിയ നടിയാണ് കങ്കണ. അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കങ്കണയ്ക്കു കഴിഞ്ഞിട്ടുണ്ട്. കങ്കണയുടെ ആദ്യ ചിത്രം മഹേഷ് ഭട്ട് സംവിധാനം ചെയ്ത് ഗാംഗ്സ്റ്റര്‍ ആയിരുന്നു.

വോം ലംഹേ

ഗാംഗ്‌സ്റ്ററിനു ശേഷം വോ ലംഹേ, ലൈഫ് ഇന്‍ എ മെട്രോ ,ഫാഷന്‍ ,ക്വീന്‍ ,തനു വെഡ്‌സ് മനു തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ കങ്കണ അഭിനയിച്ചു .ജീവ സംവിധാനം ചെയ്ത ധാ ധൂം എന്ന തമിഴ് ചിത്രത്തിലും കങ്കണ മുഖ്യ റോളിലെത്തി. 2014 ല്‍ ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കങ്കണയ്ക്കു ലഭിച്ചിരുന്നു.

സഞ്ജയ് ലീല ബന്‍സാലി

സഞ്ജയ് ലീലബന്‍സാലിയുടെ അടുത്ത ചിത്ത്രത്തില്‍ കങ്കണയാണ് നായിക. ഷാറൂഖിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം അതിന്റെ ആദ്യ ഘട്ടത്തിലാണെന്നും നായിക പറയുന്നു..

സംവിധായകന്‍ പറഞ്ഞത്

തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളാവാന്‍ യോജിച്ചവര്‍ താനും ഷാറൂഖുമാണെന്നാണ് സംവിധായകന്‍ സഞ്ജയ് പറഞ്ഞതെന്നാണ് നടി പറയുന്നത്.ചിത്രത്തെ കുറിച്ചുളള മറ്റു വിവരങ്ങളൊന്നും ഇനിയും പുറത്തു വിട്ടിട്ടില്ല

ത്സാന്‍സി റാണി

കങ്കണയുടെ അടുത്ത പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ത്സാന്‍സി കീ റാണിയാണ്. ടൈറ്റില്‍ റോളിലാണ് കങ്കണ ചിത്രത്തിലെത്തുന്നത്.

English summary
kangana likely to star with Shah Rukh Khan, but she says the project is at a very premature stage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam