'മരിക്കുമ്പോൾ കയ്യിലുണ്ടായിരുന്നത് 30 രൂപ മാത്രം, ശവസംസ്കാരം നടത്താൻ പണത്തിനായി അലഞ്ഞു'; ഫറാ ഖാൻ!

ബോളിവുഡിൽ ഏറ്റവും കഴിവുള്ള കൊറിയോഗ്രാഫറും സംവിധായികയുമെല്ലാമാണ് ഫറാ ഖാൻ. ഹാപ്പി ന്യൂ ഇയർ, ഓം ശാന്തി ഓം, മെയ് ഹൂ നാ എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഫറയുടെ സംഭാവനയാണ്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഫറ ആറോളം ഫിലിംഫെയർ അവാർഡുകളും ദേശീയ അവാർഡും നേടിയിട്ടുണ്ട്. എഡിറ്ററായ ശ്രീഷ് കുന്ദറിനെയാണ് ഫറാ വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹം 2004ൽ ആയിരുന്നു. ഹിന്ദു-മുസ്ലിം ആചാരങ്ങൾ അനുസരിച്ചാണ് ഇവരുടെ വിവാഹം നടന്നത്.

ഹണി ഇറാനി, ഡെയ്സി ഇറാനി, സാജിദ് ഖാൻ എന്നിവരാണ് താരത്തിന്റെ സഹോദരങ്ങൾ. അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ പങ്കെടുത്ത താരം ബാല്യത്തിൽ പിതാവ് കമ്രാൻ ഖാന്റെ മരണശേഷം താൻ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പിതാവ് മരിക്കുമ്പോൾ കയ്യിലുണ്ടായിരുന്നത് 30 രൂപ മാത്രമാണെന്നും ശവസംസ്കാരം നടത്താൻ പണത്തിനായി അലഞ്ഞിരുന്നുവെന്നും ഫറ പറയുന്നു.

Farah Khan

'തലേദിവസം രാത്രി ചീട്ട് കളിച്ച് മടങ്ങിയെത്തിയ പിതാവിന്റെ കയ്യിൽ കളികളിൽ നിന്ന് നേടിയ 30 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകൾക്കായി വിവിധ സ്രോതസുകളിൽ നിന്നാണ് പണം കണ്ടെത്തിയത്. അദ്ദേഹം മരിക്കുന്നതിന് തലേന്നുള്ള രാത്രി കാർഡ് കളിക്കാൻ വന്ന ആളുകൾക്ക് സ്വീകരണമുറിയിൽ കളിക്കാൻ കഴിഞ്ഞില്ല.'

'അതിനാൽ കളി തുടരാൻ അവർ ടെറസിലേക്ക് പോയിരുന്നു', ഫറ പറയുന്നു. പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവരുടെ പ്രവൃത്തികളിൽ നിന്ന് താനും സഹോദരൻ സാജിദും ചേർന്ന് ബ്ലാക്ക് ഹ്യൂമർ ഉണ്ടാക്കി ചിരിച്ചുവെന്നും ഫറ പറയുന്നു.

'ഞങ്ങളുടെ പിതാവ് മരിച്ച് ഏകദേശം ഒന്നോ രണ്ടോ ആഴ്‌ച കഴിഞ്ഞപ്പോൾ ബ്ലാക്ക് ഹ്യൂമർ പരസ്പരം പറഞ്ഞാണ് ഞാനും സഹോദരങ്ങളും ആശ്വാസം കണ്ടെത്തിയത്. ശവസംസ്കാരത്തിന് വന്ന ആളുകളുടെ രീതികൾ പങ്കുവെച്ച് ഞങ്ങൾ കളിയാക്കാൻ തുടങ്ങി. അവരിൽ ചിലർ അന്ന് അവിടെ അഭിനയിക്കുകയാണ് ചെയ്തത്.'

'അവരുടെ മനസിൽ ഓടിക്കൊണ്ടിരുന്നത് കാർഡ് കളിക്കാൻ ഒരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. അത് ഞങ്ങൾക്ക് മനസിലായി. ജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ സമയങ്ങൾ വരുമ്പോൾ അത് നേരിടാൻ ഞങ്ങളെ സഹായിക്കുന്നതിൽ ഇത്തരത്തിലുള്ള നർമ്മം നിർണായക പങ്ക് വഹിച്ചു. അല്ലെങ്കിൽ വിഷാദത്തിന് കീഴടങ്ങുമായിരുന്നു ഞങ്ങൾ.'

farah khan

നാൽപ്പത്തിമൂന്നാം വയസിൽ ഐവിഎഫ് ചികിത്സയിലൂടെയാണ് ഫറാ ഖാൻ അന്യാ, സിസാർ, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായത്. മാനസികമായും ശാരീരികമായും സജ്ജമായതിനുശേഷമാണ് അമ്മയാകാൻ തയ്യാറെടുക്കേണ്ടതെന്നാണ് ഫറയുടെ പക്ഷം.

'സമൂഹത്തിന്റെ സങ്കൽപത്തിന് അനുസരിച്ചല്ല മറിച്ച് തനിക്ക് എപ്പോഴാണോ വേണമെന്ന് തോന്നിയത് അപ്പോഴാണ് താന്‍ അമ്മയായതെന്നും താരം പറഞ്ഞിരുന്നു. സമൂഹം പറയുന്നതുപോലെ അമ്മയാവാൻ ഉചിതമായ പ്രായം എന്നൊന്ന് ഇല്ല.'

'സ്വയം സജ്ജയായതിന് ശേഷമാണ് അമ്മയായത്. അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തിൽ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾക്ക് നന്ദി. ഈ പ്രായത്തിൽ ഐവിഎഫിലൂടെ എനിക്ക് മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകൾ മുൻവിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നുവെന്നുമാണ്', ഫറാ ഖാൻ പറഞ്ഞത്. ഫറയുടെ കത്ത് ഒരു സമയത്ത് വളരെ അധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

More from Filmibeat

Read more about: farah khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X