»   » നടിമാര്‍ക്ക് യോജിച്ച വേഷങ്ങളാണ് ചെയ്യേണ്ടത്; തബു

നടിമാര്‍ക്ക് യോജിച്ച വേഷങ്ങളാണ് ചെയ്യേണ്ടത്; തബു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തില്‍ സുപ്പര്‍ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ ഹിന്ദി റീമേക്കിംഗ് ചിത്രത്തിലാണ് തബു ഒടുവില്‍ അഭിനയിച്ചത്. ഐ.ജിയായ മീര ദേശ്മുഖിന്റെ വേഷമാണ് തബു അവതരിപ്പിച്ചത്.

എന്നാല്‍ ഇപ്പോള്‍ താരം പറയുന്നത് നടിമാര്‍ക്ക് യോജിച്ച വേഷങ്ങള്‍ തിരഞ്ഞെടുക്കാനും അഭിനയിക്കാനുമുള്ള അവകാശമുണ്ട്. എങ്കില്‍ കൂടിയും വ്യത്യസ്തമായ ഒരു വേഷം തനിക്ക് സിനിമയില്‍ കിട്ടുന്നില്ലന്ന് തബു പറയുന്നു.

tabu

തീവ്രമായ വേഷങ്ങള്‍ അനായാസം ചെയ്യുന്നത് കൊണ്ടാവാം തനിക്ക് എപ്പോഴും ലഭിക്കുന്നത് അത്തരം വേഷങ്ങളാണ്. എന്നാല്‍ ഗൗരവമേറിയ വേഷങ്ങള്‍ ചെയ്യുന്ന നടി എന്നറിയപ്പെടാന്‍ തനിക്ക് താല്‍പ്പര്യമില്ലന്നാണ് തബു പറയുന്നത്.


അതേസമയം,ഇതുവരെ താന്‍ ചെയ്ത സിനിമകളില്‍ താന്‍ തൃപ്തയാണെന്നും, സിനിമ കരീയറിലെ മികച്ച ഘട്ടം ഏതാണെന്ന് ചോദിച്ചാല്‍ അത് ഇപ്പോഴത്തെ കാലമാണെന്ന് പറയുമെന്നും തബു വ്യക്തമാക്കി.

English summary
National Award-winning actress Tabu, known for portraying intense characters, says filmmakers have become too lazy to cast her in different roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam