For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആണുങ്ങൾക്ക് ഈ പേരുദോഷം വരുന്നില്ലല്ലോ? നിങ്ങൾ നന്നായശേഷം ഉപദേശിക്കാൻ വരൂ'; ലളിത് മോദി വിഷയത്തിൽ സുസ്മിത സെൻ!

  |

  ബോളിവുഡ് സിനിമയിലെ നിറസാന്നിധ്യമാണ് നടിയും മോ‍ഡലുമായ സുസ്മിത സെൻ. 1994ൽ തന്റെ പതിനെട്ടാം വയസിൽ മിസ് യൂണിവേഴ്‌സ് പട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ്. സോഷ്യൽമീഡിയയിൽ സജീവമായ സുസ്മിത വളരെ വിരളമായും സെലക്ടീവായും മാത്രമാണ് അഭിനയിക്കുന്നത്.

  അറിയപ്പെടുന്ന മുഖമായത് മുതൽ സുസ്മിതയ്ക്കൊപ്പം തന്നെ വിവാ​ദങ്ങളും സഞ്ചരിക്കുന്നുണ്ട്. സുസ്മിതയുടെ ലവ് ലൈഫും പ്രേക്ഷകർക്കിടയിലും ആരാധകർക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  അടുത്തിടെ ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി നടി സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

  സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചിരുന്നു. 'വ്യക്തതയ്ക്കായി പറയുന്നു.... ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല... പരസ്പരം ഡേറ്റിങിലാണ്. വിവാഹം അതും ഒരുനാള്‍ സംഭവിക്കും' എന്നാണ് സുസ്മിതയുമായുള്ള പ്രണയം പരസ്യപ്പെടുത്തി ലളിത് മോദി സോഷ്യൽമീഡിയയിൽ കുറിച്ചത്.

  Also Read: 'ഇവർ പിരിഞ്ഞെന്നാണോ പറയുന്നത്? പക്ഷെ നിറഞ്ഞ് നിൽക്കുന്നത് വിഷ്ണുവാണല്ലോ, സത്യം പറയൂ...'; ആരാധകർ

  സംഭവം വലിയ ചർച്ചയായതോടെ നിരവധി പേർ സുസ്മിതയെ കുറ്റപ്പെടുത്തി രം​ഗത്തെത്തി. പണച്ചാക്കുകൾ ആര് വന്നാലും സുസ്മിത പ്രണയിക്കാനും വിവാഹം കഴിക്കാനും തയ്യാറാണ്. അത് തന്നെയാണ് ലളിത് മോദിയുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത് എന്നാണ് പലരും സുസ്മിതയെ കുറ്റപ്പെടുത്തി പറഞ്ഞത്. ലളിത് മോദിയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ വിശദീകരണം നൽകി സുസ്മിത എത്തിയിരുന്നു.

  'വിവാഹം കഴിഞ്ഞിട്ടില്ല. സന്തോഷകരമായ ഒരിടത്താണ് ഇപ്പോള്‍ ജീവിതം. പകരം ചോദിക്കലുകളില്ലാതെ സ്‌നേഹത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു...' എന്നാണ് സുസ്മിത കുറിച്ചത്.

  ഇപ്പോഴിത ലളിത് മോദി വിഷയത്തിൽ ഒരു ആരാധിക പറഞ്ഞ വാക്കുകൾ കടമെടുത്ത് വിശദീകരണം നൽകിയിരിക്കുകയാണ് സുസ്മിത സെൻ. 'തന്നേക്കാൾ ധനികനായ ഒരു വ്യക്തിയുമായി ഡേറ്റിങ് നടത്തിയതിന് ആളുകൾ സുസ്മിതയെ പണക്കാരില്‍ നിന്നും പണവും പാരിതോഷികങ്ങളും കൈപ്പാറ്റാന്‍ ഇറങ്ങിയ സ്‌ത്രീ മുദ്രകുത്തി.'

  'സുസ്മിതയോട് നിങ്ങൾ ചെയ്യുന്നത് പക്ഷപാതപരമായ കാര്യങ്ങളാണ്. ഡയമണ്ട് വാങ്ങാനുള്ള കഴിവ് എനിക്കുണ്ട്. അതിനായി ഒരു പുരുഷനെ എനിക്ക് ആവശ്യമില്ലെന്ന് വളരെ ശക്തമായ ഭാഷയിൽ സുസ്മിത മുമ്പ് പറഞ്ഞിട്ടുണ്ട്. വാക്കുകൾ വളരെ അധികം ശക്തിയുണ്ട്. പക്ഷെ അത് പലപ്പോഴും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണ്.'

  'സുസ്മിത തന്നെക്കാൾ വയസിന് വളരെ അധികം വ്യത്യാസമുള്ള ധനികനെ വിവാഹം ചെയ്താൽ എല്ലാവരും അവളെ പണം കൊതിയുള്ളവളെന്ന് അഭിസംബോധന ചെയ്യുന്നു. പക്ഷെ നിങ്ങൾ ആരും ഇന്നേവരെ ഹോളിവുഡ് നടി കിമ്മിനെ ഡേറ്റ് ചെയ്തതിന് പീറ്റ് ഡേവിഡ്സണിനെ കളിയാക്കുകയോ പണകൊതിയനെന്ന് വിളിക്കുകയോ ചെയ്യുന്നില്ല.'

  'അയാൾക്ക് നിങ്ങൾ ഒരു ഹീറോ പരിവേഷമാണ് നൽകിയിരിക്കുന്നത്. ഇത്രയേറെ ലോകം വളർന്നിട്ടും എന്തുകൊണ്ടാണ് എല്ലാവരും കുറ്റപ്പെടുത്തലുകൾ പോലും ഒരു വിഭാ​ഗത്തിന്റെ പേരിൽ മാത്രം നടത്തുന്നത്' എന്നാണ് സുസ്മിത സെൻ പങ്കുവെച്ച കുറിപ്പിലുണ്ടായിരുന്നത്.

  വാക്കുകൾക്ക് ശക്തിയുണ്ടെന്ന് കുറിച്ചുകൊണ്ടാണ് സുസ്മിത ആരാധികയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. 47കാരിയായ സുസ്മിതാ സെന്‍ 1994ലാണ് മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്.

  ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യന്‍ വനിതയും സുസ്മിത സെന്നാണ്. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു സുസ്മിത ഒരു കാലത്ത്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത സെന്‍. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് വളർത്തുന്നുണ്ട്.

  Read more about: sushmita sen
  English summary
  finally actress sushmita sen reacted to lalit modi related tweets and news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X