»   » ഇന്ത്യ-പാക്, ലണ്ടന്‍ ഫാഷന്‍ ഷോ വിവാദം, സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി

ഇന്ത്യ-പാക്, ലണ്ടന്‍ ഫാഷന്‍ ഷോ വിവാദം, സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി

Posted By: Sanviya
Subscribe to Filmibeat Malayalam

ഇന്ത്യ-പാക് ലണ്ടന്‍ ഫാഷന്‍ ഷോ വിവാദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി ബിപാഷ ബസു. വഴക്കാളിയില്ല ഞാന്‍, സ്വന്തം അഭിമാനം കണക്കിലെടുക്കൊണ്ടാണ് പ്രചരിച്ച വാര്‍ത്തകളിലെ സത്യം ഞാന്‍ വെളിപ്പെടുത്തുന്നതെന്ന് ബിപാഷ.

ബിപാഷയും ഭര്‍ത്താവ് കരണ്‍ സിംഡഗ് ഗ്രോവറും ചേര്‍ന്നാണ് ലണ്ടനിലെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ 'റാം വാല്‍ക്ക്' നടത്തുന്നതിന് മുമ്പ് സംഘാടകരുടെ പെരുമാറ്റവും നടിയും പ്രതികരണവും വിവാദത്തിന്റെ ചൂട് പിടിച്ചത്.

സംഘാടകരുടെ വ്യവസ്ഥ

സംഘാടകരുടെ പറഞ്ഞ വ്യവസ്ഥ അനുസരിച്ചാണ് താന്‍ എഗ്രിമെന്റില്‍ ഒപ്പ് വയ്ക്കുന്നത്. എന്നാല്‍ ഞാന്‍ അവിടെ എത്തി പ്രോഗ്രാമിന് ശേഷം താനുമായി വിലപേശി.

ഇതുപോലെ ഒരു അനുഭവം

ഒരിടത്ത് നിന്നും തനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് ബിപാഷ പറയുന്നു. എന്റെ യാത്രയുമായി ബന്ധപ്പെട്ടുകാര്യങ്ങളും നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു. പക്ഷേ ഞാന്‍ അവിടെയെത്തിയപ്പോള്‍ ഒരു ആദിത്യ മര്യാതകളും കാണിച്ചിട്ടില്ല.

7800 പൗണ്ടിന്റെ നഷ്ടം

യാത്ര ചെലവുകളും മറ്റുമായി തനിക്ക് 7800 പൗണ്ടിന്റെ നഷ്ടം വന്നുവെന്ന് നടി പറയുന്നു. എന്നാല്‍ താന്‍ ആ സമയംകൊണ്ട് തന്നെ ലണ്ടനില്‍ നിന്ന് തിരിച്ച് വന്നുവെന്നാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. പക്ഷേ അങ്ങനെയുണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.

ബിപാഷ ബസു

ബോളിവുഡിലെ മികച്ച നടിയും മോഡലുമാണ് ബിപാഷ ബസു. 1996ലെ സൂപ്പര്‍ മോഡല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഏറ്റവും സെക്‌സിയായ നടി എന്ന പേരില്‍ ബിപാഷ ഒത്തരി മാഗസിന്‍ കവര്‍പേജുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English summary
Fashion Show Controversy! Finally, Bipasha Basu Reveals The TRUTH!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam