ഒടുവില്‍ ഷാരൂഖിന്റെ അബാറാമിനെ ആരാധകര്‍ കണ്ടു
ഷാരൂഖിന് മൂന്ന് കുട്ടികളാണ്. രണ്ട് പേരെ ആരാധകര്‍ കണ്ടിട്ടുണ്ട്. പക്ഷെ പ്രത്യേകതയോടെ ജനിച്ച മൂന്നാമത്തെ കുട്ടിയെ ഇതുവരെ ആരും കണ്ടിരുന്നില്ല. ഒടുവില്‍ ഷാരൂഖ് തന്നെ അബാറാമിനെ കാണിച്ചുകൊടുത്തു.
ഷാരൂഖും ഭാര്യ ഗൗരിയും വാടക ഗര്‍ഭപാത്രത്തിലൂടെ ജന്മം നല്‍കിയ കുട്ടിയാണ് അബാറാം. അബാറാമിന്റെ ഒരു ഫോട്ടോയെങ്കിലും ഖാണാന്‍ പാപ്പരസികളും ആരാധകരും തിരയാത്ത സ്ഥലങ്ങളില്ല. പല ചടങ്ങുകളിലും അബാറാമിന്റെ സാന്നിധ്യം ഷാരൂഖ് ഒഴിവാക്കിയിരുന്നു.

ഇനി ആകാംക്ഷ വേണ്ട, ഷാരൂഖിന്റെ ഫേസ്ബുക്കില്‍ ഒന്ന് ചെന്നു നോക്കിയാല്‍ മതി. ഈദ് ആശംസകളുമായി ഷാരൂഖ് മകനൊപ്പം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അബാറാമിന്റെയും തന്റെയും വക എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നല്‍കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മകനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഷാരൂഖ് ഫേസ്ബുക്കിലിട്ടത്.
ലോകം മുഴുവന്‍ ആരാധകരുള്ള സെലിബ്രേറ്റികളിലൊരാളായ ഷാരൂഖിന്റെ മക്കളില്‍ ഇളയവനാണ് അബാറാം. ആര്യന്‍ (16), സുഹാന (13) എന്നിവരാണ് ഷാരൂഖിന്റെയും ഗൗരിയുടെയും മറ്റ് രണ്ട് കുട്ടികള്‍.


Click it and Unblock the Notifications