മാൾട്ടി പിതാവ് നിക്കിന്റെ ഫോട്ടോ കോപ്പി, മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര, വീഡിയോ വൈറൽ!
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജൊനാസും ഇപ്പോൾ പാരന്റ്ഹുഡ് ആഘോഷിക്കുകയാണ്. 2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക്ക് ജൊനാസിനും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത്.
മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വാടക ഗർഭണധാരണത്തിലൂടെയാണ് പ്രിയങ്കയ്ക്ക് പെൺകുഞ്ഞ് പിറന്നത്. മാൾട്ടിക്ക് ഇപ്പോൾ ഒരു വയസായി. മാൾട്ടിയാണ് ഇപ്പോൾ പ്രിയങ്കയുടേയും നിക്കിന്റേയും ലോകം.
ഇരുവരുടേയും സോഷ്യൽമീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് കുഞ്ഞ് മാൾട്ടിയുടെ കളിയും ചിരിയും കുസൃതിയും ക്യൂട്ട്നെസുമെല്ലാമാണ്. മകൾ പിറന്ന് ഒരു വർഷമായെങ്കിലും മകളുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല പ്രിയങ്കയും നിക്കും.
മകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടി മകളുടെ മുഖം മറച്ചുപിടിച്ചാണ് പ്രിയങ്കയും നിക്കും ഇതുവരെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യമായി മകളുമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താര ദമ്പതികൾ.

ഹോളിവുഡ് വാക്ക് ഓഫ് ഫെയിം താരമായി ജോനാസ് ബ്രദേഴ്സിനെ ആദരിച്ച ഒരു പരിപാടിയിൽ പ്രിയങ്കയും മകളും പങ്കെടുത്തിരുന്നു. ആ സമയത്താണ് പ്രിയങ്കയുടെ മകളുടെ മുഖം ക്യാമറ കണ്ണുകളിൽ പതിഞ്ഞത്. ഈ വീഡിയോ പ്രിയങ്കയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
നിക്ക് ജോനാസും സഹോദരന്മാരും അവരുടെ കൈകളിൽ വാക്ക് ഓഫ് ഫെയിം സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രവും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുന്ന നിക്കിന്റെ വീഡിയോയും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.

വേദിയിൽ നിൽക്കുന്ന പിതാവിനെ നോക്കി കുസൃതി കാട്ടുന്ന മാൾട്ടിയേയും വീഡിയോയിൽ കാണാം. പ്രിയങ്കയാണ് മകളെ എടുത്തിരുന്നത്. ക്രീം നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് മാൾട്ടി അമ്മ പ്രിയങ്കയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.
ആൾക്കുട്ടത്തിനിടയിൽ അക്ഷയോടെ ഇരിക്കുന്ന മകളെ സമാധാനിപ്പിക്കാൻ പ്രിയങ്ക ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അമ്മ-മകൾ കോമ്പോ കാണാൻ വളരെ മനോഹരമായിട്ടുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്.

കൂടാതെ മാൾട്ടിയെ കാണാൻ പിതാവ് നിക്ക് ജൊനാസിനെപ്പോലെയാണെന്നാണ് ആരാധകരിൽ ഏറെപ്പേരും കുറിച്ചത്. നിക്കിന്റെ സഹോദരങ്ങളായ കെവിന്റേയും ജോയുടേയും ഭാര്യമാരായ ഡാനിയേല ജൊനാസും സോഫി ടേണറും പരിപാടിക്കെത്തിയിരുന്നു.
അടുത്തിടെ വോഗിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു. 'മാസം പൂര്‍ത്തിയാകാതെ ജനിച്ച മാൾട്ടി മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ തിരിച്ച് കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നു.'

'ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ എനിക്ക് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു കുഞ്ഞിനെ കിട്ടാന്‍ വാടക ഗര്‍ഭധാരണമായിരുന്നു വഴി. വാടക ഗര്‍ഭധാരണത്തിന് തയ്യാറായ സ്ത്രീ വളരെ ദയയും സ്‌നേഹവുമുള്ളവരായിരുന്നു. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവര്‍ എല്ലാ രീതിയിലും സംരക്ഷിച്ചു' പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു.
മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ടായിരുന്നു. ആദ്യമായാണ് താരം മാൾട്ടിക്കൊപ്പം ഒരു മാഗസിനുവേണ്ടി പോസ് ചെയ്യുന്നത്. ഇതിലും മാൾട്ടിയുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണുള്ളത്.

2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. 2017ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. മ്യൂസിക് ആൽബങ്ങളിലൂടെ തുടങ്ങിയ പ്രിയങ്ക പിന്നീട് ഹോളിവുഡ് സിനിമകളിൽ അവസരം തേടി.
ഇന്ത്യയിലെ അറിയപ്പെടുന്ന നടിയായിരുന്നെങ്കിലും ഹോളിവുഡിൽ തനിക്ക് അവസരങ്ങൾ ചോദിക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രിയങ്ക തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ ടെലിവിഷൻ സീരിസായ ക്വാണ്ടികോയിൽ പ്രധാന വേഷം ചെയ്തതോടെയാണ് ഹോളിവുഡിൽ പ്രിയങ്കയുടെ ഭാഗ്യം തെളിഞ്ഞത്.


Click it and Unblock the Notifications