For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സര്‍പ്രൈസ് ഇതാ!! മകള്‍ക്ക് പേര് നല്‍കി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും

  |

  ഹോളിവുഡിലെ ഹോട്ട് കപ്പിളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. അടുത്തിടെയാണ് താരദമ്പതികള്‍ അച്ഛനമ്മമാരായ വിവരം പുറംലോകത്തെ അറിയിച്ചത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് തങ്ങള്‍ക്ക് മകള്‍ പിറന്നതെന്ന സത്യം മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു.

  ഇപ്പോഴിതാ മകളുടെ പേരും പുറത്തുവന്നിരിക്കുകയാണ്. മാല്‍തി മാരി ചോപ്ര ജോനാസെന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ബോളിവുഡിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍നിന്നാണ് പേര് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാലിഫോര്‍ണിയയിലെ സാന്റിയാഗോയില്‍ വെച്ച് ജനുവരി 15-ന് രാത്രി എട്ടു മണിക്കു ശേഷമായിരുന്നു കുട്ടിയുടെ ജനനം.

  ജനുവരി 21-നാണ് താരദമ്പതികള്‍ തങ്ങള്‍ക്ക് മകള്‍ പിറന്നതായി ലോകത്തെ അറിയിച്ചത്. മകളുടെ പേര് ഏറെ അര്‍ത്ഥവത്തായിരിക്കണമെന്ന നിര്‍ബന്ധം പ്രിയങ്കക്കും നിക്കിനുമുണ്ടായിരുന്നു. ഇരുകുടുംബങ്ങളുടെയും പാരമ്പര്യം മുന്‍നിര്‍ത്തി മകള്‍ക്ക് ഹിന്ദു നാമവും ക്രിസ്ത്യന്‍ നാമവും ഉള്‍പ്പെടുത്തിയാണ് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതുവരെയായും താരദമ്പതികള്‍ മകളുടെ പേരോ ചിത്രങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

  മകള്‍ പിറന്നു എന്ന വാര്‍ത്ത പ്രിയങ്ക ലോകത്തെ അറിയിച്ചത് ഇപ്രകാരമായിരുന്നു. 'വാടകഗര്‍ഭധാരണത്തിലൂടെ ഞങ്ങളൊരു കുഞ്ഞിനെ സ്വാഗതം ചെയ്ത വിവരം ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ച ഈ സമയത്ത് അല്‍പം സ്വകാര്യത നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഒരുപാട് നന്ദി'' എന്നായിരുന്നു പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

  അമ്മയായതിനുശേഷമുള്ള വ്യത്യസ്തമായ അനുഭവത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര അവതാരക ലില്ലി സിങ്ങിനോട് തുറന്നു പറഞ്ഞിരുന്നു. ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും നിയന്ത്രണങ്ങളില്ലാതെ മകളെ വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രിയങ്ക പറയുന്നു.

  ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പ്രിയങ്കയും നിക്കും. അടുത്തിടെ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ കുട്ടികളുണ്ടാകുന്നതിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പ്രിയങ്ക തന്റെ ആഗ്രഹങ്ങള്‍ പങ്കുവെച്ചിരുന്നു.

  Recommended Video

  കാറിൽ കഥപറയാൻ പോയപ്പോൾ കട്ടക്കലിപ്പിൽ മമ്മൂക്ക.. Ramesh Pisharody Interview | Filmibeat Malayalam

  ''ഞങ്ങളുടെ ഭാവിജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവര്‍. ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമ്പോള്‍ സംഭവിക്കും'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നിക്കിന്റേയും തന്റേയും തിരക്കുകളാണോ ഇപ്പോള്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിന് പിന്നിലെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. അത്രമാത്രം തിരക്ക് തനിക്കില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതേസമയം മാതാപിതാക്കളായാല്‍ കരിയറിലെ തിരക്കുകള്‍ കുറക്കുന്നതിന് താനും നിക്കും തയ്യാറാണെന്നും പ്രിയങ്ക അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  നേരത്തെ ജൊനാസ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റ് എന്ന പരിപാടിയില്‍ പ്രിയങ്ക താന്‍ ഗര്‍ഭിണിയാകുന്നതിനെക്കുറിച്ച് തമാശ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ പ്രിയങ്കയും നിക്കും കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ടായിരുന്നു.

  ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018ലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റേയും വിവാഹം. വലിയ ആര്‍ഭാടത്തോടെ രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടിയായിരുന്നു ഇത്. ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹവും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹവും നടന്നിരുന്നു. ബോളിവുഡ് അതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ചിലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു നിക്കിന്റേയും പ്രിയങ്കയുടേയും.

  എന്നാല്‍ വിവാഹശേഷവും പാപ്പരാസികള്‍ പ്രിയങ്കയേയും നിക്കിനേയും വെറുതെ വിട്ടില്ല. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ പലപ്പോഴും വലിയ അധിക്ഷേപങ്ങളാണ് നിക്കും പ്രിയങ്കയും നേരിട്ടത്. ഗര്‍ഭധാരണത്തെക്കുറിച്ചും പ്രിയങ്കയുടെ വേഷവിധാനങ്ങളെക്കുറിച്ചുമൊക്കെ പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സൈബര്‍ ലോകത്തെ പരദൂഷണങ്ങള്‍ക്ക് ഇരുവരും ചെവി കൊടുത്തതേ ഇല്ല. തങ്ങളുടേതായ സ്വകാര്യ ജീവിതത്തില്‍ സന്തോഷത്തോടെ കഴിയാനാണ് പ്രിയങ്കയും നിക്കും ആഗ്രഹിച്ചത്.നിക്കിന്റെയും പ്രിയങ്കയുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധത്തിലാണ്.

  മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ, മികച്ച വിജയം നേടാനായില്ല. അതേസമയം ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്ക അഭിനയിച്ച അവസാന ബോളിവുഡ് ചിത്രം. ഈ ചിത്രത്തിലെ അഭിനയം പ്രിയങ്കക്ക് ഏറെ അഭിനന്ദനങ്ങളാണ് നേടിക്കൊടുത്തത്.

  ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. റോഡ് മൂവിയാണ് ജീ ലേ സര. പ്രിയങ്കയ്‌ക്കൊപ്പം കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നായികമാര്‍ ചേര്‍ന്നുള്ള ഒരു റോഡ് മൂവി എന്ന രീതിയില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.

  Read more about: nick jonas priyanka chopra
  English summary
  Finally Priyanka Chopra and Nick Jonas Break Their Silence Revealed The Name Of Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X