'ബെസ്റ്റ്ഫ്രണ്ട് ഭാര്യയായി, സഹോദരിയുടെ ഭർത്താവുമായി ചേർന്ന് ഭാര്യ ചതിച്ചു'; ആദ്യ ഭാര്യയെ കുറിച്ച് രാജ് കുന്ദ്ര

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര എപ്പോഴും തലക്കെട്ടുകളിൽ ഇടം പിടിക്കുന്ന ഒരാളാണ്. അശ്ലീല സിനിമാ നിർമാണ കേസും തുടർന്നുണ്ടായ വിവാദങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നു പുറത്തുവന്നശേഷം മാസ്ക് ധരിച്ചല്ലാതെ രാജ് കുന്ദ്ര മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറില്ല.

അതും മറ്റാരും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ വളരെ വിചിത്രമായ മാസ്കുകളാണ് രാജ് കുന്ദ്ര എപ്പോഴും ധരിക്കാറുള്ളത്. അശ്ലീല സിനിമാ നിർമാണ കേസിൽ രാജ് കുന്ദ്ര ഉൾപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു.

വലിയൊരു ബിസിനസ്മാനായ താരം ഇത്തരം പ്രവൃത്തികൾ ചെയ്യുമെന്നത് ആരാധകർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. രാജ് കുന്ദ്ര ഇത്രത്തോളം വലിയൊരു വിവാ​ദത്തിൽ ഉൾപ്പെട്ടിട്ടും ശിൽപ ഷെട്ടി എപ്പോഴും കൂടെ നിന്നു. ഒരിക്കൽ പോലും തള്ളിപ്പറയുകയോ ഉപേക്ഷിച്ച് പോവുകയോ ചെയ്തിട്ടില്ല. ശിൽപ രാജ് കുന്ദ്രയുടെ രണ്ടാം വിവാഹത്തിലുള്ള ഭാര്യയാണ്.

Shilpa Shetty

ശിൽപയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്റെ ബാല്യകാല സുഹൃത്തായ കവിതയെ രാജ് കുന്ദ്ര വിവാഹം കഴിച്ചിരുന്നു. പക്ഷെ അവരുടെ ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. ഇരുവരും പിരിഞ്ഞു. ഒരു കുഞ്ഞും ഇവർക്കുണ്ട്. കുഞ്ഞിന്റെ സംരക്ഷണം കവിതയ്ക്കാണ് കോടതി നൽകിയിരിക്കുന്നത്.

കവിതയും കുഞ്ഞുമായി യാതൊരു ബന്ധവും രാജ് കുന്ദ്ര പുലർത്തുന്നില്ല. ഇപ്പോഴിതാ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ രാജ് കുന്ദ്ര തന്റെ ആദ്യം വിവാഹ ബന്ധം തകർന്നതിനുള്ള കാരണം തുറന്ന് പറഞ്ഞു. ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നിലെ കാരണങ്ങൾ ആദ്യമായി വെളിപ്പെടുത്തിയത് ഈ അഭിമുഖത്തിലാണ്.

തന്റെ സഹോദരിയുടെ ഭർത്താവിനൊപ്പം ചേർന്ന് കവിത തന്നെ വഞ്ചിച്ചുവെന്ന് രാജ് കുന്ദ്ര വെളിപ്പെടുത്തി. 'ഇത്രയും വർഷങ്ങൾക്ക് ശേഷം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സത്യം പറയാൻ കഴിഞ്ഞതിൽ എനിക്ക് വളരെ ആശ്വാസം തോന്നുന്നു. എന്റെ മുൻ ഭാര്യയേയും സഹോദരിയുടെ ഭർത്താവിനേയും എന്റെ അമ്മ പലതവണ ഒട്ടും അം​ഗീകരിക്കാൻ സാധിക്കാത്ത ചില സാഹചര്യങ്ങളിൽ കണ്ടിരുന്നു.'

'ഇവരുടെ പ്രവൃത്തി കാരണം രണ്ട് കുടുംബങ്ങൾ നശിച്ചു. അവർ രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് അതെല്ലാം ചെയ്തതെന്നും', രാജ് കുന്ദ്ര പറഞ്ഞു. കൂടാതെ തന്റെ മുൻ വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണത്തോട് ഭാര്യ ശിൽപ ഷെട്ടി പ്രതികരിച്ചതെങ്ങനെയെന്നും രാജ് കുന്ദ്ര വെളിപ്പെടുത്തി.

Shilpa Shetty

രാജിന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണം ശിൽപയാണന്ന് പറഞ്ഞ് സോഷ്യൽമീഡിയ വഴി നിരന്തരം താരം ആക്രമിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് യഥാർത്ഥ കാരണം പുറത്ത് പറയാൻ തീരുമാനിച്ചതെന്നും രാജ് കുന്ദ്ര കൂട്ടിച്ചേർത്തു. ഇത്തരം കഴമ്പില്ലാത്ത വാർത്തകൾ കണ്ട് ശിൽപ കൂടുതൽ അപ്സെറ്റാകുന്നത് കാണാൻ തനിക്ക് താൽപര്യമില്ലെന്നും യഥാർത്ഥ കാരണം വെളിപ്പെടുത്തി രാജ് കുന്ദ്ര പറഞ്ഞു.

അതേസമയം ആ​ദ്യ ഭാര്യ കവിത രാജ് കുന്ദ്രയുടെ മേലാണ് പഴികൾ ആരോപിച്ചത്. 'ശിൽപ എന്റെ ഭർത്താവിനൊപ്പം നിന്ന് എന്റെ ജീവിതം നയിക്കുന്നു. ഞാൻ ഞങ്ങളുടെ കുടുംബ ജീവിതം വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ രാജ് ശിൽപയെക്കുറിച്ച് നിരന്തരം സംസാരിച്ചു.'

'ഞങ്ങൾക്ക് എന്ത് സംഭവിച്ചാലും കാര്യമില്ല എന്ന മട്ടിലായിരുന്നു രാജ്. എന്നെക്കാൾ മികച്ച മിടുക്കിയും പ്രശസ്തയുമായ ഒരാളെ രാജ് കണ്ടെത്തി. വിവാഹമോചനത്തിനായി എന്നെ പീഡിപ്പിച്ചു. മറ്റൊരാളെ വിവാഹം കഴിക്കാൻ പദ്ധതിയുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അതിൽ നിന്നും രാജ് തെന്നിമാറിയെന്നുമാണ്', കവിത രാജിന്റെ കുറ്റങ്ങൾ വെളിപ്പെടുത്തി പറഞ്ഞത്.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X