പ്രായം കുറഞ്ഞ ആളെ പ്രണയിച്ചു, വിവാഹം ഉടനെന്ന് കരുതിയവരോട് ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് നടി സുസ്മിത സെന്‍

വര്‍ഷങ്ങളോളം സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന നടി സുസ്മിത സെന്‍ വൈകാതെ വിവാഹിതയായേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കാമുകന്‍ റോഹ്മാന്‍ ഷോവലിനൊപ്പമുള്ള നടിയുടെ പ്രണയകഥ പുറത്തറിഞ്ഞത് മുതലാണ് ഇരുവരും വിവാഹിതരായേക്കും എന്ന പ്രചരണം ഉണ്ടായത്. എന്നാല്‍ രണ്ടാളും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള ഗോസിപ്പുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വന്നത്. രണ്ടാളും സോഷ്യല്‍ മീഡിയയില്‍ നിന്നും അണ്‍ഫോളോ ചെയ്തതായിട്ടാണ് ചിലര്‍ കണ്ടുപിടിച്ചത്.

ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന് വ്യക്തമാക്കി കൊണ്ട് സുസ്മിത രംഗത്ത് വന്നിരിക്കുകയാണ്. റോഹ്മാനൊപ്പം ഫൈള്റ്റില്‍ യാത്ര ചെയ്യുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. ചിത്രത്തില്‍ റോഹ്മാന്‍ സുസ്മിതയുടെ തലയില്‍ ചുംബിക്കുന്നതും കാണാം. അത്രയും സന്തോഷത്തോടെയുള്ള ചിത്രമാണെങ്കിലും തികച്ചും ആരാധകരെ നിരാശരാക്കുന്ന കാര്യമാണ് നടി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഏറെ കാലമായി രണ്ടാളും വേര്‍പിരിഞ്ഞിട്ട് എന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്.

കാമുകനുമായി പിരിഞ്ഞിട്ട് കാലങ്ങളായെന്ന് സുസ്മിത സെൻ

ഞങ്ങള്‍ സുഹൃത്തുക്കളായിട്ടാണ് തുടങ്ങിയത്. ഇപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരുന്നു. എന്നാല്‍ റിലേഷന്‍ഷിപ്പ് അവസാനിച്ചിട്ട് കാലം ഒത്തിരിയായി. എങ്കിലും സ്‌നേഹം അവശേഷിക്കുന്നു... എന്നുമാണ് ചിത്രത്തിന് സുസ്മിത നല്‍കിയ ക്യാപ്ഷന്‍. ഊഹാപോഹങ്ങള്‍ വേണ്ടെന്നും, ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും വേണമെന്നും പ്രിയപ്പെട്ട ഓര്‍മ്മകളാണ് ഇതൊക്കെ എന്നും ഹാഷ് ടാഗിലൂടെ കൊടുത്തിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

സർജറി ചെയ്തിരിക്കുകയാണെന്ന് വെളിപ്പെടുത്തി നടി

അതേ സമയം സുസ്മിത ഏതോ സര്‍ജറി നടത്തിയിട്ടുണ്ട് എന്നതാണ് മറ്റ് വിവരങ്ങള്‍. പുതിയ വര്‍ക്കൗട്ട് ഫോട്ടോയുമായി എത്തിയ നടിയുടെ ക്യാപ്ഷനാണ് ഇത്തരം സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഏറെ കാലമായി താന്‍ വര്‍ക്കൗട്ടൊന്നും ചെയ്യാറില്ലെന്നും അതിന് കാരണം സര്‍ജറി ചെയ്ത് ഇരിക്കുന്നതാണെന്നുമാണ് നടി പറയുന്നത്. ഈ മാസം അവസാനത്തോട് കൂടിയേ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പറ്റുകയുള്ളു എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സുസ്മിത വ്യക്തമാക്കുന്നു.

സുസ്മിത തിരികെ ജീവിതത്തിലേക്ക് വരികയാണ്

'ഞാന്‍ അവളെ മിസ് ചെയ്യുന്നു. ഇപ്പോള്‍ ആറ് മാസത്തിലേറെയായി പരിശീലനം ചെയ്തിരുന്നില്ല. അതിന് മുന്‍പ് സുഖമില്ലായിരുന്നു. പിന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഒടുവില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന അച്ചടക്കത്തിലേക്ക് മടങ്ങാന്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആറ് ആഴ്ചകള്‍ കഴിയാന്‍ ഇപ്പോള്‍ ദിവസങ്ങള്‍ എണ്ണുകയാണ്. ഡിസംബര്‍ മുപ്പതിന് ഞാന്‍ പരിശീലനം ആരംഭിക്കുന്നതിനെ കുറിച്ചും മറ്റ് കാര്യങ്ങളും പറയാമെന്നാണ് സുസ്മിത സൂചിപ്പിച്ചിരിക്കുന്നത്. സുസ്മിതയുടെ മൂത്തമകള്‍ റീന സെന്‍ ഇതിന് കമന്റുമായി എത്തിയിരുന്നു. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ കാണാം എന്നായിരുന്നു താരപുത്രിയുടെ മറുപടി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
താരങ്ങൾ വേർപിരിയാനുള്ള കാരണമിതാണോ

അതേ സമയം സുസ്മിത അസുഖബാധിതയായതോടെ റോഹ്മാന്‍ ഉപേക്ഷിച്ച് പോയതാണോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. മുന്‍പും ഇരുവരുടെയും പ്രായം തമ്മിലുള്ള വ്യത്യാസം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രായം കൂടുതലുള്ള സ്ത്രീയും ചെറുപ്പക്കാരനായ പയ്യനും തമ്മിലുള്ള വിവാഹത്തെ പലരും എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ തന്റെ മക്കള്‍ക്ക് നല്ലൊരു പിതാവിനെ പോലയും തനിക്ക് നല്ലൊരു പങ്കാളിയുമാണ് റോഹ്മാന്‍ എന്നാണ് സുസ്മിത പലപ്പോഴായിട്ടും പറഞ്ഞിട്ടുള്ളത്. വേര്‍പിരിഞ്ഞതിന്റെ കാരണം ഇനിയും വ്യക്തമല്ലെങ്കിലും ഇക്കാര്യത്തില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് നടി വിശദീകരണവുമായി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X