വേര്‍പിരിയുമ്പോഴും ആ മാന്യത കാണിക്കണം; പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, കാമുകനെ കുറിച്ച് നടി സുസ്മിത സെന്‍

ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും വേര്‍പിരിയുന്നത്. ഇരുവരും പ്രണയത്തിലായ നാള്‍ മുതല്‍ പ്രണയം അധികനാള്‍ പോവില്ലെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. അതെല്ലാം ശരി വെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലായിരുന്നു സുസ്മിത അടുത്തിടെ വെളിപ്പെടുത്തിയത. സുഹൃത്തായി തുടങ്ങിയ ബന്ധം സുഹൃത്തായി തന്നെ അവസാനിപ്പിച്ചു. ഞങ്ങളുടെ റിലേഷന്‍ഷിപ്പ് എത്രയോ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ അവസാനിപ്പിച്ചതാണെന്നും മാത്രമായിരുന്നു നടി വെളിപ്പെടുത്തിയത്.

അന്ന് മുതലിങ്ങോട്ട് സുസ്മിതയും റോഹ്മാനും വേര്‍പിരിയാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. വിമര്‍ശനാത്മകമായിട്ടുള്ള ചില പോസ്റ്റുകള്‍ കൂടി സുസ്മിത പങ്കുവെച്ചതോടെ കാരണം അറിയാനായി പലരും എത്തി. ഒടുവില്‍ നടി തന്നെ നടന്ന കാര്യങ്ങളും കാമുകനുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ചും ആദ്യമായി വെളിപ്പെടുത്തുകയാണ്.

 rohman-susmita-sen

എന്നെ സംബന്ധിച്ചിടത്തോളം വേര്‍പിരിയല്‍ എന്നത് വലിയൊരു കാര്യമാണ്. ഒരു പൊതു വ്യക്തി ആയിരിക്കുമ്പോള്‍, നമ്മളോടൊപ്പം ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയും പൊതുജന ശ്രദ്ധയിലായിരിക്കും. അയാള്‍ നമ്മുടെ കൂടെ തന്നെ ഉണ്ടെങ്കില്‍ ആ ശ്രദ്ധ പിന്നെയും കൂടും. അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും എന്റെ ജീവിതത്തെ കുറിച്ചും എന്തെങ്കിലും പറയുകയോ തോന്നുകയോ ചെയ്ത് അവിടെ തന്നെ നില്‍ക്കുന്നത് തീരെ ശരിയല്ല. രണ്ട് പേര്‍ക്കും അവരുടെ ജീവിതവുമായി മുന്നോട്ട് പോകേണ്ടി വരുന്നതിനാല്‍ ഒരു വേര്‍പിരിയല്‍ അത്യാവശ്യമായിരുന്നു.

അതെ, സൗഹൃദം എപ്പോഴും നിലനില്‍ക്കുന്നു. എന്റെ ഈ പ്രായത്തില്‍ ഞാന്‍ ഇരുന്നു ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ പാഴാക്കിയത് എന്റെ ജീവിതത്തെ കുറിച്ചായിരിക്കും. എല്ലാ ബന്ധങ്ങളിലും ഞാന്‍ വളര്‍ന്നു. അതുകൊണ്ട് തന്നെ സത്യം തുറന്ന് പറയുന്നത് വളരെ മനോഹരമായൊരു കാര്യമാണ്. ഞാന്‍ 100 ശതമാനം വ്യക്തിയാണ്. പ്രണയത്തില്‍ ആയിരിക്കുമ്പോഴും ഞാന്‍ 100 ശതമാനം തന്നെയാണ്. അതുകൊണ്ട് തന്നെ വേര്‍പിരിയുമ്പോള്‍ അത് മാന്യമായിരിക്കണമെന്ന് തന്നെയാണ് താന്‍ ചിന്തിച്ചത്.

 rohman-susmita-sen

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

കാരണം എന്താണെങ്കിലും നമ്മുടെ ജീവിതം ഒരു പഴുതല്ല. സത്യം അവിശ്വസനീയമാണ്, കാരണം ഇത് ആളുകളെ സുഹൃത്തുക്കളായി തുടരാനും പരസ്പരം നല്ലവരായിരിക്കാനും അനുവദിക്കുന്നു. ലോകത്തിന് ആ സ്‌നേഹം ആവശ്യമാണ്. അതില്‍ ഇതിനകം മതിയായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സുസ്മിത പറയുന്നു.' പത്ത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സുസ്മിത സെന്‍ അഭിനയത്തിലേക്ക് സജീവമാവുകയായിരുന്നു. ഇതിനിടയിലാണ് റോഹ്മാനുമായി പ്രശ്‌നത്തിലായി ഇരുവരും വേര്‍പിരിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X