For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫയർ വിതച്ച വിത്തിൽ മുളച്ച വിധി!! സ്വവർഗാനുരാഗികളായ സഹോദരിമാരുടെ കഥ, ഫയറിനെ കുറിച്ച് നന്ദിത ദാസ്

  |

  ജനങ്ങളുടെ ഇടയിൽ സിനിമ എന്ന മാധ്യമം ചെലുത്ത സ്വാധീനം വളരെ വലുതാണ്. മറ്റുള്ള മാധ്യമങ്ങളെക്കാലും ജനങ്ങളുടെ ഇടയിൽ വലിയ തോതിൽ സ്വാധീനം ചെലുത്താൻ സിനിമയ്ക്ക് കഴിയും. സിനിമ സമൂഹത്തിന് നേരെയുള്ള ഒരു കണ്ണാടിയാണ്. നമുക്ക് മുന്നിൽ കാണുന്നതും കാണാത്തതും കണ്ടാൽ കണ്ടില്ലെന്ന് നടിക്കുന്നതുമായ ഒരുപാട് വിഷയങ്ങൾ കോർത്തിണക്കി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ കാണികൾക്ക് ഒരു തിരിച്ചറിവാണ് ലഭിക്കുന്നത്. സമൂഹത്തിൽ നടക്കുന്നത് എന്നാൽ പുറത്ത് പറയാൻ മടിക്കുന്നതുമായ ഒരുപാട് സംഭവങ്ങൾ സിനിമ എന്ന മാധ്യമം നമ്മൾക്ക് മുന്നിൽ സംസാരിച്ചിട്ടുണ്ട്. അത്തരം സിനിമകൾക്ക് ലഭിക്കുന്നത് ശാസനങ്ങളും കല്ലേറും മാത്രമായിരിക്കും.

  അഡാറ് ലവ് ഉടൻ തിയേറ്ററുകളിൽ!! സത്യത്തിൽ സിനിമയ്ക്ക് സംഭവിച്ചത് ഇത്, ഒമർ ലുലുവിന്റെ വെളിപ്പെടുത്തൽ

  ഇതിൽ നിന്ന് വ്യക്തമാകുന്നത് ഒരു സിനിമയ്ക്ക് സമൂഹത്തിലുണ്ടാക്കാൻ സാധിക്കുന്ന ചലത്തെപ്പറ്റിയാണ്. സ്വവർഗ്ഗ അനുരാഗം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചപ്പോൾ ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഓടിയെത്തുന്നത് 1995 ൽ പുറത്തിറങ്ങിയ ഫയർ എന്ന ചിത്രമാണ്. ആ കാലഘട്ടത്തിൽ സ്വവർഗ്ഗ പ്രണയത്തെ കുറിച്ച് സംസാരിച്ച ചിത്രം സമൂഹത്തിൽ നിന്ന് ഒരുപാട് വെല്ലുവിളികളും തീഷ്ണമായ രീതിയിലുള്ള പ്രതികരണങ്ങളും കേട്ടിരുന്നു. ഇന്ന് കഥമാറി. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഫയർ ചിത്രത്തെ ഒന്നുകൂടി ഓർമിപ്പിക്കുകയാണ് നടി നന്ദിതദാസ്

  മലയാളികളെ ഞെട്ടിച്ച് വിജയ് ദേവരകൊണ്ട!! 'നോട്ടയുടെ' ട്രെയിലറിലും കേരളവും പ്രളയവും, വീഡിയോ കാണാം

   22 വർഷങ്ങൾക്ക് മുൻപ്

  22 വർഷങ്ങൾക്ക് മുൻപ്

  ലിംഗ സമത്വമില്ലതെ സ്നേഹത്തിനു വിലമതിക്കുന്ന സുപ്രീം കോടതിയുടെ ഈ വിധിയ്ക്ക് മുന്നിൽ കയ്യടിക്കുന്നുവെന്ന് നന്ദിത ട്വിറ്ററിൽ കുറിച്ചു. 22 വർഷങ്ങൾക്കു മുൻപ് സ്വവർഗ്ഗ അനുരാഗം എന്ന പ്രമേയത്തിൽ അനേകം സംവാദങ്ങൾക്കും ചർച്ചകൾക്കും വിത്ത് പാകികൊണ്ട് പറന്ന ചിത്രം, ഇന്ന് വർഷങ്ങൾക്ക് ശേഷം അതിന്റെ പരകോടിയിൽ എത്തി നിൽക്കുന്നുവെന്നും താരം പറയുന്നുണ്ട്.

   സ്വവർഗ്ഗഅനുരാഗം

  സ്വവർഗ്ഗഅനുരാഗം

  സ്വർഗാനുരാഗം എന്ന വാക്ക് കേട്ട് കേൾവി പോലുമില്ലാത്ത കാലഘട്ടത്തിലായിരുന്നു ഫയർ എന്ന ചിത്രം പുറത്തു വരുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ പരീക്ഷണങ്ങളിലൊന്നായിരുന്നു ആ ചിത്രം. സ്വവർഗ്ഗ അനുരാഗികളായ രണ്ടു സ്ത്രീകളുടെ തീഷ്ണമായ സ്നേഹത്തിനെ കുറിച്ചായിരുന്നു ഫയർ സംസാരിച്ചത്. പിന്നീട് സിനിമയ്ക്ക് വിമർശനങ്ങളുടെ ശരങ്ങളായിരുന്നു ഏൽക്കേണ്ടി വന്നത്.

   മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു

  മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു

  1996 ൽ ദീപ മേത്ത സംവിധാനം ചെയ്ത് ഈ ചിത്രത്തിന് നേരെ വാളോങ്ങി തീവ്രഹിന്ദുത്വവാദികൾ രംഗത്തെത്തിയിരുന്നു. ഇവർ വൻ പ്രതിശേധമായിരുന്നു അഴിച്ച് വിട്ടിരുന്നത്. കൂടാതെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ശിവസേന ഉൾപ്പെടെയുള്ള സംഘടന രംഗത്തെത്തിയതോടെ സെൻസർ ബോർഡ് ചിത്രത്തിന് നേരെ വിലക്കേർപ്പെടുത്തുകയായിരുന്നു. കൂടാതെ സംവിധായികയ്ക്ക് പോലും വധഭീഷണി നേരിടേണ്ടി വന്നിരുന്നു

  സ്വവർഗ്ഗ അനുരാഗികളായ രണ്ട് സഹോദരിമാർ

  സ്വവർഗ്ഗ അനുരാഗികളായ രണ്ട് സഹോദരിമാർ

  സ്വവർഗ്ഗ അനുരാഗികളായ രണ്ട് ഹിന്ദു സഹോദരിമാരുടെ കഥ പറയുന്ന ചിത്രമാണ് ഫയർ. പരസ്പരം സ്നേഹിക്കുന്നസീത, രാധ എന്നി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത് നന്ദിതദാസും ഷബാന ആസ്മിയുനമായിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കാറ്റായിരുന്നു സെൻസർ ബോഡ് അന്ന് നൽകിരുന്നത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. സ്വവർഗാനുരാഗം പ്രമേയം ആക്കിയ ബോളിവുഡിലെ ആദ്യ ചിത്രങ്ങളിലൊന്നാണിത്.

   ദീപ മേത്ത എന്ന സംവിധായിക

  ദീപ മേത്ത എന്ന സംവിധായിക

  സമൂഹ കണ്ണടിക്കുന്ന വിഷയങ്ങൾ സമൂഹത്തിനു ധീരമായ അവതരിപ്പിച്ച സംവിധായകയായിരുന്നു ദീപമേത്ത.ജന്മം കൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും, ഒരു കനേഡിയൻ ചലച്ചിത്രകാരിയായിട്ടാണ് ദീപയെ അറിയപ്പെട്ടത്. ഇവരുടെ ചിത്രങ്ങളിൽ കൂടുതലും ഭാരതീയരുടേയും, പ്രവാസി ഭാരതീയരുടേയും ജീവിത സാഹചര്യങ്ങളും മറ്റുമാണ് പ്രമേയമായിരുന്നു.

   മറ്റു ചിത്രങ്ങളും

  മറ്റു ചിത്രങ്ങളും

  ഡെറാഡൂണിലുള്ള വെൽഹാം ഗേൾസ് ഹൈ സ്കൂളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ ദീപ ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. ഇതിനു ശേഷം 1973-ൽ ഇവർ കാനഡയിലേക്ക് പോകുകയായിരുന്നു. കുട്ടികളുടെ ചലച്ചിത്രങ്ങൾക്കുവേണ്ടി തിരക്കഥകൾ രചിച്ചുകൊണ്ടാണ് ദീപ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1991-ലാണ് ദീപ തന്റെ ആദ്യചിത്രം സംവിധാനം ചെയ്തത്. സാം & മീ എന്നായിരുന്നു ഈ ചിത്രത്തിന്റെ പേര് . ഓം പുരി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു ഭാരതീയ യുവാവിന്റേയും, ഒരു യഹൂദ പുരുഷന്റെയും ബന്ധമായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം. പിന്നീട് രണ്ടാമത്തെ ചിത്രമായി 1996 ൽ ഫയർ പിറന്നു. അതിവും സ്വവർഗ്ഗ അനുരാഗമായിരുന്നു പ്രമേയം.. 1998 ൽ എർത്ത്. 2002 ൽ ബോളിവുഡ്/ ഹോളിവുഡ്. ദി റിപ്പബ്ലിക്ക് ഓഫ് ലവ്, വാട്ടർ, ഹെവൻ ഓൺ എർത്ത്, വാട്സ് കിക്കിംഗ് സ്റ്റെല്ല എന്നിവയെല്ലാമാണ് ചിത്രങ്ങൾ. ദീപയുചടെ ചിത്രങ്ങൾക്ക് പിന്നാലെ വിവാദങ്ങളും മൊട്ടിട്ട് വരുന്നുണ്ട്.

  English summary
  fire movie actoress nandita das says about homosexuality legal in india
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X