ഓം ശാന്തി ഓം സത്യമായി!! സീറോയുടെ സെറ്റിൽ തീപ്പിടിത്തം, സംഭവം നടക്കുമ്പോൾ സ്പോട്ടിൽ ഷാരൂഖും
ഷാരൂഖാനെ കൂടാതെ അനുഷ്ക ശർമ, ക്തരീന കൈഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ബോളിവുഡ് ആകാംക്ഷയോട് കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖാഖിന്റെ സീറോ. എസ് ആർകെ കുള്ളനായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ മുംബൈ സെറ്റിൽ തീപ്പിടിത്തം. മുംബൈ ഫിലിം സിറ്റിയിലാണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. സെറ്റ് അഗ്നിയ്ക്കിരയായപ്പോൾ ഷാരൂഖും അവിടെയുണ്ടായിരുന്നത്രേ. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.

ഖാരൂഖാന്റെ സീറോയ്ക്കെതിരെ സിഖ് സംഘടനകൾ രംഗത്തെത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്നതായിരുന്നു ആരോപിച്ച് സിഖ് സംഘടനയും ബിജെപിയും രംഗത്തെയിരുന്നു. ഖാരൂഖ് അടിവസ്ത്രം ധരിച്ചു നിൽക്കുന്ന പോസ്റ്ററാണ് വിവാദത്തിന് കാരണം. അടിവസ്ത്രത്തിനോടൊപ്പം സിഖ് മതചിഹ്നങ്ങളായ കൃപാണും ഖത്രയും ധരിച്ചു നിൽക്കുന്ന രംഗമുണ്ട്. ഇത് നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം പോസ്റ്ററിൽ കാണുന്നത് സിഖ് ചിഹ്നമായ കൃപാണല്ല പകരം കഠാരയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. ഇതുമനായി ബന്ധപ്പെട്ട കേസ് നവംബർ 30 ന് മുംബൈ കോടതി പരിഗണിക്കും.
ഷാരൂഖാനെ കൂടാതെ അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആനന്ദ് എൽ റായ് സംവിധാനനം ചെയ്യുന്ന ചിത്രം ഗൗരിഖാന്റെ ഉടമസ്ഥതയിലുളള റെഡ് ചില്ലീസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും പുറത്തിറങ്ങിയ പാട്ടിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബർ 21 ന് ചിത്രം പ്രദർശനത്തിനെത്തും


Click it and Unblock the Notifications











