ഓള്‍ ഈസ് വെലിലൂടെ അസിന്‍ തിരിച്ചെത്തുന്നു
ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ഓള്‍ ഈസ് വെല്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അസിന്‍ വീണ്ടും തിരിച്ചെത്തുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അസിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നത്.
ബുഷന്‍ കുമാറും കൃഷന്‍ കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനാണ് നായകനായി എത്തുന്നത്. റിഷി കപൂര്‍, സുപ്രിയ പതക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടി സീരിസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ജൂലൈ ഒന്നിന് പുറത്തിറങ്ങി. ആഗസ്റ്റിലാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

2012 ല്‍ ആഷിഷ് ആര്‍ മോഹന്‍ സംവിധാനം ചെയ്ത ഖിലാഡി 786 എന്ന ചിത്രത്തിലാണ് അസിന്‍ അവസാനമായി അഭിനയിച്ചത്. കൗഷല്‍ ബക്ഷി നിര്‍മ്മിച്ച ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകനായി അഭിനയിച്ചത്.
തമിഴില്‍ അസിന്‍ അവസാനമായി അഭിനയിച്ചത് വിജയ് നായകനായി എത്തിയ കാവലന്‍ എന്ന സിനിമയിലാണ്. സിദ്ദിഖ് സംവിധാനം ചെയ്ത മലയാളത്തിന്റെ റീമേക്കായിരുന്നു കാവലന്‍. സി റൊമേഷ് ബാബു നിര്‍മ്മിച്ച ചിത്രത്തില്‍ മിത്ര കുര്യന്‍, റോജ, വടിവേലു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.


Click it and Unblock the Notifications











