»   »  ഇതാരാണെന്ന് മനസിലായോ... സൂക്ഷിച്ചു നോക്കിക്കോ! കിടിലൻ മേക്ക് ഓവറിൽ ബോളിവുഡ് ഹോട്ട് നായകൻ

ഇതാരാണെന്ന് മനസിലായോ... സൂക്ഷിച്ചു നോക്കിക്കോ! കിടിലൻ മേക്ക് ഓവറിൽ ബോളിവുഡ് ഹോട്ട് നായകൻ

Posted By:
Subscribe to Filmibeat Malayalam

മേക്ക് ഓവറെങ്കിൽ മേക്ക് ഓവർ ഇതാണ്, ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ബോളിവുഡ് സൂപ്പർ ഹോട്ട് താരം ഹൃത്വിക് റോഷൻ. പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രമായ സൂപ്പർ 30 ക്കു വേണ്ടിയാണ് താരം തന്റെ ഗെറ്റപ്പ് മാറ്റിയിരിക്കുന്നത്. ഹൃത്വിക് റോഷൻ തന്നെയാണ് തന്റെ പുതിയ രൂപം വെളിപ്പെടുത്തിയിരിക്കുന്നത്.

hrithik roshan

യുവരാജകുമാരന്റെ പടയോട്ടം ഇനി യുറോപ്പിലും! ആദ്യദിവസം 300 ഷോകൾ, ആകാംക്ഷയിൽ ആരാധകർ

താരത്തിന്റെ പുതിയ രൂപം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. മുൻപ് കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായ രൂപമാറ്റമാണ് സൂപ്പർ 30 ലേത്. ഇതിനു മുൻരപ് വ്യത്യസ്തമായ മേക്ക് ഓവറിൽ താരം പ്രതൃക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത് അക്ഷരംപ്രതി ഞെട്ടിച്ചിട്ടുണ്ട്.

അനുഷ്കയ്ക്ക് പകരം ആദ്യം പരിഗണിച്ചത് മംമ്തയെ, ചിത്രം ഉപേക്ഷിച്ചു! വെളിപ്പെടുത്തലുമായി നടി

ഫേസ്ബുക്കിൽ കുറിച്ചു

ഹൃത്വിക് തന്റെ ഫേസ്ബുക്കിലൂടെയാണ് തന്റെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. യാത്ര തുടങ്ങി കഴിഞ്ഞുവെന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ചെമ്പു നിറമുള്ള മുടി, താടി , മെലിഞ്ഞ ശരീരം. ഇതാണ് താരത്തിൻരെ പുതിയ ലുക്ക്. ആരു കണ്ടാലും ഞെട്ടുമെന്നത് ഉറപ്പാണ്.

വ്യത്യസ്തമായ രൂപങ്ങൾ

ബോളിവുഡിൽ ഭാന പകർച്ച കൊണ്ട് പ്രേന്ക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഹൃത്വിക്. വെല്ലുവിളികൾ ഉയർത്തുന്ന നിരവധി കഥാപാത്രങ്ങൾ ഇതിനും മുൻപ് ബോളിവുഡ് നക്ഷത്രകണ്ണുള്ള താരം അവതരിപ്പിച്ചിട്ടുണ്ട്. കോയി മിൽഗയ, കൃഷ്, ജോഥാ അക്ബർ, അഗ്നിപഥ്, മോഹൻജദാരോ എല്ലാം താരത്തിന്റെ ഹിറ്റ് കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റർ

താരത്തിന്റെ ലുക്ക് പോലെ തന്നെ ഏറെ വ്യത്യസ്തമാണ് പോസ്റ്ററും. . ഇതിനും മുൻപ് ഇത്തരത്തിലുള്ള പോസ്റ്റർ ബോളിവുഡിൽ കണ്ടിട്ടില്ല. താരം തന്നെയാണ് ടിത്രത്തിന്റെ പോസ്റ്ററും പുറത്തു വിട്ടിരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫസ്റ്റ് ലുക്ക് പോസ്റ്റർ

നവംബർ 20 ന് എത്തും

സൂപ്പർ30 നവംബർ 20 നാണ് പ്രദർശനത്തിനെത്തുന്നത്. പ്രേക്ഷകകരെ പോലെ തന്നെ ഗണിത ശാസ്ത്രജ്ഞന്‌ ആനന്ദ് കുമാറും ആകാംക്ഷയോടെയാണ് ചിത്രത്തിനെ കാത്തിരിക്കുന്നത്. താരത്തിന് മികച്ച രീതിയിൽ കഥ വെള്ളിത്തിരയിൽ എത്തിക്കാൻ സാധിക്കുമെന്ന് ആനന്ദ് കുമാർ പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഹൃത്വിക് ആനന്ദ് കുമാറിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുകയും ചെയ്‍തിരുന്നു.

English summary
First Look: Hrithik Roshan As Super 30's Anand Kumar. Twitter Is Impressed

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam