twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വക്കീല്‍ വേഷത്തില്‍ ഐശ്വര്യ റായ് എത്തി..

    By Sruthi K M
    |

    ഒരു ഇടവേളയ്ക്ക് ശേഷം ലോക സുന്ദരി ഐശ്വര്യ റായ് അഭിനയിക്കുന്ന ജസ്ബ എന്ന ചിത്രത്തിലെ രംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഐശ്വര്യ വ്യത്യസ്ത രൂപത്തിലാണ് പുതിയ ചിത്രത്തില്‍ എത്തുന്നത്. ആരാധകരെ ഞെട്ടിപ്പിക്കാന്‍ തന്നെയാണ് താരത്തിന്റെ പുറപ്പാട്. ഐശ്വര്യ വക്കീല്‍ വേഷത്തിലുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരിക്കുന്നത്.

    വക്കീല്‍ കോട്ട് ധരിച്ചുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒന്നു ഞെട്ടി എന്നു തന്നെ പറയാം. സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് ജസ്ബ. ആഷിന്റെ രൂപം കണ്ടാല്‍ തന്നെ അറിയാം ചിത്രത്തില്‍ കിടിലന്‍ റോള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന്. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തില്‍ ആഷിന്റെ നായകന്‍. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഐശ്വര്യയുടെ ചില രംഗങ്ങള്‍ കാണാം...

    വക്കീല്‍ കോട്ട് ധരിച്ച് ആഷ്

    വക്കീല്‍ വേഷത്തില്‍ ഐശ്വര്യ റായ് എത്തി..

    ഐശ്വര്യ റായിയുടെ വ്യത്യസ്ത വേഷങ്ങള്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ വക്കീല്‍ വേഷത്തില്‍ താരരാണി വെള്ളിത്തിരയില്‍ എത്തുന്നത് ആദ്യമാണ്.

    ആക്ഷന്‍ ത്രില്ലര്‍

    വക്കീല്‍ വേഷത്തില്‍ ഐശ്വര്യ റായ് എത്തി..

    സഞ്ജയ് ഗുപ്തയുടെ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജസ്ബ. ഒരു സീരിയസ്സ് കഥാപാത്രത്തിലായിരിക്കും ആഷ് ജസ്ബയിലൂടെ എത്തുന്നത്.

    ഷൂട്ടിങ് പുരോഗമിക്കുന്നു

    വക്കീല്‍ വേഷത്തില്‍ ഐശ്വര്യ റായ് എത്തി..

    കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

    ആരാധകര്‍ പ്രതീക്ഷയോടെ

    വക്കീല്‍ വേഷത്തില്‍ ഐശ്വര്യ റായ് എത്തി..

    നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ ബോളിവുഡിലേക്ക് തിരിച്ചുവരുന്നത്. അതും വേറിട്ട ഒരു വേഷത്തിലും. അതുകൊണ്ടുതന്നെ ആരാധകര്‍ ആഷില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കാത്തിരിക്കുന്നത്.

    ആഷിന്റെ നായകന്‍ ഇര്‍ഫാന്‍ ഖാന്‍

    വക്കീല്‍ വേഷത്തില്‍ ഐശ്വര്യ റായ് എത്തി..

    ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തില്‍ എത്തുന്ന ആഷിന്റെ നായകന്‍ ഇര്‍ഫാന്‍ ഖാനാണ്. സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരനായിട്ടാണ് ഇര്‍ഫാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

    English summary
    Aishwarya Rai come back in Bollywood with Sanjay Gupta action thriller film Jazbaa. Aishwarya Rai first look revealed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X