»   » പികെയ്ക്ക് ശേഷം ആമീറിന്റെ പുതിയ മുഖം;ദങ്കലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പികെയ്ക്ക് ശേഷം ആമീറിന്റെ പുതിയ മുഖം;ദങ്കലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ചില വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുള്ള ഒരു ബോളിവുഡ് നടനാണ് ആമീര്‍ ഖാന്‍. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നു എന്നതിലുപരി ആ കഥാപാത്രങ്ങള്‍ ഭംഗിയായി അവരതിപ്പിക്കാനും ആമീറിന് സാധിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.

രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത 3 ഇഡിയറ്റ്‌സ്, പികെ തുടങ്ങിയവയാണ് ആമീര്‍ ഖാന്‍ വ്യത്യസ്ത വേഷങ്ങളിലൂടെ എത്തിയ ചിത്രങ്ങള്‍. എന്നല്‍ ഈ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആമീര്‍ ഖാന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നതും ഇങ്ങനെ ചില വേഷങ്ങളിലൂടെയാണ്.

dangal

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദങ്കല്‍ എന്ന ചിത്രത്തിലാണ് ആമീര്‍ അടുത്തതായി നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അച്ഛന്റെ വേഷമാണ് ആമീര്‍ ഖാന്‍ ചെയ്യുന്നത്.

ഒരു ഗുസ്തിക്കാരന്റെ വേഷം അവതരിപ്പിക്കുന്നതുക്കൊണ്ട് തന്നെ ആമീറിന് കാര്യമായ മാറ്റവും ചിത്രത്തിന് വേണ്ടി വരുത്തിയിട്ടുണ്ട്. 95 കിലോ ഭാരമാണ് ചിത്രത്തിന് വേണ്ടി കൂട്ടിയതത്രേ. ഹോളിവുഡ് വിദഗ്ദരുടെ സഹായത്തോടെയാണ് ചിത്രത്തിന് വേണ്ടി ഗുസ്തിക്കാരന്റെ ശരീരം ഉണ്ടാക്കിയെതെന്നാണ് പറയുന്നത്.

English summary
first look poster of aamir khan's dangal out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam