മേരി കോം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍
ബോളിവുഡ് സിനിമാ ലോകവും ഇന്ത്യന്‍ കായിക ലോകവും കാത്തിരിക്കുന്ന സിനിമയാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'മേരി കോം'. ബോക്‌സര്‍ താരം മേരികോമിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് മേരി കോമായി എത്തുന്നത്. നാളെ (05-09-2014, വെള്ളി) ചിത്രം തിയേറ്ററുകളിലെത്തും. ചിത്രം തീര്‍ച്ചയായും കാണണം എന്ന് പറയുന്നതിന് ബോളിവുഡ് സിനിമാസ്വാദകര്‍ കണ്ടെത്തിയ അഞ്ച് കാരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കൂ...

എന്തിന് മേരികോം കാണണം, അഞ്ച് കാരണങ്ങള്‍
ഏറ്റവും പ്രധാനം മേരി കോമായി പ്രിയങ്ക ചോപ്ര എത്തുന്നു എന്നതാണ്. മേരി കോമായി ജീവിക്കുകയായിരുന്നു പ്രിയങ്ക. ശാരീരികമായും മാനസികമായും പ്രിയങ്ക ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ബോക്‌സിങ് പഠിച്ചിട്ടാണ് പ്രിയങ്ക ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഷ്ടപ്പാടിനെ മാനിക്കാതിരിക്കാന്‍ വയ്യ

എന്തിന് മേരികോം കാണണം, അഞ്ച് കാരണങ്ങള്‍
മേരികോമിനെ ഇന്ത്യന്‍ ജനത അറിയണം. ഒരു സ്ത്രീയെന്ന് നിലയില്‍ മാത്രമുള്ള വിജയമല്ലായിരുന്നു അത്. ഒരു കായിക താരത്തിന്റെ വളര്‍ച്ച കൂടെയാണ്. ഏതൊരു സ്ത്രീക്കും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിത്വം. അമ്മയും ഭാര്യയുമായി കുടുംബത്തെയും തന്റെ കായികമെന്ന കലയെയും ഒരുപോലെ സ്‌നേഹിക്കുകയും സന്തുലനമായി കൊണ്ടുപോകുകയും ചെയ്ത പ്രതിഭ

എന്തിന് മേരികോം കാണണം, അഞ്ച് കാരണങ്ങള്‍
ഷാരൂഖ് ഖാന്‍ നായകനായ 'ചക് തേ ഇന്ത്യടയും ഫര്‍ഹാന്‍ അക്തറിന്റെ 'ഭാഗ് മില്‍ഖ ഭാഗും' കായിക താരങ്ങളുടെ ജീവിതം വരച്ച ചിത്രങ്ങളാണ്. കായിക താരങ്ങളെ പ്രോത്സാഹിക്കുന്നതിന് തുല്യമാണ് ഇത്തരം സിനിമകള്‍.

എന്തിന് മേരികോം കാണണം, അഞ്ച് കാരണങ്ങള്‍
സഞ്ജയ് ലീല ബന്‍സാലി എന്ന സംവിധായകനെ കണ്ടില്ലെന്ന് വയ്ക്കാന്‍ കഴിയുമോ. വെള്ളിത്തിരയില്‍ മാജിക് കാണിക്കുന്ന സംവിധായകന്‍. മേരി കോം തീര്‍ച്ചയായും വെള്ളിത്തിരയില്‍ ഒരു മാന്ത്രികം കാണിക്കും

എന്തിന് മേരികോം കാണണം, അഞ്ച് കാരണങ്ങള്‍
മേരി കോമിന്റെ ജീവിതമെന്നാല്‍ അത് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലൂടെയുള്ള യാത്രയാണ്. മണിപ്പൂരി ലൈഫ് സ്റ്റൈലിനെയും സംസ്‌കാരത്തെയും കുറിച്ച് അറിയാന്‍ ഈ സിനിമയിലൂടെ കഴിയും


Click it and Unblock the Notifications