ബോളിവുഡിലെ രഹസ്യ വിവാഹങ്ങള്‍
വിവാഹം ആര്‍ഭാടമായി നടത്തി വാര്‍ത്തയില്‍ ഇടം നേടുന്നവരാണ് ബോളിവുഡ് താരങ്ങള്‍. എന്നാല്‍ ഇവര്‍ക്കിടയില്‍ തന്നെ ആ പതിവ് തെറ്റിച്ച ചില രഹസ്യ വിവാഹതിതരും ഉണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ മാതാപിതാക്കളെയോ പോലും അറിയിക്കാതെ വിവാഹം കഴിച്ചവര്‍. എന്നാല്‍ ഇത്തരം ബന്ധങ്ങളില്‍ പലതും അധികനാള്‍ നീണ്ട് നില്‍ക്കുന്നവയല്ലെന്ന് പിന്നീടുള്ള താരങ്ങളുടെ ജീവിതത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു.
ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ഹേമ മാലിനി, ശ്രീദേവി, സെയ്ഫ് അലിഖാന്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഇത്തരത്തില്‍ രഹസ്യ വിവാഹം കഴിച്ചവരാണ്. പലതും പ്രണയ വിവാഹങ്ങള്‍. എന്നാല്‍ പ്രണയം മാത്രമായിരുന്നില്ല ഇത്തരം രഹസ്യ വിവാഹങ്ങളിലേയ്ക്ക് നയിച്ചതെന്നും ചില വിവാഹ വിശേഷങ്ങളില്‍ നിന്ന് മനസിലാക്കാം. ഇതാ ബോളിവുഡിലെ ചില രഹസ്യ വിവാഹങ്ങള്‍.

ബോളിവുഡിലെ രഹസ്യ വിവാഹങ്ങള്‍
ബോളിവുഡിലെ രഹസ്യ കല്യാണങ്ങളില്‍ ഒന്നായിരുന്നു ധര്‍മേന്ദ്ര-ഹേമമാലിനി വിവാഹം. വിവാഹിതനായ ധര്‍മ്മേന്ദ്ര ഷോലെയുടെ സെറ്റില്‍ വച്ചാണ് ഹേമ മാലിനിയുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഈ പ്രണയം ഇരുവരെയും വിവാഹത്തിലെത്തിച്ചു. 19 വയസ്സില്‍ പ്രകാശ് കൗറിനെ വിവാഹം കഴിച്ച ധര്‍മ്മേന്ദ്ര അതീവ രഹസ്യമായിട്ടാണ് ഹേമ മാലിനിയെ വിവാഹം ചെയ്തത്. മഹാരാഷ്ട്രയിലെ ഖണ്ഡലയില്‍ വച്ചാണ് ഇവര്‍ രഹസ്യ വിവാഹിതരായത്.

ബോളിവുഡിലെ രഹസ്യ വിവാഹങ്ങള്‍
1980 കളിലെ താരങ്ങളില്‍ ശ്രദ്ധേയരായിരുന്നു ശ്രീദേവിയും മിഥുന്‍. ജാഗ് ഉട ഇന്‍സാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വിവഹാിതനായ മിഥുന്‍ ശ്രീദേവിയുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇവര്‍ രഹസ്യ വിവാഹിതരാകുന്നു. എന്നാല്‍ മിഥുന്റെ ആദ്യ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ശ്രീദേവിയെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ആ ബന്ധം അവസാനിപ്പിയ്ക്കുകയല്ലാതെ ശ്രീദേവിയ്ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു.

ബോളിവുഡിലെ രഹസ്യ വിവാഹങ്ങള്‍
നിര്‍മ്മാതാവായ ബോണി കപൂറുമായി ശ്രീദേവി പ്രണയത്തിലാകുന്നു. ആദ്യ ഭാര്യയില്‍ നിന്ന് ബോണി കപൂര്‍ വിവാഹ മോചനം നേടുന്നതിന് മുന്‍പ് തന്നെ ഇവര്‍ ഒരുമിച്ചായിരുന്നു താമസം. 1996 ലാണ് ശ്രീദേവിയെ രഹസ്യമായി ബോണി കപൂര്‍ വിവാഹം കഴിയ്ക്കുന്നത്. വിവാഹിതയാകുമ്പോള്‍ ശ്രീദേവി ഏഴ് മാസം ഗര്‍ഭിണിയായിരുന്നെന്നാണ് റിപ്പോര്‍ട്ട്

ബോളിവുഡിലെ രഹസ്യ വിവാഹങ്ങള്‍
വ്യവാസായ പ്രമുഖനായ ജയ് മേത്തയും ബോളിവുഡ് താരം ജൂഹി ചൗളയും പ്രണയത്തിലാണെന്ന് ബോളിവുഡ് ഗോസിപ്പുകളില്‍ സജീവമായിരുന്നു. 1997 ലാണ് അതീവ രഹസ്യമായി ഇരുവരും വിവാഹിതരാകുന്നത്. ആദ്യത്തെ കുഞ്ഞ് ജനിച്ച ശേഷമാണ് ഇവര്‍ വിവാഹിതരായതെന്നും പറയപ്പെടുന്നു.

ബോളിവുഡിലെ രഹസ്യ വിവാഹങ്ങള്‍
ഒരു ഫോട്ടോ ഷൂട്ടിനിടയിലാണ് നടി അമൃത സിംഗിനോട് സെയ്ഫ് അലിഖാന് പ്രണയം തോന്നുന്നത്. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ചുരുക്കം ചില സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ 1991 ല്‍ ഇവര്‍ വിവാഹിതരായി. സെയ്ഫിനെക്കാള്‍ 12 വയസ്സ് കൂടുതലായിരുന്നു അമൃതയ്ക്ക്. 13 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2004 ല്‍ സെയ്ഫും അമൃതയും വിവാഹ മോചിതരായി.


Click it and Unblock the Notifications











