കാമുകിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ചിലപ്പോള്‍ അങ്ങനെ ആയേനെ; ഭര്‍ത്താവിന് 5 മാർക്ക് കുറച്ച് കൊടുത്ത് ജയ ബച്ചൻ
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരമാണ് അമിതാഭ് ബച്ചന്‍. നടി ജയ ബച്ചനുമായി ഇഷ്ടത്തിലായ താരം അവരെ വിവാഹം കഴിക്കുകയും ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഭാര്യയുടെയും മക്കളുടെയും കൊച്ചുമക്കളുടെയുമൊക്കെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ്.
അതേ സമയം ഇപ്പോഴും അഭിനയവും ടെലിവിഷന്‍ അവതരണവുമാി സജീവ സാന്നിധ്യമാണ് ബച്ചന്‍. കോന്‍ ബനേക കോര്‍പതി എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനാണ് താരം. ഇതിനിടെ തന്റെ ദാമ്പത്യത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ പലപ്പോഴായി ബച്ചന്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്.
തന്നിലെ ഭര്‍ത്താവിനെ കുറിച്ചും പിതാവിനെ കുറിച്ചും അമിതാഭ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മുന്‍പൊരിക്കല്‍ സിമി ഗ്രെവാൡ് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് ബച്ചന്‍. ഒപ്പം ഭാര്യയായ ജയ ബച്ചനും ഉണ്ടായിരുന്നു.

ഭര്‍ത്താവ് എന്ന നിലയിൽ അമിതാഭ് ബച്ചന് പത്തില്‍ എത്ര മാര്‍ക്ക് കൊടുക്കുമെന്നായിരുന്നു ആദ്യ ചോദ്യം. തന്നിലെ ഭര്‍ത്താവിന് 7.5 പോയിന്റാണ് ബച്ചന്‍ കൊടുത്തത്. ഇതേ ചോദ്യത്തിന് 5 പോയിന്റാണ് ജയ നല്‍കിയത്. പത്തില്‍ അഞ്ച് മാര്‍ക്ക് കുറയാന്‍ എന്താണ് കാരണമെന്നാണ് അവതാരക ജയയോട് ചോദിച്ചത്. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള തീരുമാനങ്ങള്‍ കാരണമാണ് അത്രയും മാര്‍ക്ക് കുറഞ്ഞതെന്നായിരുന്നു നടിയുടെ മറുപടി.

ഭാര്യ തനിക്ക് മാര്‍ക്ക് കുറയ്ക്കാനുണ്ടായ കാരണത്തെ കുറിച്ചും വീട്ടിൽ സ്ഥിരം വഴക്കുണ്ടാവുന്ന സംഭവത്തെ പറ്റി ബച്ചനും സംസാരിച്ചു. 'ഡൈനിങ് ടേബിളില്‍ ഭക്ഷണം എടുത്ത് വച്ചാലും താഴേക്ക് വരില്ലെന്നതാണ്', ജയയെ ദേഷ്യം പിടിപ്പിക്കാറുള്ളതെന്നാണ് അമിതാഭ് പറഞ്ഞത്. തനിക്ക് ജീവിതത്തില്‍ തോന്നുന്ന ഏറ്റവും അരോചകമായ അവസ്ഥയാണിതെന്നാണ് ജയയുടെ മറുപടി. ഭക്ഷണം ചൂടോടെ ഉണ്ടാക്കി കൊണ്ട് വന്നാല്‍ അദ്ദേഹം ഒരിക്കലും വന്ന് കഴിക്കില്ല.

ശ്വേത വീട്ടില്‍ ഉണ്ടെങ്കില്‍ അദ്ദേഹം വേഗം ഭക്ഷണം കഴിക്കാന്‍ മേശയുടെ അടുത്തുണ്ടാകും. എന്നാല്‍ ഞാനും അഭിഷേകുമാണ് ഉള്ളതെങ്കില്‍ അങ്ങനെയായിരിക്കില്ലെന്ന് ജയ പറയുമ്പോള്‍ തന്റെ മുന്‍ഗണന എന്താണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമല്ലോന്ന് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. ശേഷം ഭര്‍ത്താവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടവരെ പറ്റി ജയയും സംസാരിച്ചു.

മാതാപിതാക്കളാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനം മക്കളായ അഭിഷേകിനും ശ്വേതയ്ക്കുമാണ്. അതിന് ശേഷം അദ്ദേഹത്തിന്റെ പ്രൊഫഷന്‍. അതും കഴിഞ്ഞാണ് ഭാര്യയായ ജയയ്ക്ക് സ്ഥാനമുള്ളു. എന്ന് കരുതി തന്റെ മുന്‍ഗണനയില്‍ ഭാര്യയില്ലെന്ന് കരുതി അതില്‍ പ്രശ്‌നമൊന്നും ജയയ്ക്കില്ലെന്നും അതവളെ അസ്വസ്ഥയാക്കുന്ന കാര്യമല്ലെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ് തീരെ റൊമാന്റിക് അല്ലെന്നുള്ളതാണ് ജയയുടെ പരിഭവങ്ങളില്‍ പ്രധാനം. അമിതാഭ് റൊമാന്റിക് ആണോന്ന് അവതാരകയും ചോദിച്ചും. ഇതോടെ എന്റെ അടുത്ത് മാത്രം അങ്ങനെയല്ലെന്ന് ജയ പറയുന്നു. എന്നാല്‍ റൊമാന്റിക് ആവണമെന്ന് ഉദ്ദേശിക്കുന്നത് എന്താണെന്ന അമിതാഭ് ബച്ചന്റെ മറുചോദ്യത്തിന് പങ്കാളിയ്ക്ക് വീഞ്ഞും പൂക്കളുമൊക്കെ സമ്മാനിക്കുന്നതാണെന്ന് ജയ പറയുന്നു. കുറച്ച് നാണമൊക്കെയുള്ള ആളാണ് ബച്ചന്‍. താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ ബച്ചനോട് നിങ്ങള്‍ക്കൊരു കാമുകിയുണ്ടായിരുന്നെങ്കില്‍ ചെയ്യുമായിരുന്നു എന്ന മറുപടിയാണ് ഭാര്യ നല്‍കിയത്.


Click it and Unblock the Notifications