പണത്തിന് വേണ്ടി മാത്രം അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു! താനൊരു മണ്ടിയാണെന്ന് ഡിംപിള്‍

ബോളിവുഡിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് ഡിംപിള്‍ കപാഡിയ. ഇപ്പോഴും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന 14-ാം വയസ്സിലാണ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1973-ല്‍ ഋഷി കപൂറിനൊപ്പം അഭിനയിച്ച ബോബി എന്ന ചിത്രത്തിലൂടെയാണ് ഡിംപിള്‍ ആദ്യമായി അഭിനയിക്കുന്നത്.

ആദ്യ സിനിമയിലെ പ്രകടനം നടിയ്ക്ക് താരപരിവേഷം നേടി കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് സാഗര്‍, രാം ലഖന്‍, റുദാലി, ദില്‍ ചാഹ്താ ഹേ, ടെനെറ്റ്, പത്താന്‍ തുടങ്ങി നിരവധി സിനിമകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. പ്രമുഖ നടന്മാരുടെ കൂടെയൊക്കെ അഭിനയിച്ചെങ്കിലും, അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ ഡിംപിള്‍ വിസമ്മതിച്ചിരുന്നു. അങ്ങനൊരു സിനിമ നിരസിച്ചെങ്കിലും പിന്നീട് നടിയ്ക്ക് അതോര്‍ത്ത് ഖേദിക്കേണ്ടി വന്നു.

dimple-amitabh

മന്‍മോഹന്‍ ദേശായി സംവിധാനം ചെയ്ത മര്‍ഡ് എന്ന സിനിമയെ കുറിച്ചായിരുന്നു ഡിംപിള്‍ തുറന്ന് സംസാരിച്ചത്. അമിതാഭ് ബച്ചനൊപ്പം അന്ന് അമൃത സിംഗ്, ദാരാ സിംഗ്, പ്രേം ചോപ്ര തുടങ്ങി നിരവധി പേര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ തനിക്ക് തീരുമാനിച്ച വേഷം വേണ്ടെന്ന് വെക്കാനുണ്ടായ കാരണമെന്താണെന്ന് ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി വെളിപ്പെടുത്തിയത്.

'അമിതാഭ് ബച്ചനെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം മികച്ച താരമാണെന്ന് നിസ്സംശയമായും പറയാം. ആര്‍ക്കും അദ്ദേഹത്തിനുള്ളത് പോലെ റേഞ്ചും ശൈലിയും ഇല്ല. എല്ലാറ്റിനുമുപരിയായി, അദ്ദേഹത്തിന് ആവശ്യത്തിന് സമയമുണ്ട്, ഒരു മികച്ച നടന്റെ മുഖമുദ്ര അതാണെന്നാണ്', ഡിംപിള്‍ പറയുന്നത്.

എന്നാല്‍ അമിതാഭിനൊപ്പം അഭിനയിക്കാനുള്ള അവസരം ഒഴിവാക്കാന്‍ കാരണം മറ്റൊരു സിനിമയാണ്. ആ സമയത്ത് ജീതേന്ദ്രയും ജയപ്രദയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പാതാള ഭൈരവി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ അമിതാഭ് നായകനായ ചിത്രം വേണ്ടെന്ന് വെക്കേണ്ടി വരികയായിരുന്നു. എന്നാല്‍ അമിതാഭിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് തന്റെ മണ്ടന്‍ തീരുമാനത്തിലാണെന്നും നടി ഖേദിച്ചു.

ഇതേ പറ്റി ഡിംപിള്‍ പറയുന്നതിങ്ങനെയാണ്... 'അതെ, അദ്ദേഹം വളരെ സിംപിളും അതിശയിപ്പിക്കുന്ന നടനുമാണ്. മന്‍മോഹന്‍ ദേശായിയുടെ മര്‍ഡ് നിരസിച്ചത് എന്റെ ഏറ്റവും വലിയ വിഡ്ഢിത്തമാണ്. എനിക്ക് ശരിക്കും ഭ്രാന്താണ്, നിങ്ങള്‍ക്കറിയാമോ. ഇവിടെ ഞാന്‍ മന്‍മോഹന്‍ ദേശായിയുടെ സിനിമ നിരസിക്കുന്നു, മറുവശത്ത്, പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ ഞാന്‍ പാതാള ഭൈരവി എന്ന സിനിമയിലെ ഒരു മണ്ടന്‍ പാട്ടും നൃത്തവും ചെയ്യാന്‍ പോകുന്നു.

dimple-amitabh

അക്കാലത്ത് പ്രതിഫലത്തിന് വേണ്ടിയാണ് ഞാന്‍ ആ സിനിമ നിരസിച്ചെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. അതിലെ വസ്തുത എന്താണെന്നും നടി പറഞ്ഞു. താന്‍ പാതാള ഭൈരവിയിലെ വേഷം ചെയ്തത് സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ്. അതില്‍ നിന്നും മറ്റൊരു നേട്ടവും താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി സമ്മതിച്ചു.

പക്ഷേ ആ സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് എന്നില്‍ നിന്നും അവര്‍ പ്രതീക്ഷിച്ചത് എന്താണെന്ന് ഞാന്‍ മനസിലാക്കുന്നത്. അത് കേട്ടതും ഞാന്‍ കരഞ്ഞ് കൊണ്ട് ഓടി പോവുകയായിരുന്നു ചെയ്തത്. കാരണം കുറച്ച് കാശ് കിട്ടുമെന്ന് കരുതി ഒരു കുരങ്ങ് കറങ്ങുന്നത് പോലെ കറങ്ങേണ്ടി വരുന്ന അവസ്ഥയൊന്ന് ചിന്തിച്ച് നോക്കൂ. പണത്തിന് വേണ്ടി മാത്രം ഞാന്‍ അമിതാഭുമായുള്ള ഒരു ഓഫര്‍ നിരസിച്ചു. എന്നും നടി പറയുന്നു.

നിലവില്‍ സിനിമാ തിരക്കുകളിലാണ് ഡിംപിള്‍ കപാഡിയ. അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര: ഒന്നാം ഭാഗം - ശിവയില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.

അതിനുശേഷം, സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ആക്ഷന്‍ ചിത്രമായ പത്താന്‍, ലവ് രഞ്ജന്റെ തു ജൂതി മെയ്ന്‍ മക്കാര്‍, ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത സാസ്, ബഹു ഔര്‍ ഫ്‌ലമിംഗോ എന്ന ക്രൈം സീരീസ് എന്നിവയിലും ഡിംപിള്‍ അഭിനയിച്ചു. അടുത്തതായി, പങ്കജ് കപൂറിനൊപ്പം സൗരഭ് ശുക്ലയുടെ ജബ് ഖുലി കിതാബിലാണ് നടി അഭിനയിക്കുന്നത്.

More from Filmibeat

Read more about: dimple kapadia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X