കാമുകനായ അര്‍ജുനെ ഉപേക്ഷിച്ച് പോയത് സല്‍മാന്റെ സഹോദരി തന്നെയാണ്; അര്‍പ്പിതയെ കുറിച്ച് അര്‍ജുന്റെ വാക്കുകള്‍

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും റിലേഷന്‍ഷിപ്പിലായിട്ട് ഏറെ നാളുകളായി. എന്നാല്‍ ഈ ബന്ധം രഹസ്യമായി സൂക്ഷിക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ മലൈകയെ കുറിച്ചുള്ള ഒരു കാര്യവും അര്‍ജുന്‍ പുറംലോകവുമായി പങ്കുവെച്ചിട്ടില്ല. എന്നാല്‍ മലൈകയ്ക്ക് മുന്‍പ് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാനുമായി അര്‍ജുന്‍ ഇഷ്ടത്തിലായിരുന്നു.

ഒരിക്കല്‍ അര്‍പ്പിതയെ കുറിച്ചുള്ള കാര്യങ്ങള്‍ അര്‍ജുന്‍ വെളിപ്പെടുത്തുകയും ചെയ്തു. പതിനെട്ട് വയസുള്ളപ്പോഴാണ് അര്‍ജുനും അര്‍പ്പിതയും ഇഷ്ടത്തിലാവുന്നത്. ഏകദേശം രണ്ട് വര്‍ഷത്തോളം ഈ ബന്ധം മുന്നോട്ട് പോയെങ്കിലും അര്‍പ്പിത അതില്‍ നിന്നും പിന്മാറുകയായിരുന്നു.

arjun-arpita-

അര്‍പ്പിതയും അര്‍ജുനും വേര്‍പിരിയാന്‍ തീരുമാനിച്ച സമയത്ത് അര്‍ജുന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുകയാണ്. അതും സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന 'സലാം ഇ ഇഷ്‌ക്' എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അര്‍ജുന്‍. താന്‍ ആദ്യമായി പ്രണയിക്കുന്ന ശക്തമായ പ്രണയം അര്‍പ്പിതയുമായിട്ടുള്ളതാണ്. ഞങ്ങളുടെ ബന്ധം സല്‍മാന്‍ അംഗീകരിച്ചതാണെന്നും ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ അര്‍ജുന്‍ വ്യക്തമാക്കി.

സലാം ഇ ഇഷ്‌ക് എന്ന ചിത്രത്തില്‍ നിഖില്‍ അദ്വാനിയുടെ സഹായിട്ടാണ് ഞാന്‍ വര്‍ക്ക് ചെയ്തിരുന്നത്. ഈ സമയത്ത് 140 കിലോയാണ് എന്റെ ശരീരഭാരം. മാത്രമല്ല അക്കാലത്ത എനിക്കൊരു കാമുകിയുമുണ്ട്. ഒരുമിച്ച് പാര്‍ട്ടികളൊക്കെ നടത്തിയതിനാല്‍ ജീവിതം ശരിയായ ദിശയിലാണ് പോവുന്നതെന്ന് തോന്നി.

arjun-arpita-

2022 ലെങ്കിലും എന്റെ സിനിമ സംവിധാനം ചെയ്യണമെന്നും കരുതി. പക്ഷേ പെട്ടെന്ന് അവള്‍ എന്നില്‍ നിന്നും വേര്‍പിരിഞ്ഞതോടെ ഭാവി എന്താണെന്ന് അറിയാതെ ഞാന്‍ ആശയക്കുഴപ്പത്തിലായി' അര്‍ജുന്‍ പറയുന്നു.

അര്‍പ്പിതയുമായി വേര്‍പിരിഞ്ഞെങ്കിലും അതിന് ശേഷം താന്‍ സല്‍മാന്‍ ഖാനുമായി കറങ്ങി നടന്നിട്ടുണ്ടെന്നും ഇതേ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു. കാരണം അദ്ദേഹത്തെ താന്‍ സുഹൃത്ത്, പിതാവ്, മൂത്തസഹോദരന്‍, എന്നിങ്ങനെയുള്ള റോളുകളിലാണ് കാണുന്നത്.

നിലവില്‍ അര്‍ജുന്‍ നടി മലൈക അറോറയുമായിട്ടാണ് ഇഷ്ടത്തിലായിരിക്കുന്നത്. മലൈക സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാന്റെ ഭാര്യയായിരുന്നു. വര്‍ഷങ്ങളോളം അര്‍ബ്ബാസിന്റെ ഭാര്യയായും അദ്ദേഹത്തിന്റെ കുട്ടിയുടെ അമ്മയുമായി കഴിഞ്ഞ മലൈക ആ ബന്ധം ഉപേക്ഷിച്ചു.

സിംഗിള്‍ മദറായി കഴിയുമ്പോഴാണ് അര്‍ജുനുമായി അടുപ്പത്തിലാവുന്നത്. ആദ്യ കാമുകിയുടെ സഹോദരന്റെ മുന്‍ഭാര്യയാണ് അര്‍ജുന്റെ പ്രണയിനി എന്നത് ശ്രദ്ധേയമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X