അർജുന്റേയും മകളുടേയും കാര്യം നിരന്തരം ചോദിക്കും, ശ്രീദേവിയുടെ സ്വഭാവത്തെ കുറിച്ച് ബോണി കപൂർ

ബോളിവുഡിലും തെന്നിന്ത്യൻ സിനിമ കോളങ്ങളിലും ഇന്നും ചർച്ചയാവുന്ന ഒരു പ്രണയ കഥയാണ് നടി ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്റേയും. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. ഏറെ വിവാദം സൃഷ്ടച്ച പ്രണയവും വിവാഹവുമായിരുന്നു ഇത്. താരങ്ങളുടെ വിവാഹം പോലെ തന്നെ മോണ കപൂറുമായുള്ള വിവാഹ മോചനവും അന്ന് ബോളിവുഡ് കോളങ്ങളിൽ വാർത്തയായിരുന്നു. കാരണം ശ്രീദേവിയുടെ അടുത്ത സുഹൃത്തായിരുന്നു ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ. ശ്രീദേവി ബോളിവുഡിൽ കരിയർ ആരംഭിച്ച സമയത്ത് ബോണി കപൂറിനും ആദ്യ ഭാര്യ മോണയ്ക്കുമൊപ്പമായിരുന്നു താമസിച്ചത്.

ശ്രീദേവിയുമായുള്ള വിവാഹത്തോടെ അച്ഛൻ ബോണി കപൂറുമായി നടൻ അർജുൻ കപൂർ അകലയുകയായിരുന്നു. ശ്രീദേവിയുടെ വിയോത്തിന് ശേഷമാണ് നടൻ അച്ഛനും സഹോദരിമാരായ ജാൻവി കപൂറും ഖുഷിയുമായി അടുക്കുന്നത്. ശ്രീദേവിയുടെ വിയോഗത്തോടെ തകർന്നു പോയ കുടുംബത്തെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരുന്നത് അർജുൻ കപൂർ ആയിരുന്നു. അച്ഛന്റേയും സഹോദരിമാരുടേയും ദുഃഖത്തിൽ താങ്ങായി നിന്ന അർജുനെ അഭിനന്ദിച്ച് ബോളിവുഡ് സിനിമ ലോകം ഒന്നടങ്കം എത്തിയിരുന്നു. ബോളിവുഡിലെ ഉത്തമ പുത്രൻ എന്നാണ് അർജുൻ കപൂറിനെ അറിയപ്പെടുന്നത്.

ശ്രീദേവിയുടെ വാക്കുകൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശ്രീദേവിയെ കുറിച്ച് ബോണി കപൂർ പറഞ്ഞ വാക്കുകളാണ്. അർജുനേയും മകൾ അൻഷുലേയും കുറിച്ച് ശ്രീദേവ ചോദിക്കാറുണ്ടായിരുന്നു എന്നാണ് ബോണി കപൂർ പറയുന്നത്. കൂടാതെ കുടുംബത്തെ ചുറ്റപ്പറ്റി ജീവിക്കാനാണ് ശ്രീദേവി ആഗ്രഹിച്ചതെന്നും ബോണി കപൂർ അഭിമുഖത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

കുഞ്ഞുങ്ങൾക്ക്  മുൻഗണ

അർജുനെ കുറിച്ചും മകൾ അൻഷുലയെ കുറിച്ചും നിരന്തരം ശ്രീദേവി ചോദിക്കുമായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തിനായിരുന്നു ആദ്യം മുർഗണന നൽകിയിരുന്നത്. അതിനാൽ തന്നെ അർജുനെ കുറിച്ചും മകളെ കുറിച്ചും എപ്പോഴും ചോദിക്കാറുണ്ട്. രാത്രി വൈകിയാണ് കിടക്കുന്നതെങ്കിലും പുലർച്ചെ മൂന്ന് മണിവരെ സംസാരിക്കുകമായിരുന്നു. കൂടാതെ രാവിലെ 6. 30 ന് ഉണരുകയും ചെയ്യുമായിരുന്നു. കുട്ടികളുടെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും അവരെ സ്കൂൾ ബസ്സിൽ കയറ്റാൻ ഗേറ്റ് വരെ കൊണ്ടു പോകുന്നതും ശ്രീദേവിയായിരുന്നു. തന്റ മാതാപിതാക്കളുടെ കാര്യങ്ങളും കൃത്യമായി നോക്കാറുണ്ടെന്നായിരുന്നുവെന്നും ബോണി കപൂർ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ശ്രീദേവിയുടെ ആഗ്രഹം

കുടുംബം ഒന്നിച്ച് നിൽക്കണമെന്നായിരുന്നു ശ്രീദേവിയുടെ ആഗ്രഹമെന്നും ബോണി കപൂർ പറയുന്നു. തന്റെ 50ാം പിറന്നാൾ ആഘോഷിക്കുമ്പോൾ കുട്ടികൾ എല്ലാവരും ഒന്നിച്ച് ഉണ്ടായിരുന്നു. ഇപ്പോൾ അവൾക്ക് ഏറെ അകലെ നിന്ന് എന്റെ കുടുംബം ഒന്നിച്ച് നിൽക്കുന്നത് കാണാമെന്നും ബോണി കപൂർ പറയുന്നു. ഇതിനോടൊപ്പെ തന്നെ അർജുൻ കപൂറിന്റെ മാറ്റൊരു അഭിമുഖവും ശ്രദ്ധിക്കപ്പെടുന്നുണ്ട്.2017 ൽ നടൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലാവുന്നത്. ശ്രീദേവിയും സഹോദരിമാരുമായിട്ടുളള അകൽച്ചയെ കുറിച്ചാണ് അർജുൻ പറയുന്നത്. ജാൻവിയും ഖുഷിയുമായി സമയം ചെലവഴിച്ചിട്ടില്ലെന്നും ഇവരുമായി ബന്ധമില്ലെന്നാണ് അർജുൻ പറയുന്നത്. നടിയുടെ വിയോഗത്തിന് ശേഷമാണ് ഹോദരിമാരുമായി അർജുൻ അടുക്കുന്നത്. ഇപ്പോൾ സഹോദരിമാരുടെ എല്ലാ കാര്യത്തിനും ഒപ്പം നിൽക്കുന്നത് നടനാണ്.

Recommended Video

നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam
പിതാവിന്റെ പ്രണയം

അഭിമുഖത്തിൽ ശ്രീദേവിയുമായുള്ള അകൽച്ചയെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ... ''തനിക്ക് 11 വയസ്സുള്ളപ്പോഴാണ് പിതാവ് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. ഇതിനെ തുടർന്ന് വർഷങ്ങളായി പിതാവുമായി അകന്ന് കഴിഞ്ഞിരുന്നു. ശ്രീദേവിയ്ക്കും മക്കൾക്കും ഒപ്പമായിരുന്നു എപ്പേഴും പിതാവിനെ കണാറുള്ളത്. അല്ലാതെ സഹോദരിമാരെ നേരിൽ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും പഴയ അഭിമുഖത്തിൽ പറയുന്നു. എന്നാൽ തന്റെ അച്ഛന്റെ പ്രണയത്തെ ബഹുമാനിക്കുന്നതായി നടൻ പറയുന്നു. ശ്രീദേവിയുടെ വിയോഗത്തിന് ശേഷമുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞ്. പ്രണയം എല്ലാവർക്കും എല്ലാവരോടും തോന്നുന്ന കാര്യമല്ലെന്നാണ് നടൻ പറയുന്നത്. നടി മല്ലൈക അറോറുയുമായി പ്രണയത്തിലാണ് അർജുൻ കപൂർ. അർബാസ് ഖാനുമായുളള വിവഹമോചനത്തിന് ശേഷമാണ് ഇരുവരും അടിക്കുന്നത്. ഒരു മകനുണ്ട് മല്ലൈകയ്ക്ക്.

More from Filmibeat

Read more about: sridevi boney kapoor arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X