സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ ഓഫർ നിരസിച്ചു, ജുറാസിക് പാർക്കിൽ അഭിനയിക്കില്ലെന്ന് ശ്രീദേവി, കാരണം ഇത്...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശ്രീദേവി. ബോളിവുഡിലെ ലേഡി അമിതാഭ് ബച്ചൻ എന്നാണ് നടിയെ അറിയപ്പെട്ടിരുന്നത്. ഏക്കാലത്തും ക്യാമറ സ്പെയിസ് കിട്ടിയിരുന്ന നടിയായിരുന്നു ശ്രീദേവി. തന്റെ സഹതാരങ്ങളെക്കാൾ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടാനും ശ്രീദേവിയ്ക്ക് കഴിഞ്ഞിരുന്നു.

നാലാം വയസ്സിലാണ് ശ്രീദേവി വെളളിത്തിരയിൽ എത്തുന്നത്. പിന്നീട് തമഴ്, തെലുങ്ക്., മലയാളം തുടങ്ങിയ ഭാഷകളിൽ നിന്ന് ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.1969- ൽ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. തുടർന്ന് പൂമ്പാറ്റ,സ്വപ്നങ്ങൾ,ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. 1976-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത് കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെയാണ നടി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ കമൽഹാസനും രജനികാന്തും അഭിനയിച്ചിരുന്നു. പിന്നീട് കമലിന്റെ നായികയായി നിരവധി ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്..1976- ൽ പുറത്ത് ഇറങ്ങിയ കുറ്റവും ശിക്ഷയുമാണ് ശ്രീദേവിയുടെ ആദ്യത്തെ മലയാള സിനിമ.

ശ്രീദേവി

ഹിമ്മത്ത്വാല എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിൽ എത്തുന്നത്. ജിതേന്ദ്ര ആയിരുന്ന സിനിമയിലെ നായകൻ. പിന്നീട് ഇരുവരും നിരഹവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡിന്റെ താരറാണിയാവാൻ ശ്രീദേവിയ്ക്ക് കഴിഞ്ഞിരുന്നു. വർഷങ്ങളോളം ബോളിവുഡ് അടക്കി വാഴുകയും ചെയ്തിരുന്നു. ഇന്നും ഇന്ത്യൻ സിനിമ ലോകം ഏറെ ബഹുമാനത്തോടേയും ആദരവോടേയുമാണ് നടിയെ സ്മരിക്കുന്നത്.

സിനിമ വേണ്ടെന്ന്  വെച്ചു

ലോക സിനിമ ലോകത്തും ശ്രീദേവിയുടെ പേര് ചർച്ച ചെയ്യപ്പെട്ടിരുന്നു.1993-ൽ പുറത്ത് ഇറങ്ങിയ ജുറാസിക് പാർക്കിലേയ്ക്ക് ശ്രീദേവിയെ
സ്റ്റീവന്‍ സ്‍പില്‍ബര്‍ഗ് ക്ഷണിച്ചിരുന്നു. എന്നാൽ ഓഫർ താരം നിരസിക്കുകയായരുന്നു. കഥാപാത്രത്തിന് വ്യാപ്തിയില്ല എന്ന കാരണം കൊണ്ടാണ് നടി അന്ന് ജുറാസിക് പാർക്ക് നിരസിച്ചത്. സിനിമയൽ ശോഭിച്ച് നിൽക്കുന്ന സമയത്താണ് ശ്രീദേവിയെ തേടി ജുറാസി പാർക്ക് ചിത്രം എത്തുന്നത്. ഈ ചിത്രം തന്റെ കരിയർ മെച്ചപ്പെടുത്തില്ലെന്ന് തോന്നിയത് കൊണ്ടാണ് അന്ന് സ്റ്റീവൻ സ്പിൽബെർഗിന്റെ ഓഫർ നിരസിച്ചത്. ഭൂരിഭാഗം ഇന്ത്യൻ താരങ്ങളുടേയും ലക്ഷ്യം ഹോളിവുഡാണ്. ഐശ്വര്യ റായ് ബച്ചന് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു ഹോളിവുഡ് പ്രവേശത്തിനായി.

ഒഴിവാക്കിയ ചിത്രം

ശ്രീദേവി നിരസിച്ച ചിത്രങ്ങളിൽ ഒന്ന് മാത്രമാണ് ജുറാസിക് പാർക്ക്. കഥാപാത്രം ഇഷ്ടമാവാത്തതിനെ തുടർന്ന് നിരവധി ചിത്രങ്ങൾ നടി വേണ്ടെന്ന് വെച്ചിരുന്നു. ഷാരൂഖ് ഖാൻ ചിത്രമായ ദാറും കഥാപാത്രത്തിന് പുതുമയില്ലെന്ന് പറഞ്ഞ് താരം ഒഴിവാക്കിയിരുന്നു. ഒരു സാധാരണ കഥാപാത്രം പോലെയാണ് തോന്നിയതെന്നും ശ്രീദേവി അന്ന് പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്റെ വേഷമായിരുന്നു എങ്കിൽ തീർച്ചയായും ഇഷ്ടപ്പെടുമായിരുന്നു. . ജൂഹിയ്ക്ക് അത് പുതുമയുള്ള കഥാപാത്രമാണ്.അവർക്ക് നല്ലതായിരുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് മുമ്പ് പലതവണ ചെയ്ത കാര്യമായിരുന്നു എന്ന് അന്ന് മാധ്യമങ്ങളോട് ശ്രീദേവി പറഞ്ഞിരുന്നു.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
വിയോഗം

ഇന്നും ഇന്ത്യൻ സിനിമ ലോകം ഏറെ സങ്കടത്തോടെ ഓർക്കുന്ന വിയോഗമാണ് ശ്രീദേവിയുടേത്. 2018 ൽ ആയിരുന്നു നടിയുടെ അകാലവിയോഗം. ദുബായിൽ വെച്ചാണ് താരം അന്തരിക്കുന്നത്. കുടുംബസുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭർത്താവ് ബോണി കപൂറിനും മക്കൾക്കുമൊപ്പം ദുബായിൽ എത്തിയതായിരുന്നു. ഇന്നും കുടുംബം നടിയുടെ വേർപാടിൽ നിന്ന് പുറത്ത് വന്നിട്ടില്ല. മകൾ ജാൻവി കപൂർ ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ്.

More from Filmibeat

Read more about: sridevi steven spielberg
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X