സൽമാന് വേണ്ടി നാടും വീടും വിട്ട് വന്ന കാമുകി; ഐശ്വര്യയെ കണ്ടതോടെ എല്ലാം മറന്ന സൽമാൻ; അന്ന് നടന്നത്

ബോളിവുഡിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കിയ പ്രണയ ബന്ധങ്ങൾ അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. ചില പ്രണയ ബന്ധങ്ങൾ വിജയം കണ്ടപ്പോൾ ചിലത് പരസ്പരം തല്ലിപ്പിരിഞ്ഞു. മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് ബോളിവുഡിലാണ് പ്രണയ ​ഗോസിപ്പുകളും ഇതുമായി ബന്ധപ്പെട്ടുള്ള വിവാ​ദങ്ങളും കൂടുതലും വരാറ്. വിനോദ മാധ്യമങ്ങളുടെ അതിപ്രസരം, സെലിബ്രിറ്റികളുടെ ലൈഫ് സ്റ്റെെൽ തുടങ്ങിയവയെല്ലാം അതിന് കാരണമാവാറുണ്ട്.

 സൽമാൻ മാത്രം അന്നും ഇന്നും ബാച്ചിലറായി തുടരുന്നു

ബോളിവുഡിൽ അന്നും ഇന്നും ഒരു പോലെ വാർത്താ പ്രധാന്യം നേടുന്ന സംഭവമാണ് നടൻ സൽമാൻ ഖാന്റെ പ്രണയങ്ങൾ. ബി ടൗണിലെ 'ബാഡ് ബോയ്' ആയി അറിയപ്പെടുന്ന സൽമാന് പ്രായം 57 ആയി. എന്നാൽ നടൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയ നടിമാരുമായെല്ലാം പ്രണയത്തിലായിരുന്നു സൽമാൻ.

ഈ നടിമാരെല്ലാം ഇന്ന് പുതിയ ജീവിതത്തിലേക്ക് കടന്നു. സൽമാൻ മാത്രം അന്നും ഇന്നും ബാച്ചിലറായി തുടരുന്നു. നടന്റെ സ്വഭാവ രീതികളാണ് എല്ലാ ബന്ധങ്ങളും തകരാനുള്ള കാരണമെന്നാണ് ബി ടൗണിലെ സംസാരം.

ഐശ്വര്യയെ സൽമാൻ മർദ്ദിച്ചിരുന്നു എന്നും അന്ന് അഭ്യൂഹം

വേർപിരിയൽ സമയത്ത് ഐശ്വര്യ റായ് ഉന്നയിച്ച ആരോപണങ്ങൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സൽമാൻ തന്നെ ഏറെ ശല്യപ്പെടുത്തിയിരുന്നു എന്നും പ്രണയത്തിലായിരിക്കെ ഏറെ പ്രശ്നങ്ങൾ കരിയറിലും ജീവിതത്തിലും ഉണ്ടായെന്നും ഐശ്വര്യ തുറന്ന് പറഞ്ഞു. ഐശ്വര്യയെ സൽമാൻ മർദ്ദിച്ചിരുന്നു എന്നും അന്ന് അഭ്യൂഹം ഉണ്ടായിരുന്നു.

കുറച്ച് നാളുകൾക്കുള്ളിൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ വന്നു

സൽമാനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മറ്റൊരു കാമുകി ആയിരുന്നു സൊമി അലി. സൽമാനോടുള്ള ആരാധന കൂടി നടനെ തേടി അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ വ്യക്തിയാണ് സൊമി അലി ഖാൻ. തുടക്കത്തിൽ വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും സൊമി അലി പിൻമാറിയില്ല.

മോഡലിം​ഗ് ചെയ്യുന്നതിനിടെ സൽമാനുമായി പരിചയപ്പെടുകയും ഇരുവരും തമ്മിൽ ഡേറ്റിം​ഗ് തുടങ്ങുകയും ചെയ്തു.

എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ വന്നു. ഹം ദിൽ കെ ചുകെ സനം എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ സൽമാൻ അഭിനയിക്കാൻ പോയതോടെ ആണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

മുമ്പൊരിക്കൽ സൊമി അലി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്

ഐശ്വര്യ റായ് ആയിരുന്നു സിനിമയിലെ നായിക. ഐശ്വര്യയെ കണ്ടതോടെ സൽമാൻ നടിയുമായി അടുത്ത് തുടങ്ങി. സിനിമയുടെ ഷൂട്ടിം​ഗ് പുരോ​ഗമിക്കവെ ഇരുവരും പ്രണയത്തിലായി. ഇതോടെ ആണ് സൊമി അലി സൽമാൻ പ്രണയം അവസാനിച്ചത്. മുമ്പൊരിക്കൽ സൊമി അലി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ആരാണ് സൽമാനും നിങ്ങൾക്കുമിടയിൽ വന്നതെന്ന ചോദ്യത്തിന് ഐശ്വര്യ റായ് എന്നാണ് സൊമി അലി ഖാൻ നൽകിയ മറുപടി.

ഇടയ്ക്കിടെ ആരോപണങ്ങളുമായി ഇപ്പോഴും സൊമി അലി ഖാൻ രം​ഗത്തെത്താറുണ്ട്

എന്നാൽ ഐശ്വര്യ റായോടോ സൽമാനോടോ ഇതിന്റെ പേരിൽ തനിക്ക് ദേഷ്യമില്ലെന്നും സൊമി അലി അന്ന് വ്യക്തമാക്കിയിരുന്നു. സൽമാനെതിരെ ഇടയ്ക്കിടെ ആരോപണങ്ങളുമായി ഇപ്പോഴും സൊമി അലി ഖാൻ രം​ഗത്തെത്താറുണ്ട്.

സൽമാൻ സ്ത്രീകളെ മർദ്ദിക്കുന്ന വ്യക്തിയാണെന്ന് ഒരിക്കൽ സൊമി അലി ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള ആരോപണം സൊമി അലി പിന്നീട് പിൻ‌വലിക്കുകയും ചെയ്തു.

സൽമാനുമായി ബ്രേക്ക് അപ്പ് ആയ ശേഷം സൊമി അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. സൊമി അലി ഖാനെ വിട്ട് ഐശ്വര്യയുമായി പ്രണയത്തിലായെങ്കിലും ഈ ബന്ധം നിലനിന്നില്ല., ഐശ്വര്യ ഇന്ന് നടൻ അഭിഷേക് ബച്ചന്റെ ഭാര്യയാണ്.

More from Filmibeat

Read more about: salman khan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X