ആ വേര്‍പിരിയല്‍ വല്ലാതെ ബാധിച്ചു; വിഷാദം കൂടി വന്നതോടെ ശരീരഭാരം 9 കിലോ കുറഞ്ഞു, മനസ് തുറന്ന് പ്രിയങ്ക ചോപ്ര

ലോകസുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയുടെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കി എഴുതിയ അണ്‍ഫിനിഷ്ട്ഡ് മെമ്മറീസ് എന്ന ബുക്കിലെ വാക്കുകള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ ബുക്ക് ലോഞ്ച് ചെയ്യുന്നത്. അന്ന് മുതല്‍ നടിയുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം ചര്‍ച്ച ചെയ്യുകയാണ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ജീവിതത്തിലെ നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍ പുസ്തകത്തില്‍ പ്രിയങ്ക കുറിച്ചിട്ടുണ്ട്. അതില്‍ നടിയുടെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ വേര്‍പാടിനെ കുറിച്ച് കൂടി പറഞ്ഞിരുന്നു. 2016 ലാണ് നടി ന്യൂയേര്‍ക്കിലേക്ക് സ്ഥിരതാമസമാക്കുന്നത്. അതിന് മുന്‍പ് 2013 ല്‍ നടിയുടെ പിതാവ് അശോക് ചോപ്ര അന്തരിച്ചിരുന്നു.

 priyanka-chopra

അര്‍ബുദ ബാധിതനായി അഞ്ച് വര്‍ഷത്തോളം നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് അശോക് ചോപ്ര അന്തരിച്ചത്. പിതാവിന്റെ വേര്‍പാട് വലിയൊരു ആഘാതമാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഏറെ കാലം പുറത്ത് പോലും ഇറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു നടി. തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ബ്രേക്കപ്പ് അതായിരുന്നു. ആ സമയത്ത് 9 കിലോയോളം ശരീരഭാരമാണ് കുറഞ്ഞത്.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

അമ്മ മധു ചോപ്ര പറയുന്നത് പോലും ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഉള്ളില്‍ വളരെയധികം സങ്കടം നിറഞ്ഞ് നിന്നത് കൊണ്ട് പ്രിയങ്ക അതിവേഗം വിഷാദ രോഗത്തിന് അടിമയായി. രാത്രിയില്‍ ഒന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത എവസ്ഥയായിരുന്നു. ഏകന്തതയും സങ്കടവും ഒറ്റപ്പെടലുമൊന്നും തനിക്ക് മടുപ്പായി തോന്നിയില്ല. എന്റെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. ഞാനത് ആരോടും പറഞ്ഞതുമില്ലെന്നും പ്രിയങ്ക പറയുന്നു.

163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X