'ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ?'; കിങ് ഖാന്റെ ചോദ്യം കേട്ട് അമ്പരന്നതിനെ കുറിച്ച് റിതേഷ് ദേശ്മുഖ്
ബോളിവുഡിലെ യുവ സാന്നിധ്യമാണ് നടൻ റിതേഷ് ദേശ്മുഖ്. സിനിമകളിലും സോഷ്യൽമീഡിയകളിലും ഒരുപോലെ സജീവമാണ് റിതേഷ്. ഇടയ്ക്കിടെ ഭാര്യയും നടിയുമായ ജെനീലിയയ്ക്കൊപ്പമുളള രസകരമായ റീൽസുമായി റിതേഷ് എത്താറുണ്ട്. ഒരിക്കൽ ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് ഖാനുമായി ഉണ്ടായ അനുഭവത്തെ കുറിച്ച് റിതേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഐഫോൺ ലോഞ്ച് ചെയ്ത സമയത്ത് അവയിൽ ഒരെണ്ണം വാങ്ങി ഷാരൂഖിന് നൽകിയപ്പോൾ കല്യാണം കഴിച്ചോട്ടെ എന്നാണ് അദ്ദേഹം ചോദിച്ചത് എന്നാണ് റിതേഷ് പറയുന്നത്.

'ഐഫോൺ ലോഞ്ച് ചെയ്ത സമയത്ത് എന്റെ കൈയ്യിൽ രണ്ടെണ്ണം വന്നുപെട്ടു. അവയിൽ ഒന്ന് ഞാൻ ഷാരൂഖ് ഖാന് കൊടുക്കാൻ തീരുമാനിച്ചു. അദ്ദേഹം ഇലക്ട്രോണിക്ക് സാധനങ്ങളിൽ കമ്പമുള്ള വ്യക്തിയായതിനാലാണ് ഐഫോൺ ഞാൻ അദ്ദേഹത്തിന് നൽകിയത്. അമേരിക്കയിൽ നിന്നും വന്ന സുഹൃത്ത് വഴിയാണ് ഐഫോൺ ലഭിച്ചത്. ഒരുപക്ഷെ അന്ന് എന്റെ കൈയ്യിൽ മാത്രമായിരിക്കണം ഐഫോൺ ഉള്ളത്. ഫോൺ ഞാൻ ഷാരൂഖിന് അയച്ച് കൊടുക്കുകയായിരുന്നു. ഫോൺ കൈയ്യിൽ ലഭിച്ച ശേഷം അദ്ദേഹം പതിനൊന്ന് മണി രാത്രിക്ക് എന്നെ ഫോൺ വിളിച്ചു. അദ്ദേഹം വളരെ അധികം സന്തോഷത്തോടെ ഫോൺ കിട്ടിയ ആവേശത്തിലാണ് എന്നോട് സംസാരിച്ചത്. ഇടയ്ക്കിടെ ഫോണിനെ പുകഴ്ത്തുന്നുമുണ്ടായിരുന്നു.'
'അദ്ദേഹത്തിന്റെ സന്തോഷം എന്നേയും സന്തോഷപ്പെടുത്തി. ശേഷം അദ്ദേഹം എന്നോട് പറഞ്ഞത് ഞാൻ നിന്നെ വിവാഹം ചെയ്യാൻ തയ്യാറാണ് എന്നാണ്. അടുത്ത സുഹൃത്തുക്കളമാണ് ഇരുവരും. ഷാരൂഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസിന്റെ ഓഫീസ് രൂപകൽപ്പന ചെയ്തതും ആർകിടെക്ട് കൂടിയായ റിതേഷാണ്. ഞാനൊരു വലിയ ഷാരൂഖ് ഖാൻ ഫാനാണ്. അദ്ദേഹത്തോടൊപ്പം ചിലവഴിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. അങ്ങനെയാണ് ഓഫീസ് രൂപകൽപ്പന ചെയ്യാനുള്ള അവസരം ഞാൻ അദ്ദേഹത്തോട് ചോദിച്ച് വാങ്ങി ചെയ്ത് കൊടുത്തത്' റിതേഷ് പറയുന്നു.
റിതേഷിന്റെ ചിത്രമായ ഹേയ് ബേബിയിൽ ഷാരൂഖ് അതിഥി വേഷത്തിൽ എത്തിയിരുന്നു. 2018ൽ, സീറോയുമായി ഏറ്റുമുട്ടാതിരിക്കാൻ റിതേഷ് തന്റെ മറാത്തി ചിത്രമായ മൗലിയുടെ റിലീസ് മാറ്റിയപ്പോൾ നന്ദി രേഖപ്പെടുത്തി ഷാരൂഖ് ട്വീറ്റ് ചെയ്തിരുന്നു. എന്റെ ഇളയ സഹോദരൻ എന്നാണ് റിതേഷിനെ അന്ന് ഷാരൂഖ് വിശേഷിപ്പിച്ചത്.


Click it and Unblock the Notifications











