മുസ്ലിം പയ്യന്‍ തന്നെ വേണം, 12 വയസ് വ്യത്യാസം; അമൃത സിംഗിന്റെ പ്രണയം തകര്‍ത്തതിന് അമ്മയുടെ ന്യായങ്ങളിങ്ങനെ

1970-കളില്‍ ബോളിവുഡ് സിനിമാലോകം അടക്കി വാണിരുന്ന നടനാണ് വിനോദ് ഖന്ന. പൗരുഷം കൊണ്ടും അതുവരെ കണ്ടിട്ടില്ലാത്ത നായകഭാവം കൊണ്ടും ഖന്ന ആരാധകരെ നേടി. അക്കാലത്ത് ബിഗ് സ്‌ക്രീനില്‍ ഇതിഹാസ നടന്മാരായി അറിയപ്പെടുന്ന അമിതാഭ് ബച്ചന്റെയും രാജേഷ് ഖന്നയ്ക്കും മത്സരിക്കേണ്ടി വന്നത് വിനോദ് ഖന്നയോടെയാണ്.

ഹൗസ് ഫുള്‍ സിനിമകള്‍ നല്‍കാന്‍ വിനോദ് ഖന്ന എന്ന പേര് മാത്രം മതിയായിരുന്നു. അത്രയധികം താരപരിവേഷം ഉണ്ടായിരുന്നെങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വിനോദ് ഖന്നയുടെ പ്രൊഫഷണല്‍ ജീവിതത്തെ വളരെയധികം ബാധിച്ചു. നടി അമൃത സിംഗുമായിട്ടുള്ള പ്രണയമാണ് അതില്‍ പ്രധാനം.

വിനോദിന്റെ വ്യക്തിത്വത്തില്‍ അമൃതയും ആകൃഷ്ടയായി

പഞ്ചാബി നടിയായിരുന്ന അമൃത സിംഗ് അക്കാലത്ത് രവി ശാസ്ത്രി, സണ്ണി ഡിയോള്‍, അനില്‍ കപൂര്‍ തുടങ്ങിയ നടന്മാരുമായി ഇഷ്ടത്തിലായിരുന്നതായി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അതുപോലെ വിനോദുമായിട്ടും ഇഷ്ടത്തിലായിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായിരുന്നു അമൃത സിംഗ്. ജെപി ദത്ത സംവിധാനം ചജെയ്ത ബട്‌വാര എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് വിനോദ് ഖന്നയും അമൃതയും പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വിനോദിന്റെ വ്യക്തിത്വത്തില്‍ അമൃതയും ആകൃഷ്ടയായി.

നീ എത്ര ശ്രമിച്ചാലും വിനോദിനെ കിട്ടില്ലെന്ന്' രവി അമൃതയോട് പറഞ്ഞു

ആ സമയത്ത് രവി ശാസ്ത്രിയുമായിട്ടുള്ള അമൃതയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അമൃത എത്ര ശ്രമിച്ചാലും വിനോദ് ഖന്നയുമായി ഇഷ്ടത്തിലാവില്ലെന്ന വിശ്വാസം രവിയ്ക്ക് ഉണ്ടായിരുന്നു. 'നീ എത്ര ശ്രമിച്ചാലും വിനോദിനെ കിട്ടില്ലെന്ന്' രവി അമൃതയോട് പറഞ്ഞിരുന്നു. അതുപോലെ തന്നെ അമൃതയോട് വിനോദ് കാര്യമായ അടുപ്പമൊന്നും കാണിച്ചില്ല. ഇതോടെ വിനോദ് ഖന്നയോട് തോന്നിയ ഇഷ്ടം അവസാനിപ്പിച്ച് രവി ശാസ്ത്രിയെ തന്നെ വിവാഹം കഴിക്കാന്‍ അമൃത തയ്യാറായി.

 അമൃത വിനോദിനെ ഭ്രാന്തമായി സ്‌നേഹിച്ചു

പക്ഷേ രവിയുടെ കൂടെ മുന്നോട്ട് പോവില്ലെന്ന് തന്നെ അമൃത മനസില്‍ കരുതി. അതുപോലെ തന്നെ രവിയുമായി അകന്നു. ഇതിനിടയില്‍ വിനോദും അമൃതയും മറ്റൊരു ലൊക്കേഷനില്‍ നിന്നും വീണ്ടും കണ്ടുമുട്ടി. അമൃതയുടെ സംസാരം ഇഷ്ടപ്പെട്ട് തുടങ്ങിയ വിനോദ് അവളെ കൂടുതല്‍ ശ്രദ്ധിച്ചു. വൈകാതെ ഇരുവരും വികാരങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ഡേറ്റിങ് ആരംഭിക്കുകയും ചെയ്തു. 12 വയസിന്റെ ചെറുപ്പമുണ്ടായിരുന്നെങ്കിലും അമൃത വിനോദിനെ ഭ്രാന്തമായി സ്‌നേഹിച്ചു.

വിവാഹം കഴിക്കാന്‍ തന്നെയാണ് രണ്ടാളും ആഗ്രഹിച്ചത്

വിവാഹം കഴിക്കാന്‍ തന്നെയാണ് രണ്ടാളും ആഗ്രഹിച്ചത്. അതിന് വേണ്ടി ഒരുങ്ങുകയും ചെയ്തു. താമസിക്കാതെ ഈ ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞു. ഇതോടെ വിനോദ് ഖന്നയുടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങി. 1985 ല്‍ വിനോദ് ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞു. ഇതിനിടയിലാണ് അമൃതയുടെ അമ്മ റുഖ്‌സാന സുല്‍ത്താന്‍ മകളുടെ പ്രണയത്തില്‍ ഇടപെടുന്നതും ആ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചതും. മകളുമായി വിനോദിനുള്ള പ്രായവ്യത്യാസം താരമാതാവിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

വിനോദ് ഒരു ബന്ധം പെട്ടെന്ന് ഉപേക്ഷിച്ചതും താരമാതാവ് ചൂണ്ടി കാണിച്ചു

വിനോദ് ഒരു ബന്ധം പെട്ടെന്ന് ഉപേക്ഷിച്ചതും താരമാതാവ് ചൂണ്ടി കാണിച്ചു. പിന്നെ രണ്ടാളും രണ്ട് മതത്തില്‍ നിന്നുള്ളവരാണെന്നുള്ളതും ആ പ്രണയത്തിന്റെ അവസാനത്തിന് തിരികൊളുത്തി. മുസ്ലിം പയ്യന്‍ തന്നെ മകള്‍ക്ക് വരനായി വേണം. അങ്ങനെ വിനോദുമായിട്ടുള്ള ബന്ധത്തെ റുഖ്‌സാന ശക്തമായി എതിര്‍ത്തു. അമ്മയുടെ വാക്ക് കേട്ടതോടെ അമൃത വിനോദുമായി അകലാന്‍ തീരുമാനിച്ചു. പിന്നീടാണ് സെയിഫ് അലി ഖാനെ വിവാഹം കഴിക്കുന്നത്.

More from Filmibeat

Read more about: vinod khanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X