For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരങ്ങളുടെ പ്രണയ പരാജയം സന്തോഷമോ സങ്കടമോന്ന് അറിയില്ലെന്ന് ഐശ്വര്യ റായി; ആരെയും വിധിക്കരുതെന്നും നടി

  |

  ബോളിവുഡിലെ പ്രമുഖ താരകുടുംബത്തിലേക്കാണ് ഐശ്വര്യ റായി വിവാഹം കഴിച്ച് പോയിരിക്കുന്നത്. നടന്‍ അഭിഷേക് ബച്ചന്റെ ഭാര്യയായും അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മരുമകളായി ജീവിക്കുന്നു. ഇപ്പോള്‍ മകള്‍ ആരാധ്യ കൂടി ഉള്ളത് കൊണ്ട് സന്തുഷ്ട ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ലോകസുന്ദരി. അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ഒരുപാട് പ്രണയങ്ങള്‍ ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു.

  നടന്‍ സല്‍മാന്‍ ഖാന്‍ മുതല്‍ വിവേക് ഒബ്‌റോയി വരെ വിവാദങ്ങളുണ്ടാക്കിയതും മറ്റുമായി നിരവധി ബന്ധങ്ങളായിരുന്നു അതെല്ലാം. പല കാരണങ്ങള്‍ കൊണ്ടാണ് ബ്രേക്ക് അപ്പ് സംഭവിച്ചതെങ്കിലും അതിന്റെ പേരില്‍ ആരെയും പെട്ടെന്ന് വിധിക്കരുതെന്ന് പറയുകയാണ് ഐശ്വര്യ റായി. അത്തരമൊരു തീരുമാനത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടാവുമെന്നും നടി ചൂണ്ടി കാണിക്കുന്നു.

  aiswarya-rai

  ഫിലിം ഫെയറിന്റെ അഭിമുഖത്തിലായിരുന്നു സെലിബ്രിറ്റികളുടെ ബ്രേക്കപ്പിനെ കുറിച്ചും അതിന്റെ പേരില്‍ പ്രേക്ഷകര്‍ സൂക്ഷ്മമായി താരങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനെ കുറിച്ചും ചോദിച്ചത്. ഇതേ കുറിച്ച് കിടിലന്‍ മറുപടി തന്നെയാണ് ഐശ്വര്യ പറഞ്ഞതും. ആദ്യം ചോദ്യം ശ്രദ്ധയോടെ കേട്ടിരുന്ന നടി 'ബ്രേക്ക് അപ്പ് എന്ന് പറയുന്നത് സന്തോഷമാണോ സങ്കടമാണോ എന്ന് മനസിലാക്കാന്‍ ആദ്യം നമുക്ക് സാധിക്കില്ലെന്ന്' പറയുന്നു.

  ബിഗ് ബോസിൽ നിന്നും കോടികൾ കിട്ടിയില്ല; പ്രതിഫലം എത്രയായിരുന്നു എന്ന് പറഞ്ഞ് കിടിലം ഫിറോസ്

  വാസ്തവത്തില്‍ ഇത് സന്തോഷമാണോ ദുഃഖമാണോന്ന് എനിക്കും അറിയില്ല. ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. എന്ത് കൊണ്ടാണ് ആ തീരുമാനത്തിലേക്ക് എത്തുന്നതെന്ന് അവര്‍ക്കറിയാം. അതാണ് ഏറ്റവും നല്ല തീരുമാനമെന്ന് കൂടി അവര്‍ വിശ്വസിക്കുമെന്നും അക്കാര്യത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും ഐശ്വര്യ പറയുന്നു. ഞങ്ങളും വിധിക്കപ്പെടണമെന്ന് പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് വേണ്ടി ദുഃഖമുള്ളതോ മഹത്തരമായ വാക്കുളോ നാം ഉപയോഗിക്കരുത്.

  സാധാരണക്കാരെ പോലെ ബുദ്ധിമുട്ട് അറിഞ്ഞ് വളരണം; അപ്പച്ചന്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ച് എന്‍എഫ് വര്‍ഗീസിന്റെ മകൾ

  aiswarya-rai-

  പ്രത്യേകിച്ച് കുട്ടികള്‍ കൂടി വേര്‍പിരിയലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നന്നായി ആലോചിച്ചെന്ന് ഉറപ്പ് വരുത്തണം. ആളുകള്‍ അവരുടേതായ തീരുമാനങ്ങളില്‍ തന്നെയാണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. അതുപോലെ ആളുകള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും സെന്‍സിറ്റീവ് ഘട്ടത്തിന് ബഹുമാനം കൊടുക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും ഐശ്വര്യ റായി പറയുന്നു.

  വിവാഹത്തിനൊരുങ്ങി സീരിയല്‍ നടന്‍ വിഷ്ണു; വധുവായ കാവ്യയുടെ വീട്ടില്‍ വിവാഹത്തിന്റെ തിരക്ക് തുടങ്ങിയെന്ന് താരം

  2007 ലായിരുന്നു ഇന്ത്യ കണ്ട ഏറ്റവും വലിയ താരവിവാഹം നടക്കുന്നത്. ഐശ്വര്യ റായിയെ പോലൊരു വധുവിനെ വേണമെന്ന് ആഗ്രഹിച്ച ഇന്ത്യന്‍ യുവാക്കള്‍ക്ക് നിരാശ നല്‍കി കൊണ്ടാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യയെ സ്വന്തമാക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പതിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ബച്ചന്‍ കുടുബത്തിന് ഒന്നാകെ കൊവിഡ് വന്നതും വലിയ വാര്‍ത്തയായിരുന്നു. ഐശ്വര്യയെ പോലൊരു മരുമകളെ കിട്ടിയത് വലിയ ഭാഗ്യമാണെന്ന് ജയ ബച്ചന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  വിവാഹമോതിരം ഊരി വെച്ചത് അന്നേരമാണ്; ഗര്‍ഭിണിയായിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് കരീന കപൂര്‍

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ലോക്ഡൌൺ കാലത്ത് ഐശ്വര്യയും അഭിഷേകും തമ്മിലുള്ള പ്രണയകഥകളും പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും തുടങ്ങി ഇവരുടെ പഴയകാല കഥകളായിരുന്നു സോഷ്യൽ മീഡിയ ആഘോഷിച്ചത്. അതുപോലയൊണ് ഇപ്പോൾ ബ്രേക്ക് അപ്പിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും തരംഗമാവുന്നത്.

  സാന്ത്വനത്തിലെ സേതുവേട്ടന്‍; ഇത്രയും എളിമയുള്ള താരങ്ങളുണ്ടോന്ന് ആരാധകര്‍, സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞ് ബിജേഷ്

  English summary
  Flashback Friday: When Aishwarya Bachchan Opens Up About Celebrity Breakups And Says Never Judge Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X