twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനികാന്തിന്റെ നായികയാവാനുള്ള 4 അവസരം ഐശ്വര്യ റായി നിരസിച്ചു; ഐഷു നായികയാവുന്നതിനെ കുറിച്ച് രജനി പറഞ്ഞതിങ്ങനെ

    |

    തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നനായി വാഴുകയാണ് രജനികാന്ത്. തമിഴിലെ സൂപ്പര്‍താരം എന്നതിലുപരി എല്ലാവിധ ആരാധകര്‍ക്കും പ്രിയപ്പെട്ടവനായി അദ്ദേഹം മാറി. ഇപ്പോഴും പതിവ് ചെക്കപ്പിന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആരാധകര്‍ ആശങ്കയിലാവാറുണ്ട്. ആരാധകര്‍ അദ്ദേഹത്തെ മതപരമായി പിന്തുടരുകയും അദ്ദേഹത്തിന്റെ സിനിമകള്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തുന്നതിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുകയാണ്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത അണ്ണാത്തെ വലിയ വിജയം നേടുകയും ചെയ്തിരുന്നു.

    അത്രയധികം ആരാധക പിന്‍ബലമുള്ള ഇതിഹാസ നടനൊപ്പം ഒന്ന് അഭിനയിക്കാന്‍ സിനിമാലോകം ഒന്നടക്കം ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായി രജനികാന്തിനൊപ്പമുള്ള സിനിമകള്‍ വേണ്ടെന്ന് വെച്ചിരുന്നു. ഒരു തവണയല്ല, നാല് തവണയാണ് രജനിയുടെ സിനിമകള്‍ ഐശ്വര്യ വേണ്ടെന്ന് വെച്ചത്. അതിന്റെ കാരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

     aishwarya-rajinikanth-

    ബോളിവുഡിലെ മുന്‍നിര നായികയായി ഐശ്വര്യ റായി വളര്‍ന്നെങ്കിലും തമിഴില്‍ നിന്നുമായിരുന്നു കരിയര്‍ തുടങ്ങുന്നത്. ഇരുവര്‍ എന്ന സിനിമയിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഐശ്വര്യ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രജനികാന്തിനൊപ്പം യന്തിരന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പ് പടയപ്പ, ബാബ, ചന്ദ്രമുഖി, ശിവാജി, എന്നിങ്ങനെ നാല് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് ഐശ്വര്യയെ സമീപിച്ചിരുന്നത്. ആ നാലും നടി വേണ്ടെന്ന് വെച്ചു.

    മിന്നല്‍ മുരളി മുതല്‍ തല്ലുമാല വരെ ; വമ്പന്‍ ചിത്രങ്ങളുമായി ടൊവീനോ തോമസ്

    ചന്ദ്രമുഖി'യില്‍ ജ്യോതിക അവതരിപ്പിച്ച കഥാപാത്രത്തെ ഐശ്വര്യ റായി അവതരിപ്പിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുുന്നുവെന്ന് രജനികാന്ത് നേരത്തെ ഒരു പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു, കാരണം മറ്റാരെങ്കിലും ആ കഥാപാത്രത്തോട് നീതി പുലര്‍ത്തുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നുമാണ് അന്ന് താരം പറഞ്ഞത്. മറ്റ് സിനിമകളും അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് മാറി പോയെങ്കിലും യന്തിരനില്‍ ഇരുവരും ഒരുമിച്ചു. തമിഴില്‍ ഹിറ്റായതോട് കൂടി യന്തിരന്‍ റോബര്‍ട്ട് എന്ന പേരില്‍ മൊഴിമാറ്റി ഹിന്ദിയിലേക്ക് കൂടി എത്തിച്ചിരുന്നു. എന്നാല്‍ യന്തിരന്റെ രണ്ടാം ഭാഗത്തില്‍ ഐശ്വര്യയ്ക്ക് പകരം എമി ജാക്‌സന്‍ ആയിരുന്നു അഭിനയിച്ചത്.

    Recommended Video

    Annaatthe box office collection Day 14: Rajinikanth film inches closer to Rs 250 crore

    നിലവില്‍ വീണ്ടും തമിഴിലേക്ക് തിരിച്ച് വരികയാണ് ഐശ്വര്യ റായി. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഐശ്വര്യ അടക്കം ബോളിവുഡില്‍ നിന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുമൊക്കെയായി വമ്പന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

    English summary
    Flashback Friday: When Aishwarya Rai Rejected Four Rajinikanth Movies For An Unknown Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X