For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം നടിമാരുമായി ബന്ധമുണ്ടായോ? ഭാര്യയുടെ മുന്നിൽ നിന്നുള്ള ചോദ്യത്തിന് അമിതാഭിൻ്റെ പ്രതികരണമിങ്ങനെ

  |

  ബോളിവുഡിലെ ഏറ്റവും പ്രശസ്ത താരദമ്പതിമാരാണ് അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും. ഇരുവരും സിനിമാ താരങ്ങള്‍ ആണെന്നതിന് ഉപരി മക്കളും മരുമക്കളുമെല്ലാം അഭിനേതക്കാളാണ്. ഒരു കാലത്ത് അമിതാഭിനൊപ്പം നായികയായി അഭിനയിക്കാന്‍ ജയ എത്തിയതോടെയാണ് ആ പ്രണയകഥയ്ക്ക് തുടക്കമാവുന്നത്. ഇന്നും സന്തുഷ്ട കുടുംബമായി കഴിയുന്ന താരങ്ങളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

  ജയയുമായി വിവാഹം കഴിച്ചെങ്കിലും നടി രേഖയുമായി അമിതാഭ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഒരു കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിരവധി കഥകള്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട്. 1973 ലായിരുന്നു അമിതാഭ്-ജയ വിവാഹം നടക്കുന്നത്. ശേഷം അധികം വൈകാതെ രേഖയുമായി താരം പ്രണയത്തിലായെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചു. അന്നത്തെ ചില സംഭവകഥകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ചര്‍ച്ചയാവുന്നത്.

  1981 ല്‍ യഷ് ചോപ്ര ഒരുക്കിയ സില്‍സില എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം ജയയും രേഖയും ഒരുമിച്ച് അഭിനയിച്ചിരുന്നു. യഥാര്‍ഥ ജീവിതത്തിലുള്ളത് പോലെ തന്നെ ത്രീകോണ പ്രണയത്തെ കുറിച്ചായിരുന്നു സിനിമയിലും കാണിച്ചത്. എന്നാല്‍ അമിതാഭ് ബച്ചന്റെയും ജയയുടെയും ദാമ്പത്യ ജീവിതത്തില്‍ രേഖ കാരണം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്ന് തുടങ്ങി അക്കാലത്ത് നിരവധി വാര്‍ത്തകളും പ്രചരിച്ചു. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ പല അഭിമുഖങ്ങളിലും ജയ ബച്ചന്റെ നിയന്ത്രണം നഷ്ടപ്പെടാറുണ്ടായിരുന്നു.

  പക്ഷേ അമിതാഭ് വളരെ കൂളായി തന്നെ ഇതിനെ നേരിട്ടുള്ളു. എന്നാല്‍ ഒരിക്കല്‍ അമിതഭിനും ദേഷ്യം സഹിക്കാന്‍ പറ്റാതെ പ്രതികരിച്ച സമയം ഉണ്ടായിട്ടുണ്ട്. ജേര്‍ണലിസ്റ്റ് കരണ്‍ ഥാപ്പര്‍ എഴുതിയ ഡെവിള്‍സ് അഡ്വേക്കേറ്റ്: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകത്തിലാണ് ജയ ബച്ചന്‍ നല്‍കിയ ഒരു അഭിമുഖത്തിന് ശേഷം അമിതാഭിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. 1992 ല്‍ അമിതാഭിന്റെ അമ്പതാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ദമ്പതിമാര്‍ ഒരുമിച്ചുള്ള അഭിമുഖം നടത്തിയത്. ഇതില്‍ എല്ലാം നന്നായി പോയെങ്കിലും താങ്ങളുടെ ജീവിതത്തിലെ സ്ത്രീകളെ കുറിച്ച് പറയാനുള്ള ചോദ്യമെത്തിയപ്പോഴാണ് പ്രശ്‌നമായത്.

  'പല നടിമാരുമായും നിങ്ങള്‍ക്ക് പ്രണയമുണ്ടെന്ന തരത്തില്‍ ധാരാളം കഥകള്‍ വന്നിട്ടുണ്ട്. വിവാഹത്തിന് ശേഷം അങ്ങനെ ഏതെങ്കിലും സ്ത്രീയുമായി ബന്ധം ഉണ്ടായിട്ടുണ്ടോ? എന്നായിരുന്നു കരണിന്റെ ചോദ്യം. 'ചോദ്യം കേട്ട് അസ്വസ്ഥനായ അമിഭാത് ഒരിക്കലും ഇല്ലെന്നുള്ള മറുപടി പറഞ്ഞു. നടി പര്‍വീണ്‍ ബാബിയുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിലെന്തെങ്കിലും സത്യമുണ്ടോന്ന ചോദ്യത്തിനും ഇല്ലെന്നും ഞാനും അത്തരം കഥകള്‍ കേട്ടിട്ടുണ്ട്. അതിലൊന്നും സത്യമില്ലെന്നും ചില മാഗസിനുകള്‍ അങ്ങനെ എഴുതി വിട്ടത് ആണെന്നുമായിരുന്നു ബച്ചന്റെ മറുപടി. പിന്നാലെ രേഖയെ കുറിച്ചുള്ള ചോദ്യത്തിനും അവളും അങ്ങനെ തന്നെയാണെന്ന് പറഞ്ഞു.

  പിന്നാലെ ഭര്‍ത്താവില്‍ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു ജയയോട് കരണ്‍ ചോദിച്ചത്. 'ഞാനെന്റെ ഭര്‍ത്താവിനെ എല്ലായിപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ജയ പറഞ്ഞു'. എന്നാല്‍ അങ്ങനെ തന്നെയാണോ, അതോ ഭര്‍ത്താവ് അടുത്തിരിക്കുന്നത് കൊണ്ടാണോ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും അങ്ങനെയാണെന്ന് ചിരിച്ച് കൊണ്ട് ജയ പറഞ്ഞു. ശേഷം ഭക്ഷണം കഴിക്കാനാണ് മൂവരും പോയത്. ഇതിനിടെ അമിതാഭിന് ജയ ചോറ് വിളമ്പി. എന്തിനാണ് ചോറ് തന്നത്. ഞാനത് കഴിക്കില്ലെന്ന് അറിയില്ലേ എന്ന് ദേഷ്യത്തോടെ അമിതാഭ് ചോദിച്ചു.

  Director Priyadarshan shares viral video of Shashikant Pedwal lookalike of Amitabh Bachchan

  റൊട്ടി എത്തിയിട്ടില്ല, അതുകൊണ്ടാണ് ലേശം ചോറ് തന്നതെന്ന് ജയ പറഞ്ഞെങ്കിലും ഞാന്‍ റോട്ടി വരുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ദേഷ്യത്തോടെ അമിതാഭ് പറഞ്ഞു. നിങ്ങള്‍ക്ക് അത് മനസിലാവുന്നില്ലേ? എന്താണ് നിങ്ങളുടെ പ്രശ്‌നം. ഞാന്‍ പറയുന്നത് എന്ത് കൊണ്ടാണ് കേള്‍ക്കാത്തത് എന്ന് തുടങ്ങി ജയയോട് ബച്ചന്‍ കയര്‍ത്ത് സംസാരിച്ചു. തൊട്ട് പിന്നാലെ റൊട്ടിയ്ക്ക് എന്താണ് പറ്റിയതെന്ന് നോക്കട്ടേ എന്ന് പറഞ്ഞ് പറഞ്ഞ് ഭര്‍ത്താവിനെ ശാന്തനാക്കാന്‍ ജയ ശ്രമിച്ചു. അതും പറഞ്ഞ് അകത്തേക്ക് പോയ ജയ പിന്നീട് പുറത്ത് വന്നിരുന്നില്ലെന്നും കരണ്‍ പുസ്തകത്തില്‍ എഴുതി.

  English summary
  Flashback Friday: When Amitabh Bachchan Lost His Cool On Jaya Bachchan During An Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X