കുഞ്ഞ് വരുന്നുവെന്ന സന്തോഷം, വീട്ടുകാരെ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചതിനെ കുറിച്ച് കരീന കപൂർ
രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം കരീന പുറംലോകത്തെ അറിയിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോട് കൂടി കുഞ്ഞതിഥി എത്തുമെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ വരവ് അറിയിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു സെയിഫ് അലി ഖാന്റെ ജന്മദിനം. ഇന്നിതാ മറ്റൊരു വിശേഷപ്പെട്ട ദിവസം കൂടിയാണ്. കരീനയും സെയിഫും അവരുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.
2012 ഒക്ടോബര്‍ പതിനാറിനായിരുന്നു സെയിഫ് അലി ഖാനും കരീന കപൂറും തമ്മില്‍ വിവാഹിതരാവുന്നത്. വീണ്ടുമൊരു ഒക്ടോബര്‍ വരുമ്പോള്‍ താരദമ്പതിമാരുടെ ഏട്ടാം വിവാഹ വാര്‍ഷികമാണ് ആഘോഷിക്കുന്നത്. ഇത്തവണ സന്തോഷം ഇരട്ടിയാണെന്നുള്ള പ്രത്യേകതയമുണ്ട്. 2003 ലാണ് സെയിഫും കരീനയും ആദ്യമായി ഒന്നിക്കുന്നത്. കരീനയും സെയിഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008 ല്‍ റിലീസിനെത്തിയ തഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആദ്യമായി സെയിഫ് കരീനയെ പ്രൊപ്പോസ് ചെയ്യുന്നത്.

ഗ്രീസില്‍ വെച്ചാണ് അന്ന് ഷൂട്ടിങ് നടന്നത്. നമുക്ക് തമ്മില്‍ വിവാഹം കഴിക്കാമെന്ന് എനിക്ക് തോന്നുന്നതെന്ന് സെയിഫ് പറഞ്ഞപ്പോള്‍ നോ എന്നായിരുന്നു കരീനയുടെ ഉത്തരം. ആ സമയത്തൊക്കെ സെയിഫിനെ കുറിച്ച് തനിക്ക് കാര്യമായി ഒന്നും അറിയില്ലായിരുന്നു. തുടക്കത്തില്‍ വെറും സൗഹൃദം മാത്രമേ ഉണ്ടായിരുന്നുവെങ്കില്‍ പിന്നീട് കരീനയുടെ മോശം സമയങ്ങളില്‍ സെയിഫ് നല്‍കുന്ന കരുതല്‍ പ്രണയമായി മാറി. അഞ്ച് വര്‍ഷത്തോളം സെയിഫ് പ്രണയാഭ്യര്‍ഥനയുമായി നടന്നതിന് ശേഷമായിരുന്നു കരീന സമ്മതം അറിയിച്ചത്.
സിനിമാ ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ഇരുവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയും ബൈക്കില്‍ കറങ്ങി നടക്കുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങളോളം നീണ്ട പ്രണയമാണ് 2012 ല്‍ കുടുംബ ജീവിതത്തിലേക്ക് മാറിയത്. തുടക്കത്തില്‍ കരീനയുടെയും സെയിഫിന്റെയും കുടുംബത്തിന് സമ്മതമല്ലായിരുന്നു. ആ സമയത്ത് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കാര്യം കരീന പറഞ്ഞിരുന്നു. വീട്ടുകാര്‍ തന്നെ നടത്തി തന്നില്ലെങ്കില്‍ ഞങ്ങള്‍ ലണ്ടനിലേക്ക് പോയി അവിടെ നിന്നും ഒറ്റയ്ക്ക് വിവാഹം കഴിക്കുമെന്നാണ് പറഞ്ഞത്.

Recommended Video
വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം 2016 ഡിസംബറിലാണ് മകന്‍ തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്. മകന് നാല് വയസ് പൂര്‍ത്തിയാവുന്നതിനൊപ്പം രണ്ടാമതൊരു കുഞ്ഞിനെ കൂടി സ്വീകരിക്കാനൊരുങ്ങുകയാണ് താരദമ്പതിമാര്‍. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്ന ജീവിതശൈലിയാണ് സെയിഫും കരീനയും പിന്തുടരുന്നത്. മൂത്ത മകനായ തൈമൂര്‍ അലി ഖാന്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന കുഞ്ഞ് സെലിബ്രിറ്റികളില്‍ ഒരാളാണ്. മാതാപിതാക്കളെക്കാളും ജനപ്രീതി കുഞ്ഞ് തൈമൂര്‍ നേടി എടുത്തിരുന്നു.


Click it and Unblock the Notifications