അനിയത്തിയുടെ ഇഷ്ടം സല്‍മാനോട്; ചേച്ചി വിവാഹം കഴിച്ചത് സല്‍മാന്റെ അനിയനെ, മലൈകയുടെ പ്രണയകഥയിങ്ങനെ

മലൈക അറോറയും അര്‍ബ്ബാസ് ഖാനും തമ്മില്‍ ആദ്യമായിട്ടുള്ള കൂടി കാഴ്ച ഉണ്ടായപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. എംആര്‍ കോഫിയുടെ പരസ്യത്തിന് വേണ്ടി മോഡലായി എത്തിയപ്പോവായിരുന്നു മലൈക അര്‍ബ്ബാസിനെ ആദ്യമായി പരിചയപ്പെുന്നത്. അന്ന് കേവലം പതിനെട്ട് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. പരസ്യ ചിത്രത്തിന്റെ ചിത്രീകരണം അവസാനിക്കുന്നതിനുള്ളില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

എന്നാല്‍ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നതിന് മുന്‍പ് തന്നെ താന്‍ അര്‍ബ്ബാസിനെ കണ്ടിട്ടുണ്ടെന്നാണ് മലൈക പറയുന്നത്. ഒരിക്കല്‍ അര്‍ബ്ബാസിന്റെ സഹോദരനും ബോളിവുഡിലെ മുന്‍നിര നായകനുമായ സല്‍മാന്‍ ഖാന് വേണ്ടി ഹോട്ട്‌സ്് എടുത്തിരുന്ന സഹോദരി അമൃത അറോറയ്‌ക്കൊപ്പമാണ് ക്ലബ്ബിലേക്ക് മലൈക പോയത്. അന്ന് സല്‍മാന്‍ വലിയ താരം ആയിരുന്നു. മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ സല്‍മാന്‍ ഖാന്റെ കാര്യത്തില്‍ എന്റെ സഹോദരി കുറച്ച് അസ്വസ്ഥയായിരുന്നു.

arbas-khan-malaika

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, അര്‍ബ്ബാസിനെ എന്ന് കണ്ടോ അന്ന് തന്നെ ഞാന്‍ അവളോട് പറഞ്ഞിരുന്നു. നിങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് സല്‍മാനെയാണ് ഇഷ്ടമെങ്കില്‍ എനിക്ക് ഇഷ്ടം തോന്നുന്നത് ഇദ്ദേഹത്തോടാണെന്ന്. അദ്ദേഹം തന്റെ തരത്തിലുള്ള ആളാണെന്ന് മലൈക പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. പില്‍ക്കാലത്ത് ഇരുവരും പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ അര്‍ബ്ബാസല്ല ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്. തന്നെ വിവാഹം കഴിക്കാമോ എന്ന് പ്രൊപ്പോസ് ചെയ്തത് മലൈക ആയിരുന്നു.

മലൈക അര്‍ബ്ബാസിനെ ഭ്രാന്തമായി പ്രണയിച്ചിരുന്നു. അവനെ കണ്ടുമുട്ടുന്നത് വരെ മറ്റാരുമായി മലൈക അത്രത്തോളം പ്രണയിച്ചിരുന്നില്ല. 1998 ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഒരു പള്ളിയില്‍ വെച്ച് ഇരുവരും വിവാഹിതരാവുന്നത്. പിന്നീട് ഇരുവരും സന്തുഷ്ടമായത ദാമ്പത്യ ജീവിതവുമായി വര്‍ഷങ്ഹളോളം മുന്നോട്ട് പോയി. ഹൃദയം കൊണ്ട് അര്‍ബ്ബാസ് വളരെ റൊമാന്റിക് ആണെന്ന കാര്യം അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. അവന്‍ തനിക്ക് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്തിരുന്നതായിട്ടും മുന്‍പ് മലൈക വെളിപ്പെടുത്തിയിട്ടുണ്ട്. ബേബി, നമ്മള്‍ ഒരുമിച്ച് പ്രായമാവുകയാണ് എന്ന് അദ്ദേഹം എല്ലായിപ്പോഴും പറയുമായിരുന്നു. അതിനാല്‍ അദ്ദേഹത്തോടൊപ്പം ഞാനും പ്രായമാകുന്നതായി സങ്കല്‍പ്പിക്കുമായിരുന്നതായി മലൈക അഭിമുഖത്തില്‍ പറയുന്നു.

malaika

ഇത്രയൊക്കെ സ്‌നേഹത്തിലും സന്തോഷത്തിലും പോയ ദമ്പതിമാര്‍ വേര്‍പിരിയണമെന്നൊരു പദ്ധതി കൂടി വിധിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പതുക്കെ ഇരുവരും അകലാന്‍ തുടങ്ങി. 2017 ലായിരുന്നു രണ്ടാളും നിയമപരമായി വിവാഹമോചനം നേടുന്നത്. അതിനും മുന്‍പേ രണ്ടിടങ്ങളിലായി വേര്‍പിരിഞ്ഞായിരുന്നു താമസം. അങ്ങനെ പതിനേഴ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് പരസ്പര സമ്മതത്തോട് കൂടി താരങ്ങള്‍ അവസാനിപ്പിച്ചത്.

വിവാഹമോചിതര്‍ ആയെങ്കിലും ഇപ്പോഴും പരസ്പരം സ്‌നേഹം കാത്ത് സൂക്ഷക്കുന്നവരാണ് മലൈകയും അര്‍ബ്ബാസും. ഈ ബന്ധത്തില്‍ ജനിച്ച മകന്‍ അര്‍ഹാന് രണ്ടാളും നല്ല മാതാപിതാക്കളായി കൂടെ തന്നെയുണ്ട്. വേര്‍പിരിഞ്ഞെങ്കിലും രണ്ടാളും മറ്റൊരു വിവാഹത്തിന് ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ ഇരുവരും പ്രണയത്തിലാണ്. മലൈക യുവനടന്‍ അര്‍ജുന്‍ കപൂറുമായി വര്‍ഷങ്ങളോളമായി പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ മുൻപ് പ്രചരിച്ചെങ്കിലും 2019 മുതലാണ് ഔദ്യോഗികമായി ഇക്കാര്യം താരങ്ങൾ സ്ഥിരികരിച്ചത്.

മലൈകയെക്കാളും ഏറെ പ്രായം കുറവ് ഉള്ളതിനാൽ അർജുനുമായിട്ടുള്ള ബന്ധം പലപ്പോഴും വിമർശനങ്ങൾക്ക് വഴി ഒരുക്കിയിരുന്നു. അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് താരങ്ങൾ. ഒരുമിച്ച് മകനൊപ്പമാണ് താരങ്ങള്‍ താമസിക്കുന്നതും. അര്‍ബ്ബാസും സമാനമായ രീതിയില്‍ മറ്റൊരു പ്രണയത്തിലേക്ക് എത്തി. മലൈകയുമായി വേർപിരിയാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ലെങ്കിലും രണ്ടാളും സന്തോഷത്തിലാണ് ഇപ്പോൾ കഴിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X