For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക് ഇല്ലെങ്കില്‍ പിന്നെ ഞാനുമില്ലെന്ന് പറഞ്ഞ ഭാര്യയാണ്; ഇപ്പോള്‍ പുതിയ ബന്ധത്തിലെത്തിയ സുസന്നെ പറഞ്ഞത്

  |

  വിവാഹമോചനത്തിന് ശേഷം ഹൃത്വിക് റോഷനും മുന്‍ഭാര്യ സുസന്നെ ഖാനും മറ്റ് ബന്ധത്തിലേക്ക് പോയിരിക്കുകയാണ്. ഇരുവരും പങ്കാളികളുടെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതും പതിവാണ്. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നതാണ് ആരാധകരെ പോലും അമ്പരപ്പിക്കുന്നത്.

  പുതിയ പങ്കാളികളുടെ കൂടെ തന്നെ ഇരുവരും കണ്ടുമുട്ടുന്നതും പതിവാണ്. അതേ സമയം ഹൃത്വിക് റോഷനില്ലാതെ തനിക്കൊരു ജീവിതമില്ലെന്ന് സുസന്നെ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിലുള്ള വിശ്വാസത്തെ കുറിച്ചൊക്കെ വാതോരാതെ സുസന്നെ സംസാരിച്ചു.

  ഭര്‍ത്താവിനോട് ഇത്രയും അടുപ്പം സൂക്ഷിച്ചിരുന്നെങ്കില്‍ വേര്‍പിരിയാന്‍ മാത്രം ഇവര്‍ക്കിടിയലുണ്ടായ പ്രശ്‌നമെന്താണെന്നാണ് ആരാധകരും ചോദിച്ചത്. ഇത് സംബന്ധിക്കുന്ന ചില കഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

  ബാല്യകാലം മുതല്‍ സുസന്നെയും ഹൃത്വിക് റോഷനും തമ്മിലറിയാം. ഇരുവരും പ്രണയത്തിലായതോടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരുമായി. 2000 ത്തില്‍ കല്യാണം കഴിച്ച താരങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികളും ജനിച്ചു. അങ്ങനെ മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിച്ച് വരികയായിരുന്നു. പതിനാല് വര്‍ഷത്തോളം കുഴപ്പമില്ലാതെ പോയെങ്കിലും 2014 ല്‍ നിയമപരമായി ബന്ധം വേര്‍പിരിയുകയാണെന്ന് താരദമ്പതിമാര്‍ പുറംലോകത്തെ അറിയിച്ചു.

  Also Read: സിനിമയുടെ പുറത്ത് നിന്നുള്ള പെണ്‍കുട്ടിയെ കെട്ടുന്നു; വിവാഹക്കാര്യം ഷാഹിദ് ആദ്യം പറഞ്ഞത് മുൻകാമുകി കരീനയോട്

  വിവാഹമോചനത്തിന് ശേഷം പലപ്പോഴായി ഇവര്‍ തമ്മില്‍ രണ്ടാമതും വിവാഹം കഴിച്ചെന്നും അഭ്യൂഹം വന്നു. രണ്ടാളും ഒരുമിച്ച് താമസിക്കുന്നതും മക്കളുടെ കൂടെ അവധി ആഘോഷിക്കാന്‍ പോയതുമൊക്കെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ മക്കള്‍ക്ക് വേണ്ടി എല്ലാ കാര്യത്തിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നതാണെന്ന് പിന്നീട് താരങ്ങള്‍ വ്യക്തമാക്കി. അതേ സമയം ഭര്‍ത്താവെന്ന നിലയില്‍ ഹൃത്വിക്കിനെ അത്രയധികം സ്‌നേഹിക്കുന്ന ഭാര്യയായിരുന്നു സുസന്നെ.

  Also Read: ദീപികയേക്കാള്‍ സുന്ദരി സോനം കപൂറെന്ന് കാമുകന്‍! സിദ്ധാര്‍ത്ഥ് മല്യയുമായി പിണങ്ങി പിരിഞ്ഞ് താരം

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ യില്‍ പങ്കെടുക്കുവേ ഹൃത്വിക് ഇല്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് വരെ സുസന്നെ പറഞ്ഞിരുന്നു. 'എന്ത് കാരണമായാലും ഹൃത്വിക്കിനൊപ്പം ഞാനില്ലാത്ത ഒരു സമയം വന്നാല്‍, എനിക്കെന്‍രെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. അദ്ദേഹമില്ലാത്തൊരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. കാരണം അദ്ദേഹവുമായി ഞാന്‍ വളരെയധികം അറ്റാച്ച്ഡാണെന്നും' സുസന്നെ പറഞ്ഞിരുന്നു.

  Also Read: 'ബി​ഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ​ഗോവയിൽ വെച്ച് കണ്ടുകിട്ടി'; ബിബി ഹൗസ്മേറ്റ് സുജോയ്ക്കൊപ്പം അമൃത സുരേഷ്!

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  'ഹൃത്വിക് എന്നോട് എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് വരുന്ന ഗോസിപ്പ് കഥകളിലൊന്നും ഞാന്‍ വിശ്വസിക്കാറില്ല' എന്നും സുസന്നെ അന്ന് പറഞ്ഞു. എന്നാല്‍ നടി കങ്കണ റാണവത് അടക്കമുള്ള ചില നടിമാര്‍ ഹൃത്വികിന്റെ ജീവിതത്തിലേക്ക് വന്നതാണ് താരദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് മറ്റൊരു വിവരം. ശക്തമായ കാരണമില്ലാതെ താരങ്ങള്‍ പിരിയാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ആരാധകരും ചൂണ്ടി കാണിക്കുന്നു.

  English summary
  Flashback: Sussanne Khan Once Opens Up She Can't Live Without Hrithik Roshan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X