For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയെ കെട്ടുന്നതിന് മുന്‍പ് റാണി മുഖര്‍ജിയൊരു ഉപദേശം തന്നു; ദാമ്പത്യത്തിന്റെ വിജയം അതാണെന്ന് സെയിഫ് അലി ഖാന്‍

  |

  ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരദമ്പതിമാരാണ് കരീന കപൂറും സെയിഫ് അലി ഖാനും. സിനിമാ ലൊക്കേഷനില്‍ നിന്നും പരിചയപ്പെട്ട് വിവാഹിതരായ താരങ്ങള്‍ ഇപ്പോള്‍ രണ്ട് ആണ്‍മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്. എന്നാല്‍ കരീനയുടെ കുടുംബ ജീവിതത്തെ പറ്റി ഓരോ ദിവസവും രസകരമായ കഥകളാണ് ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാവുന്നത്.

  ഏറെ നാള്‍ പുറകേ നടന്നതിന് ശേഷമാണ് കരീന കപൂര്‍ സെയിഫിനോട് ഇഷ്ടം സമ്മതിച്ചത്. എന്നാല്‍ കരീനയെ പ്രണയിക്കുന്നതിന് മുന്‍പ് നടി റാണി മുഖര്‍ജിയില്‍ നിന്നും ചില ഉപദേശങ്ങള്‍ താന്‍ സ്വീകരിച്ചിരുന്നതായിട്ടാണ് സെയിഫ് പറയുന്നത്. അത് തന്റെ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് കാരണമായതായിട്ടും സെയിഫ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിശദമായി വായിക്കാം..

  മുന്‍പ് കരീന കപൂര്‍ അവതാരകയായിട്ടെത്തുന്ന ചാറ്റ് ഷോ ആണ് വാട്ട് വുമണ്‍ വാണ്ട്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സെയിഫ് അലി ഖാനോട് മേഡേണ്‍ വിവാഹത്തെ കുറിച്ച് നടി ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുമ്പോഴാണ് കരീനയെ പ്രണയിക്കുമ്പോള്‍ റാണി മുഖര്‍ജി നല്‍കിയ ഉപദേശത്തെ കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്.

  ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  'നമ്മള്‍ തമ്മില്‍ പ്രണയിച്ച് തുടങ്ങിയ സമയത്ത് റാണി എന്നോട് പറഞ്ഞത് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. ഒരിക്കലും ഞാനത് പോലെ പെരുമാറിയിട്ടില്ല. ഒന്നിച്ചഭിനയിച്ച നടിമാരില്‍ അങ്ങനൊരു അര്‍ഥത്തില്‍ ഒരു നടിയുമായിട്ടും ഞാന്‍ സംസാരിച്ചിട്ടില്ല. റാണി എന്നോട് പറഞ്ഞത് നിങ്ങള്‍ പ്രണയിക്കുമ്പോള്‍ ഒരു പുരുഷനുമായി ബന്ധം പുലര്‍ത്തുന്നത് എങ്ങനൊണോ അതുപോലെ തന്നെ അവരോടും പെരുമാറണം എന്നാണ്'.

  ബ്ലെസ്ലിയ്ക്ക് സാബുമോന്റെ വക കപ്പ്; ബിഗ് ബോസിലെ വിന്നറിനുള്ള യോഗ്യത പ്രഖ്യാപിച്ച് സമ്മാനവുമായി സാബുമോന്‍

  പുള്ളിക്കാരി ഉദ്ദേശിച്ചത് സ്ത്രീ, പുരുഷ താരതമ്യം ഒന്നും വേണ്ടെന്നും രണ്ടാളും തുല്യരാണെന്ന് കരുതണമെന്നുമാണ്. വീട്ടില്‍ രണ്ട് നായകന്മാരുള്ളത് പോലെ തുല്യമായി പരിഗണിക്കണം. രണ്ട് പേരും ജോലി ചെയ്യുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. റാണി പറഞ്ഞത് ശരിയാണെന്ന് ഞാന്‍ കരുതുന്നു' എന്നും സെയിഫ് പറയുന്നു. വിവാഹത്തിന് മുന്‍പ് പറഞ്ഞ കാര്യമാണെങ്കിലും സെയിഫ് അത് ജീവിതത്തിലും പ്രവാര്‍ത്തികമാക്കി.

  പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

  Recommended Video

  Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss

  എന്തായാലും റാണിയുടെ ഉപദേശം മുന്‍നിര്‍ത്തി മാതൃക ദമ്പതിമാരായിട്ടാണ് സെയിഫും കരീനയും ജീവിക്കുന്നത്. തക്ഷന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ 2007 ലാണ് കരീനയും സെയിഫും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദമായി. ഇതിനിടെ സെയിഫ് ഇഷ്ടം പറഞ്ഞ് കരീനയുടെ പിന്നാലെ കൂടി.

  ആദ്യം പലപ്പോഴും നോ പറഞ്ഞെങ്കിലും പിന്നീട് കരീന ഇഷ്ടം സമ്മതിച്ചു. അങ്ങനെ 2012 ല്‍ താരങ്ങള്‍ വിവാഹിതരായി. പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ വർഷമാണ് കരീന രണ്ടാമതും ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തത്.

  Read more about: saif ali khan
  English summary
  Flashback: This Is What Rani Mukerji's Advice Saif Ali Khan Before Marrying Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X